Month: July 2024

  • India

    പാഴ്സല്‍ വാങ്ങിയ പൊതിച്ചോറില്‍ അച്ചാറില്ല; ഹോട്ടലുടമ 35,000 രൂപ നഷ്ടപരിഹാരം നല്‍കണം

    ചെന്നൈ: ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങുമ്പോള്‍ അതില്‍ എല്ലാ വിഭവങ്ങളും ഉണ്ടോ എന്ന് പലരും പരിശോധിക്കാറില്ല. എന്നാല്‍ പാഴ്സലായി വാങ്ങിയ ഊണിന്റെ പൊതിയില്‍ അച്ചാര്‍ വെക്കാത്തതിന് ഹോട്ടലുടമ ഉപഭോക്താവിന് നല്‍കേണ്ടിവന്നത് 35,000 രൂപ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വാലുദറെഡ്ഡിയിലെ ആരോഗ്യസ്വാമി എന്ന ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി. 2022 നവംബര്‍ 28 നാണ് സംഭവം നടന്നത്. ബന്ധുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ വയോജന മന്ദിരത്തിലേക്ക് നല്‍കാനാണ് ഊണ്‍ പൊതികള്‍ പാഴ്സലായി വാങ്ങാന്‍ തീരുമാനിച്ചത്. വില്ലുപുരത്തെ ബാലമുരുകന്‍ റെസ്റ്റോറന്റിലെത്തി ഊണിന്റെ വിലയും മറ്റും ചോദിച്ചറിഞ്ഞു. ഊണിന് 70 രൂപയും പാഴ്സലിന് 80 രൂപയുമാണെന്ന് ഹോട്ടലുടമ അറിയിച്ചു.11 ഇനം വിഭവങ്ങള്‍ പാഴ്‌സലിലുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു.ഇതുപ്രകാരം 25 ഊണ്‍ പൊതികള്‍ ഓര്‍ഡര്‍ ചെയ്തു. 80 രൂപ നിരക്കില്‍ 25 ഭക്ഷണപ്പൊതികള്‍ക്ക് 2000 രൂപ അഡ്വാന്‍സും നല്‍കി. അടുത്ത ദിവസം റസ്റ്റോറന്റില്‍ നിന്ന് പാഴ്സല്‍ വാങ്ങി. ഇതിന്റെ ബില്ല് ആവശ്യപ്പെട്ടെങ്കിലും റസ്റ്റോറന്റ് ഉടമ കടലാസില്‍ എഴുതി നല്‍കിയ കുറിപ്പാണ് ആരോഗ്യസ്വാമിക്ക്…

    Read More »
  • Crime

    ജോലിചെയ്ത സ്ഥാപനത്തില്‍നിന്ന് 20 കോടിയുമായി യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് അസി. മാനേജര്‍

    തൃശ്ശൂര്‍: ജോലിചെയ്ത സ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹന്‍ ആണ് വന്‍തട്ടിപ്പ് നടത്തി പണവുമായി കടന്നത്. 18 വര്‍ഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവര്‍. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉള്‍പ്പടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 18 വര്‍ഷത്തോളമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.

    Read More »
  • Kerala

    ”ഇതൊന്നും നടക്കുന്ന കാര്യമല്ല; ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ല”

    തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതൊന്നും പ്രായോഗികമല്ല, ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഇതിനെതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍.

    Read More »
  • Kerala

    കലിതുള്ളി ഗംഗാവലി, തിരിച്ചടിയായി കാലാവസ്ഥ; ട്രക്കില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ശ്രമം

    ബംഗളുരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമം 11-ാം ദിവസവും തുടരും. ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കാണ് ദൗത്യത്തിന് വെല്ലുവിളിയായി നിലനില്‍ക്കുന്നത്. ഗംഗാവലി ആര്‍ത്തലച്ച് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് ഡൈവിങ് സംഘത്തിന് പുഴയിലിറങ്ങാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിനിടെ, സംസ്ഥാന മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും ഷിരൂരിലേക്ക് തിരിച്ചു. വെള്ളിയാഴ്ച ഡ്രോണ്‍ ഉപയോഗിച്ച് പരിശോധനയില്ല. ഡ്രോണ്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ ഷിരൂരില്‍നിന്ന് തിരിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിച്ചു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചത്തെ തിരച്ചിലിന് പദ്ധതി തയ്യാറാക്കിയത്. രണ്ട് നോട്ട് അടിയൊഴുക്കാണ് പുഴയില്‍ ഇറങ്ങാനുള്ള അനുകൂലമായ സാഹചര്യം. മൂന്ന് നോട്ടിലേക്കെങ്കിലും ശക്തി കുറഞ്ഞാല്‍ ലോറിക്കടുത്തേക്ക് പോകാന്‍ ശ്രമം നടത്താമെന്നാണ് ഡൈവിങ് സംഘത്തിന്റെ പദ്ധതി. നിലവില്‍ ആറ് നോട്ടിന് മുകളിലാണ് അടിയൊഴുക്ക്. ഷിരൂരില്‍ കാലാവസ്ഥ ഇപ്പോഴും പ്രതികൂലമായി തുടരുകയാണ്. സ്ഥാനം കണ്ടെത്തിയ ട്രക്കിന്റെ ഭാഗത്ത് അര്‍ജുന്‍ ഉണ്ടോയെന്നാണ് വെള്ളിയാഴ്ച…

    Read More »
  • Crime

    ഒണ്‍ലി വളയും മോതിരവും! ഇത് ഭൂമിയാകുളത്തെ വെറൈറ്റി കള്ളന്‍

    ഇടുക്കി: ചെറുതോണി ഭൂമിയാകുളം മേഖലയില്‍ സ്വര്‍ണമോഷണം പതിവാകുന്നു. ഒന്നര മാസത്തിനിടെ 4 വീടുകളിലാണ് മോഷണം നടന്നത്. പുല്‍പറമ്പില്‍ ഫ്രാന്‍സിസിന്റെ വീട്ടിലാണ് അവസാനമായി മോഷണം നടന്നത്. കഴിഞ്ഞ 15ന് ശേഷമാണ് സംഭവം. ഇവിടെ നിന്ന് ഒരു പവന്‍ തൂക്കം വരുന്ന വളയും അരപ്പവന്റെ മോതിരവുമാണ് മോഷണം പോയത്. പകല്‍ വീട്ടുകാര്‍ കൃഷിയിടത്തിലായിരുന്ന സമയത്തായിരുന്നു കള്ളന്‍ വീട്ടില്‍ കയറിയത്. പുരയിടത്തില്‍ ജോലി ചെയ്യുമ്പോള്‍ വീടിന്റെ കതക് പൂട്ടാറുണ്ടായിരുന്നില്ല. തലയിണയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നു സ്വര്‍ണം മോഷ്ടിച്ചശേഷം താക്കോല്‍ യഥാസ്ഥാനത്ത് തിരികെവച്ചിരുന്നു. വളയും മോതിരവും സൂക്ഷിച്ചിരുന്നതിനൊപ്പം വേറെയും സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും എടുത്തിട്ടില്ല. കള്ളന്‍ കയറിയ മറ്റു വീടുകളിലും സമാനരീതിയിലാണ് മോഷണം നടന്നിരിക്കുന്നത്. ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്. അതിനാല്‍ തെളിവുകളെല്ലാം നഷ്ടപ്പെട്ടിരിക്കും. എല്ലാ വീട്ടിലും കയറിയിരിക്കുന്നത് ഒരേ കള്ളന്‍ തന്നെയാണെന്നും പൊലീസ് പറയുന്നു. പ്രദേശവും വീടുകളും വീട്ടുകാരെയും വ്യക്തമായി അറിയാവുന്നവരാണ് മോഷ്ടാക്കള്‍. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം എത്തുന്നുണ്ടെങ്കിലും മോഷ്ടാവിനെക്കുറിച്ചു സൂചനയൊന്നും…

    Read More »
  • Movie

    ഇന്ന് തിയറ്ററുകളിൽ: എസ്.എൻ സ്വാമിയുടെ ‘സീക്രട്ട്,’ 24 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻ ലാലിൻ്റെ ‘ദേവദൂതൻ’

    ത്രില്ലർ- ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലെത്തിച്ച തിരക്കഥാകൃത്താണ് എസ്.എൻ സ്വാമി. താരസമ്പന്നമായ നിരവധി സിനിമകൾക്കു രചന നിർവ്വഹിച്ച എസ്.എൻ സ്വാമി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ ഇന്ന് പ്രദർശനത്തിനെത്തുന്നു. ഒപ്പം മോഹൻലാലിൻ്റെ ‘ദേവദൂതൻ’ 24 വർഷത്തെ ഇടവേളയ്ക്കു ശേഷം ഫോർ കെ വെർഷനോടെ ഇന്ന് തിയറ്ററുകളിൽ എത്തുന്നു. കാൽ നൂറ്റാണ്ടിനു ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിട്ടുണ്ട്. ലഷ്മി പാർവ്വതി ഫിലിംസിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ‘സീക്രട്ട്’ നിർമ്മിക്കുന്നത്. വിശ്വാസവും, ബുദ്ധിയും, ശാസ്ത്രവും കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്. ഒരു യുവാവിൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങുന്ന സങ്കീർണമായ ഒരു പ്രശ്നത്തെ എങ്ങനെ നേരിടുന്നു എന്നതാണ് ‘സീക്രട്ട്’ അനാവരണം ചെയ്യുന്നത്. യുവനിരക്കാരാണ് ഇക്കുറി സ്വാമിയുടെ അഭിനേതാക്കൾ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണു നായിക. ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ്…

    Read More »
  • LIFE

    ”നിരഞ്ജന കല്യാണം കഴിച്ചാല്‍ ഒരുത്തനെ കൂടി കൊണ്ടുവന്ന് നോക്കണ്ടേ, എന്റെ വികാരങ്ങള്‍ക്ക് വേണ്ടി ഉപദ്രവിച്ചിരുന്നു”

    മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. എട്ട് വര്‍ഷം മുമ്പ് സിനിമയില്‍ അരങ്ങേറിയ നിരഞ്ജന മുന്‍നിരതാരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച് കഴിഞ്ഞു. അതും ശ്രദ്ധേയമായ വേഷങ്ങളില്‍. സോഷ്യല്‍ മീഡിയയിലും നിരഞ്ജനയ്ക്ക് ധാരാളം ആരാധകരുണ്ട്. നൃത്തത്തിന്റെ ലോകത്ത് നിന്നുമാണ് നിരഞ്ജന സിനിമയിലേക്ക് എത്തിയത്. ലോഹം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ അരങ്ങേറ്റം. മുല്ലശേരി രാജഗോപാലിന്റെ കൊച്ചുമകള്‍ കൂടിയാണ് നിരഞ്ജന. ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലെ മംഗലശേരി നീലകണ്ഠന്‍ എന്ന കേന്ദ്രകഥാപാത്രത്തിന് ആധാരമായത് രാജഗോപാലിന്റെ ജീവിതമായിരുന്നു. നിരഞ്ജനയുടെ അമ്മ നാരായണിയും നര്‍ത്തകിയാണ്. ഇരുവരും ചേര്‍ന്ന് നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുമുണ്ട്. നിരഞ്ജനയെപ്പോലെ തന്നെ അമ്മ നാരായണിക്കും സിനിമയിലേക്ക് ചെറുപ്പത്തില്‍ ക്ഷണം ലഭിച്ചതാണ്. എന്നാല്‍ നൃത്തലോകത്തേക്ക് ഒതുങ്ങി. സിനിമയോട് നോ പറയുകയായിരുന്നു നാരായണി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നിയോഗം പോലെ മകള്‍ നിരഞ്ജന സിനിമയിലെത്തുകയും ചെയ്തു. നിരഞ്ജനയുടെ ഏറ്റവും പുതിയ റിലീസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച മലയാളം വെബ്‌സീരിസ് നഗേന്ദ്രന്‍സ് ഹണിമൂണാണ്. മികച്ച പ്രതികരണമാണ് നിരഞ്ജനയുടെ പ്രകടനത്തിന് ലഭിക്കുന്നത്.…

    Read More »
  • Crime

    പെങ്ങളുടെ കല്യാണം, അച്ഛന്റെ കടം… തൊഴിലുടമയെ കൊള്ളയടിച്ച 20 കാരന്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: തൊഴിലുടമയെ കൊള്ളയടിച്ച് 14.5ലക്ഷം കവര്‍ന്ന കേസില്‍ 20കാരനും കൂട്ടാളികളും അറസ്റ്റില്‍. സഹോദരിയുടെ വിവാഹം നടത്താനും പിതാവിന്റെ ലോണ്‍ അടയ്ക്കാനുമായിട്ടാണ് യുവാവ് വന്‍തുക മോഷ്ടിച്ചത്. മുകുന്ദ്പൂര്‍ സ്വദേശികളായ ഗൗതം(20), സഹോദരന്‍ ഗുഡ്ഡു (23), കുനാല്‍ (23), ഷക്കൂര്‍പൂര്‍ സ്വദേശി സുമിത് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജിതേന്ദ്ര കുമാര്‍ മീണ പറഞ്ഞു.മറ്റൊരു പ്രതിയായ രോഹിത് ഒളിവിലാണ്. ശനിയാഴ്ച പരാതിക്കാരനായ നമനും ഡ്രൈവര്‍ ഗൗതമും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ഹൈദര്‍പൂരിലേക്ക് പോകുകയായിരുന്നു. 14.5 ലക്ഷം രൂപ ചാക്കില്‍ കെട്ടിയ നിലയില്‍ ഓട്ടോറിക്ഷയില്‍ വച്ചിരുന്നു. കസ്തൂര്‍ബാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രേംപാടി അടിപ്പാതയ്ക്ക് സമീപം എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തവര്‍ റോഡില്‍ വീഴുകയും നമനും ഗൗതമുമായി വഴക്കിടുകയും ചെയ്തു. ബഹളത്തിനിടെ രണ്ട് പ്രതികള്‍ പണത്തിന്റെ ചാക്ക് മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ഡിസിപി പറഞ്ഞു. അന്വേഷണത്തിനിടെ പ്രദേശത്തെ…

    Read More »
  • NEWS

    നാലു വര്‍ഷത്തിനിടയില്‍ എന്‍എച്ച്എസില്‍ ബലാത്സംഗത്തിന് ഇരയായത് 33 സ്ത്രീകള്‍; ഒന്നില്‍ വില്ലന്‍ മലയാളി യുവാവ്; രോഗികളും ജീവനക്കാരും ഇരകള്‍

    ലണ്ടന്‍: പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ ഉള്ളവര്‍ക്ക് നാണക്കേടിന്റെ കിരീടം സമ്മാനിച്ചാണ് കഴിഞ്ഞ മാസം മലയാളി യുവാവ് 13 വര്‍ഷത്തേക്ക് ജയിലില്‍ എത്തിയത്. ജോലിയില്‍ കയറി വെറും 12 ദിവസത്തിനകം നാല്‍പതുകാരിയായ രോഗിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് പോലീസ് ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, നിരപരാധിയാണ് എന്ന അവകാശവാദം ഇയാള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി പ്രത്യേക വിചാരണയും സൗകര്യവും പ്രതിക്കായി ഏര്‍പ്പെടുത്തിയാണ് പഴുതടച്ച നിലയില്‍ കേസിന്റെ വഴിത്താരകള്‍ പിന്നിട്ടത്. തെളിവുകള്‍ ഒന്നൊന്നായി നിരത്തി പോലീസ് രംഗത്ത് വന്നതോടെ ഒരു ഘട്ടത്തില്‍ പ്രതിയായ മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും അവസാന ഘട്ടത്തില്‍ വീണ്ടും മൊഴി മാറ്റത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷെ നീതിയുടെ കരങ്ങളില്‍ നിന്നും നിസാരമായി രക്ഷപെടാന്‍ കഴിയാതെ വന്നതോടെ നീണ്ട 13 വര്‍ഷത്തേക്കാണ് ഇയാളെ ജയിലില്‍ ഇട്ടിരിക്കുന്നത്. ഈ സംഭവം യുകെയില്‍ വ്യാപകമായ ചര്‍ച്ചക്കും കാരണമായി മാറിയിരുന്നു. ഇപ്പോള്‍ ഇതടക്കം…

    Read More »
  • Kerala

    ഡ്രോണ്‍ ഉപയോഗിച്ച് പുഴയില്‍ പരിശോധന നടത്തി; ലോറിയുടെ കൃത്യമായ സ്ഥാനം തിരിച്ചറിഞ്ഞു

    ബംഗളുരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. മുങ്ങല്‍ വിദഗ്ധരുടെ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘവുമാണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള കആഛഉ എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ ലോറി കരയിലേക്കെത്തിക്കാനുള്ള നിര്‍ണായക ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ദൗത്യത്തിന്റെ ആദ്യഘട്ടമായി മുങ്ങല്‍ വിദഗ്ധര്‍ മൂന്നുബോട്ടുകളിലായി ലോറിയുണ്ടെന്ന് അനുമാനിക്കുന്ന ഭാഗത്ത് പരിശോധന നടത്തിയിരുന്നു. ഒഴുക്കും പുഴക്ക് അടിയിലുള്ള കാഴ്ചയുമാണ് പരിശോധിച്ചത്. കലങ്ങിമറിഞ്ഞ വെള്ളവും ശക്തമായ അടിയൊഴുക്കും കാരണം ഇപ്പോഴും ലോറിയുണ്ടെന്ന് കരുതുന്ന അടിത്തട്ടിലേക്ക് ഇറങ്ങുന്നതിന് വെല്ലുവിളിയായി തുടരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനിടയില്‍ ലോറിയുണ്ടെന്നാണ് ബുധനാഴ്ച കണ്ടെത്തിയത്. 15 മീറ്റര്‍…

    Read More »
Back to top button
error: