Month: July 2024
-
Kerala
പരോളിന് വേണം വീട്ടുകാരുടെ ഉറപ്പ്; രേഖാമൂലം നല്‍കേണ്ടത് ജയില്‍ സൂപ്രണ്ടിന്
തിരുവനന്തപുരം: പരോള്‍ കാലയളവില്‍ നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ നോക്കുമെന്നു കുടുംബാംഗങ്ങള്‍ ഉറപ്പു നല്‍കിയാല്‍ മാത്രമേ ജയില്‍പുള്ളികള്‍ക്ക് ഇനി പരോള്‍ അനുവദിക്കൂ. കുഴപ്പം കാട്ടിയാല്‍ അതിന്റെ ഉത്തരവാദിത്തം ഇനി കുടുംബത്തിനു കൂടിയായിരിക്കും. ഇത്തരത്തില്‍ രേഖാമൂലമുള്ള ഉറപ്പ് ജയില്‍പുള്ളിയെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തുന്ന ബന്ധു ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കണം. പരോള്‍ കഴിഞ്ഞു തിരികെ ജയിലില്‍ എത്തിക്കേണ്ട ഉത്തരവാദിത്തവും ഇനി കുടുംബത്തിനായിരിക്കും. നാട്ടിലെത്തിയാല്‍ സ്ഥലം സബ് ഇന്‍സ്‌പെക്ടറുടെ നിരീക്ഷണത്തിലായിരിക്കും ജയില്‍പുള്ളി. തിരികെ ജയിലില്‍ എത്തുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന നല്ലനടപ്പിന്റെ സാക്ഷ്യപത്രവും വേണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ അന്തേവാസി പരോള്‍ കാലയളവില്‍ സഹോദരനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണങ്ങള്‍.
Read More » -
Kerala
രക്ഷാപ്രവര്‍ത്തനം ഹൈജാക്ക് ചെയ്തു ചാനലുകളും യൂട്യൂബര്‍മാരും; വ്യാജ രക്ഷാപ്രവര്‍ത്തകരും തലവേദനയായി
ബംഗളുരു: കനത്ത മഴയെ തുടര്‍ന്ന് ഒരുവന്‍ മല തന്നെയാണ് കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലേക്ക് ഇടിഞ്ഞു പതിച്ചത്. വന്‍ ദുരന്തം തന്നെയാണ് ഉണ്ടായതെങ്കിലും അര്‍ജുന്‍ എന്ന മലയാളിയുടെ സാന്നിധ്യമാണ് ഈ വാര്‍ത്തയെ ദേശീയ തലത്തിലേക്ക് അറിയപ്പെടുന്ന വിധത്തില്‍ വളര്‍ത്തിയത്. പൊതുവേ കന്നഡയിലെ സംവിധാനങ്ങളുടെ മെല്ലേപ്പോക്ക് അപകടത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് അധികൃതര്‍ക്ക് പോലും ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയായി. 16ന് അര്‍ജുനെ കാണാതായെങ്കിലും അപകടത്തില്‍ അര്‍ജുന്‍ എന്ന മലയാളി ഉള്‍പ്പെട്ടിട്ടുണ്ട് എന്നു വന്നതോടെ കേരളത്തില്‍ വിഷയം വലിയ വാര്‍ത്തയായി. ഇതോടെ കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും വിളിച്ചു. ഇതോടെ അര്‍ജുനെ കണ്ടെത്താന്‍ കേരളം ഒരുമിക്കുന്നു എന്ന വിധത്തില്‍ വാര്‍ത്തകളായി. പതിയെ പതിയെ വാര്‍ത്ത സെന്‍സേഷണലാക്കാനുള്ള അവസരം ചാനലുകള്‍ക്ക് വരികയും ചെയ്തു. രക്ഷപ്രവര്‍ത്തനം റിപ്പോര്‍ട്ടു ചെയ്യാന്‍ വേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അടങ്ങുന്നവര്‍ അവിടേക്ക് തിരിച്ചു. പിന്നാലെ ലൈവുകളുടെ പെരുമഴയും. ഇതോടെ കര്‍ണാടകയിലെ രക്ഷപ്രവര്‍ത്തനത്തെ കേരളം ഹൈജാക്ക് ചെയ്യുന്നു എന്ന പ്രതീതി പോലും ഉണ്ടായി.…
Read More » -
Crime
അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ് : സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍
കൊല്ലം: അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും. ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചല്‍ രാമഭദ്രനെ കൊലപ്പെടുത്തി 14 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഐഎന്‍ടിയുസി ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനെ 2010 ഏപ്രില്‍ 10നാണ് വീട്ടിനുള്ളില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. 19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒരു പ്രതി മരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ്…
Read More » -
Crime
എം.എല്‍.എയുടെ അടച്ചിട്ട വീട്ടില്‍ മോഷണശ്രമം; ഗ്രില്ലിന്റെ പൂട്ടുതകര്‍ത്തു
തിരുവനന്തപുരം: ഐ.ബി. സതീഷ് എം.എല്‍.എ.യുടെ അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണശ്രമം. മാറനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊറ്റംപള്ളി ജങ്ഷന് സമീപത്തെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്തനിലയിലാണ്. വീടിനുള്ളിലെ അലമാരയും മറ്റും തുറന്നുനോക്കിയതായും വ്യക്തമായി. അതേസമയം, ഏറെനാളായി അടഞ്ഞുകിടക്കുന്ന വീടായതിനാല്‍ വീട്ടിനുള്ളില്‍നിന്ന് കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് എം.എല്‍.എ. പറഞ്ഞു. വര്‍ഷങ്ങളായി ഈ വീട്ടില്‍ ആരും താമസമില്ല. ഐ.ബി.സതീഷ് എം.എല്‍.എ. കാട്ടാക്കട ഭാഗത്ത് വരുമ്പോള്‍ ഇടയ്ക്ക് ഇവിടെ വരാറുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് കുടുംബവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇവിടെവന്നിരുന്നു. തുടര്‍ന്നാണ് മോഷണശ്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ മാറനല്ലൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
NEWS
റഷ്യയുടെ ‘സുന്ദരി ബൈക്കര്‍’ തത്യാന അപകടത്തില്‍ മരിച്ചു; നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലേക്ക് ഇടിച്ചു കയറി
ഇസ്താംബുള്‍: റഷ്യയിലെ ‘ഏറ്റവും സുന്ദരിയായ ബൈക്കര്‍’ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ തത്യാന ഓസോലിന (38) തുര്‍ക്കിയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അതിവേഗം അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനിയില്ല. മറ്റൊരു ബൈക്കര്‍ സംഘം തത്യാനയുടെ ബൈക്കിലിടിക്കുകയായിരുന്നു. ഉടന്‍ ബ്രേക്കിട്ടെങ്കിലും ഇവരുടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചുകയറിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തത്യാനയുടെ സഹയാത്രികനായ തുര്‍ക്കി ബൈക്കര്‍ ഒനുര്‍ ഒബട്ടിനും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ബൈക്കര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മോട്ടോ താന്യ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്ന താതാന്യയെ ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷത്തിലേറെപ്പേരും യൂട്യൂബില്‍ 20 ലക്ഷത്തിലേറെപ്പേരുമാണ് പിന്തുടരുന്നത്. യൂറോപ്പില്‍ യാത്രയ്ക്ക് അനുമതി ലഭിച്ചില്ലെന്ന പോസ്റ്റാണ് ഇവര്‍ അവസാനമായി പങ്കുവച്ചിട്ടുള്ളത്. തത്യാനയ്ക്ക് 13 വയസുള്ള മകനുണ്ട്.
Read More » -
Crime
എഐവൈഎഫ് വനിതാ നേതാവിന്റെ ആത്മഹത്യ; സുഹൃത്തായ സിപിഐ നേതാവിനെതിരേ ഭര്‍ത്താവ്
പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ഷാഹിന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ്. സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്കാണ് സാദിഖ് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നല്‍കി. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഷാഹിനയുടെ സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിഹിതം വിറ്റു കിട്ടിയ പണത്തിലാണ് ബാധ്യത തീര്‍ത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറയുന്നു. ഷാഹിനയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടു വരണമെന്നും സാദിഖ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ ഷാഹിനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » -
Kerala
കുടുംബശ്രീയുടെ ട്രഷര്‍ ഹണ്ട് മത്സരം; കണ്ടെത്തിയത് മദ്യം, കുഴിച്ചിട്ടത് ജീരകമിഠായി എന്ന് വിശദീകരണം
കാസര്‍കോട്: കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് സംഘടിപ്പിച്ച മഴപ്പൊലിമയില്‍ മദ്യം ഉപയോഗിച്ചത് വിവാദമായി. പുങ്ങംചാലില്‍ നടന്ന പരിപാടിയിലെ നിധി കണ്ടെത്തല്‍ മത്സരത്തില്‍ അരലിറ്റര്‍ മദ്യം അടങ്ങിയ കുപ്പി പ്ലാസ്റ്റിക് കവറിലാക്കി വയലില്‍ കുഴിച്ചിടുകയായിരുന്നു. നിധി തേടല്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ മദ്യ കുപ്പി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരിപാടിയില്‍ മദ്യം ഉപയോഗിച്ചത് വിവാദമായിരിക്കുകയാണ്. അതേസമയം, കുടുംബശ്രീയാണ് പരിപാടി സംഘടിപ്പിച്ചതെന്നും മദ്യം ഉപയോഗിച്ചില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിസി ഇസ്മായിലും പഞ്ചായത്തംഗം കെ.കെ തങ്കച്ചനും പറഞ്ഞു. തങ്ങള്‍ ജീരകമിഠായിയാണ് നിധിയായി വെച്ചതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി പറഞ്ഞു.
Read More » -
Crime
‘മൈക്രോസോഫ്റ്റ് ഏജന്റാണ്’! അമേരിക്കന്‍ യുവതിയില്‍നിന്ന് ഇന്ത്യക്കാരന്‍ തട്ടിയത് മൂന്നുകോടി
ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിലൂടെ അമേരിക്കന്‍ യുവതിയില്‍നിന്ന് നാലുലക്ഷം ഡോളര്‍ (ഏകദേശം 3.3 കോടി രൂപ) തട്ടിയെടുത്ത കേസില്‍ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ സ്വദേശിയായ ലക്ഷ്യ വിജി(33)നെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തത്. 2023-ലായിരുന്നു ഇയാള്‍ ഉള്‍പ്പെടെയുള്ള സംഘം അമേരിക്കന്‍ യുവതിയില്‍നിന്ന് പണം തട്ടിയെടുത്തത്. ലിസ റോത്ത് എന്ന അമേരിക്കന്‍ യുവതിയാണ് തട്ടിപ്പുസംഘത്തിന്റെ കെണിയില്‍പ്പെട്ടത്. യുവതിയുടെ ലാപ്ടോപ്പ് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ലാപ്ടോപ്പ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സ്‌ക്രീനില്‍ ഒരു ഫോണ്‍നമ്പര്‍ തെളിഞ്ഞു. ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഏജന്റാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ സംസാരിച്ചു. തുടര്‍ന്ന് യുവതിയുടെ ബാങ്ക് നിക്ഷേപമായ നാലുലക്ഷം ഡോളര്‍ ഒരു ക്രിപ്റ്റോകറന്‍സി വാലറ്റിലേക്ക് മാറ്റാനായിരുന്നു ഇയാളുടെ നിര്‍ദേശം. ഇതനുസരിച്ച് യുവതി ക്രിപ്റ്റോ വാലറ്റിലേക്ക് പണം മാറ്റിയെങ്കിലും ഈ വാലറ്റില്‍നിന്ന് തട്ടിപ്പുസംഘം മുഴുവന്‍ പണവും തട്ടിയെടുക്കുകയായിരുന്നു. ഇതോടെ യുവതി പരാതി നല്‍കുകയും കേസ് പിന്നീട് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയുമായിരുന്നു. സൈബര്‍ തട്ടിപ്പിലൂടെ അമേരിക്കന്‍…
Read More »