Month: July 2024

  • Social Media

    ”ഷീലാമ്മ ഒരു മുറിയിലും ജയഭാരതി അപ്പുറത്തെ മുറിയിലും; ഭാരതിയുടെ ‘വെച്ചുകെട്ട് വാച്ച്‌ചെയ്യാന്‍’ ഷീല ആളെ വിടും”

    മലയാള സിനിമാ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്നു ശ്രീലതയും മല്ലികാ സുകുമാരനും. കോമഡി വേഷങ്ങളില്‍ അക്കാലത്ത് ഇവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് പേരും ഇന്നും സിനിമാ രംഗത്ത് സാന്നിധ്യം അറിയിക്കാറുണ്ട്. മലയാള സിനിമാ ലോകം ചെന്നൈയില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മല്ലികയും ശ്രീലതയും. ശ്രീലത തനിക്ക് സ്വന്തം ചേച്ചിയെ പോലെയാണ് മല്ലിക സുകുമാരന്‍ പറയുന്നു. ജിഞ്ചര്‍ മീഡിയയോടാണ് പ്രതികരണം. മദ്രാസില്‍ താമസിക്കുമ്പോള്‍ ഒരു ചേച്ചിയുണ്ടെങ്കില്‍ ഈ ചേച്ചിയാണ്. ഞങ്ങളെയൊന്നും പലര്‍ക്കും ഒറ്റയടിക്ക് കണ്ട് കൂട. കാരണം ഞങ്ങള്‍ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞ് സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്നവരാണ്. എനിക്ക് വണ്ടിയില്ലെങ്കില്‍ ചേച്ചി കാര്‍ അയക്കും. ഞങ്ങളുടെ അവിടെ കറിയില്ലെങ്കില്‍ ചേച്ചിയുടെ മീന്‍ കറി വരും. ഹരിപ്പാട്ടുകാരാണ് ഞങ്ങള്‍ രണ്ട് പേരും. നാട്ടുകാരായത് കൊണ്ടല്ല. മനസിന്റെ സ്‌നേഹം കൊണ്ടാണെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. ഒന്നുമില്ലാതെ മദ്രാസില്‍ ചെന്ന് നില്‍ക്കുമ്പോഴും. നമ്മുടെ ഉള്ളിലുള്ള ദുഖം എന്താണെന്ന് അറിഞ്ഞ് എന്റെ കൂടെ നിന്ന…

    Read More »
  • Health

    ഏറ്റവും അപകടകാരിയാണ് ഈ ഓയില്‍…

    എണ്ണ നാം പാചകത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് തീരെ ഗുണകരമല്ല, മിക്കവാറും ഓയിലുകള്‍. ഇവ നാം ഉപയോഗിയ്ക്കുന്ന രീതിയും ദോഷമേറെ വരുത്തും. ആരോഗ്യകരമായ അപൂര്‍വം എണ്ണകള്‍ ഇല്ലെന്നല്ല, എന്നാല്‍ ഇവ നാം അധികം ഉപയോഗിയ്ക്കാറില്ലെന്ന് മാത്രമല്ല, ചിലത് ആരോഗ്യകരമാണെങ്കിലും അത് ഉപയോഗിയ്ക്കുന്ന രീതിയിലൂടെ അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. നാം പൊതുവേ വാങ്ങുന്ന എണ്ണകളില്‍ നാം പൊതുവേ വാങ്ങുന്ന എണ്ണകളില്‍ റിഫൈന്‍ഡ് ഓയില്‍ എന്ന് കാണാറുണ്ട്. എന്നാല്‍ ഇത് നല്ലതാണ്, അഴുക്കില്ലാത്തതാണ് എന്നാണ് നാം കരുതാറ്. അതായത് നല്ലതാണെന്ന് കരുതിയാണ് നാം ഇവ വാങ്ങി ഉപയോഗിയ്ക്കാറ്. അല്ലെങ്കില്‍ ഇവയുടെ ലേബലില്‍ ഉള്ള റിഫൈന്‍ഡ് എന്നതില്‍ നാം കാര്യമായ ശ്രദ്ധ വയ്ക്കാറുമില്ല. എന്നാല്‍ ഈ ഓയില്‍, അതായത് റിഫൈന്‍ഡ് ഓയില്‍ ആരോഗ്യത്തിന് ദോഷകരമാണ് എന്നതാണ് വാസ്തവം. ഇത്തരം ഓയിലുകള്‍ നാം വാങ്ങി ഉപയോഗിയ്ക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ പലതാണ്. നിര്‍മാണവേളയില്‍ നിര്‍മാണവേളയില്‍ ഈ ഓയിലിനെ ഉയര്‍ന്ന തീയില്‍ ചൂടാക്കും. ഇതിലൂടെ ഇതിലുള്ള സകല പോഷകങ്ങളും നശിയ്ക്കുന്നു.…

    Read More »
  • Kerala

    വഴിനീളെ ഹോണ്‍ മുഴക്കി അലമ്പാക്കി; ബസ് ഡ്രൈവറെ രണ്ട് മണിക്കൂര്‍ നിര്‍ത്തി നിയമം പഠിപ്പിച്ച് ആര്‍ടിഒ

    കൊച്ചി: വഴിനീളെ ഹോണ്‍ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ നിയമം പഠിപ്പിച്ച് ആര്‍ടിഒ. എലൂര്‍- മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സാണ് ഹോണ്‍ മുഴക്കിയെത്തി ആര്‍ടിഒയുടെ മുന്‍പില്‍ കുടുങ്ങിയത്. ഡ്രൈവറെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ആര്‍ടിഒ രണ്ട് മണിക്കൂര്‍ നിന്ന നില്‍പ്പില്‍ നിര്‍ത്തി ഗതാഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9 ന് ഏലൂര്‍ ഫാക്ട് ജംങ്ഷനിനു സമീപം ആര്‍ടിഒ കെ മനോജിന്റെ കാറിന് പിന്നിലൂടെ അമിത ശബ്ദത്തില്‍ തുടരെ ഹോണ്‍ മുഴക്കി ബസ് വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അടുത്ത സ്റ്റോപ്പില്‍ ആര്‍ടിഒ ബസ് തടയുകയായിരുന്നു. ട്രിപ് അവസാനിച്ച ശേഷം ഡ്രൈവറോട് ആര്‍ടി ഓഫീസിലെത്താന്‍ നിര്‍ദേശിച്ചു. മൂന്നു മണിയോടെ ഡ്രൈവര്‍ മഞ്ഞുമ്മല്‍ സ്വദേശിയായ ജിതിന്‍ ആര്‍ടി ഓഫീസിലെത്തി. മലയാളത്തില്‍ അച്ചടിച്ച ഗതാഗത നിയമ പുസ്തകം നല്‍കിക്കൊണ്ട് ചേംബറിന്റെ ഒരു വശത്തേക്ക് മാറി നിന്ന് വായിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അഞ്ച് മണിയോടെയാണ് പുസ്തകം വായിച്ച് തീര്‍ത്തത്. നിയമം പഠിച്ചെന്ന് ഉറപ്പാക്കാന്‍ ഏതാനും ചോദ്യങ്ങള്‍…

    Read More »
  • Kerala

    സതീശന്‍ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പേരില്‍ പോര്; രാത്രി അടിയന്തരയോഗം വിളിച്ച് സുധാകരന്‍

    തിരുവനന്തപുരം: ‘മിഷന്‍ 2025’ എന്നപേരില്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ ഒരുക്കം കെ.പി.സി.സി. ഭാരവാഹികളുടെ ഒളിയുദ്ധത്തിലേക്ക് മാറുന്നു. പ്രതിപക്ഷനേതാവ് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പേരില്‍ കെ.പി.സി.സി. ഭാരവാഹികള്‍ രംഗത്തുവന്നു. സംഘടനാകാര്യങ്ങളുടെ നിയന്ത്രണം പ്രതിപക്ഷനേതാവ് ഏറ്റെടുക്കുന്നുവെന്ന പരാതി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നിസാര്‍ എന്നിവര്‍ ഉന്നയിച്ചു. ഇതിനുപിന്നാലെ, കെ.പി.സി.സി. ഭാരവാഹികളുടെ അടിയന്തരയോഗം വ്യാഴാഴ്ച രാത്രി കെ. സുധാകരന്‍ വിളിച്ചുചേര്‍ത്തു. ഈ യോഗത്തിലാണ് പ്രതിപക്ഷനേതാവിന്റെ ‘കടന്നുകയറ്റം’ ഭാരവാഹികള്‍ ഉന്നയിച്ചത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ നോക്കുകുത്തികളായി മാറുന്നുവെന്നായിരുന്നു മറ്റൊരു പരാതി. വയനാട്ടില്‍നടന്ന ക്യാമ്പിലാണ് ‘മിഷന്‍-2025’ എന്നപേരില്‍ തദ്ദേശതിരഞ്ഞെടുപ്പിനെ നേരിടാനുള്ള കര്‍മപരിപാടിക്ക് രൂപംനല്‍കിയത്. പ്രതിപക്ഷനേതാവാണ് ഇതിന്റെ കര്‍മരേഖ അവതരിപ്പിച്ചത്. ക്യാമ്പിനുശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷനേതാവുതന്നെ നേതൃത്വം നല്‍കി. ഇതോടെയാണ് കെ.പി.സി.സി. ഭാരവാഹികളില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പ് തുടങ്ങിയത്. ഓരോജില്ലയിലും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലയുണ്ട്. അതിനുപുറമേ തദ്ദേശതിരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടം എന്നരീതിയില്‍ മുതിര്‍ന്നനേതാക്കള്‍ക്ക് പ്രത്യേകം ചുമതല നല്‍കി. ഇത് ജനറല്‍സെക്രട്ടറിമാരെ ചെറുതാക്കാനാണെന്നായിരുന്നു പരാതി. ക്യാമ്പിനുശേഷം പ്രതിപക്ഷനേതാവ് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു…

    Read More »
  • Crime

    മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ‘എല്‍ മയോ’ യുഎസില്‍ അറസ്റ്റില്‍; കൂടെ ‘എല്‍ ചാപ്പോ’യുടെ മകനും

    ഡല്ലാസ് (ടെക്സസ്): ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവന്‍മാരില്‍ ഒരാളായ ഇസ്മായേല്‍ ‘എല്‍ മയോ’ സംബാദ (76) യുഎസില്‍ അറസ്റ്റില്‍. മെക്‌സിക്കോയിലെ ലഹരിസംഘമായ സിനലോവ കാര്‍ട്ടലിന്റെ സഹസ്ഥാപകനും മുന്‍ വ്യാപാര പങ്കാളിയുമായ ജോക്വിന്‍ ‘എല്‍ ചാപ്പോ’ ഗുസ്മാന്റെ മകന്‍ ജോക്വിന്‍ ഗുസ്മാന്‍ ലോപ്പസും സംബാദയ്‌ക്കൊപ്പം പിടിയിലായി. വ്യാഴാഴ്ച ടെക്‌സസിലെ എല്‍ പാസോയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നു യുഎസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും അക്രമാസക്തവും ശക്തവുമായ ലഹരിക്കടത്ത് സംഘങ്ങളിലൊന്നാണു സിനലോവ കാര്‍ട്ടല്‍ എന്നാണു യുഎസിന്റെ നിരീക്ഷണം. സംബാദയ്ക്കും ലോപ്പസിനും എതിരെ യുഎസില്‍ ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. മാരകമായ ഫെന്റനൈല്‍ ലഹരിമരുന്ന് ഉള്‍പ്പെടെ ഇവര്‍ യുഎസില്‍ എത്തിക്കുന്നതായാണു വിവരം. 18നും 45നും ഇടയില്‍ പ്രായമുള്ള അമേരിക്കക്കാരുടെ മരണത്തിന് പ്രധാന കാരണമായി ഡിഇഎ പറയുന്നതു ഫെന്റനൈല്‍ ഉപയോഗമാണ്. സംബാദയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) 15 ദശലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. ലഹരിക്കടത്തിനു പറമെ സംബാദയ്ക്കു മെക്‌സിക്കോയില്‍ അനധികൃതമായി…

    Read More »
  • Kerala

    കൊയിലാണ്ടിയില്‍ പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവം; എസ് എഫ് ഐക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

    കോഴിക്കോട്:  കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കറിനെയും സ്റ്റാഫ് സെക്രട്ടറി കെ.പി രമേശനെയും മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. അന്വേഷണ കമ്മീഷന്‍ മുമ്പാകെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ് എഫ് ഐ പ്രവര്‍ത്തകരായ തേജു സുനില്‍ എം.കെ (രണ്ടാം വര്‍ഷം ബി ബി എ), തേജുലക്ഷ്മി ടി.കെ (മൂന്നാം വര്‍ഷം ബി ബി എ) അമല്‍ രാജ് ആര്‍ പി (രണ്ടാം വര്‍ഷം ബികോം) അഭിഷേക് എസ് സന്തോഷ് (രണ്ടാം വര്‍ഷം സൈക്കോളജി) എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ഈ മാസം ആദ്യവാരമായിരുന്നു സംഭവം. നാല് വര്‍ഷ ബിരുദ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പ്രിന്‍സിപ്പലിനേയും സ്റ്റാഫ് സെക്രട്ടറിയേയും എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അടച്ചിടുകയും ചെയ്തിരുന്നു. കോളേജ് ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം അന്വേഷണ കമ്മീഷന്‍ പരിശോധിച്ചിരുന്നു. പ്രിന്‍സിപ്പലിനെതിരെ എസ്എഫ്‌ഐ ഏരിയ…

    Read More »
  • Crime

    തടവിലാക്കപ്പെട്ട യുക്രൈനിയന്‍ സൈനികരുടെ അവയവങ്ങള്‍ റഷ്യ മോഷ്ടിച്ച് വിറ്റെന്ന് ആരോപണം

    അങ്കാറ(തുര്‍ക്കി): തടവില്‍ മരിച്ച യുക്രൈനിയന്‍ സൈനികരുടെ അവയവങ്ങള്‍ റഷ്യ മോഷ്ടിച്ച് വിറ്റതായി ആരോപണം. റഷ്യ വിട്ടുനല്‍കിയ പല യുക്രൈനിയന്‍ സൈനികരുടെ മൃതദേഹങ്ങളിലും പ്രധാനപ്പെട്ട അവയവങ്ങള്‍ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഫ്രീഡം ടു ഡിഫന്‍ഡേഴ്സ് ഓഫ് മരിയുപോള്‍ ഗ്രൂപ്പിന്റെ മേധാവി ലാറിസ സലേവയാണ് റഷ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ അങ്കാറയില്‍ യുദ്ധത്തടവുകാരുടെ കുടുംബങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സലേവ റഷ്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. റഷ്യയുടെ തടങ്കലില്‍ കൊല്ലപ്പെട്ടവരുടെയും മരിച്ചവരുടെയും മൃതദേഹങ്ങള്‍ പലപ്പോഴും വിട്ടുകിട്ടുമ്പോള്‍ അവരനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ തെളിവുകള്‍ ആ മൃതദേഹങ്ങളില്‍ പ്രകടമായിരുന്നു. എന്നാല്‍ പീഡിപ്പിക്കപ്പെട്ട മൃതദേഹങ്ങള്‍ മാത്രമല്ല ഞങ്ങള്‍ക്കിപ്പോള്‍ ലഭിക്കുന്നത്, അവയവങ്ങള്‍ നഷ്ടപ്പെട്ട ശരീരങ്ങളാണ് റഷ്യ വിട്ടുനല്‍കുന്നതെന്നും അവര്‍ പറഞ്ഞു. യുക്രൈനിയന്‍ യുദ്ധത്തടവുകാരെ ലക്ഷ്യം വെച്ച് റഷ്യയില്‍ വന്‍ അവയവമാഫിയ പ്രവര്‍ത്തിക്കുന്നതായും അവര്‍ ആരോപിച്ചു. ഈ കുറ്റകൃത്യത്തിന് തടയിടാന്‍ ലോകമെമ്പാടു?ം ഇതിനെപറ്റി ഉറക്കെ സംസാരിക്കുമെന്നും അവര്‍ പറഞ്ഞു. റഷ്യയില്‍ തടവിലുള്ള സൈനികരുടെ ആരോഗ്യം നിരീക്ഷിക്കാന്‍ ഒരു സ്വതന്ത്ര…

    Read More »
  • Crime

    ബൈക്ക് മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; സിസിടിവിയില്‍ കുടുങ്ങി

    കൊല്ലം: എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ തട്ടത്തുമല സുജിന്‍(27) ആണ് പിടിയിലായത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ: ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് ബൈക്ക് മോഷണം പോയത്. ഇക്കഴിഞ്ഞ 19ന് രാത്രി 10 മണിയോടെയാണ് സംഭവം. ജഹാംഗീര്‍ തന്റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടെന്ന് മനസിലാക്കിയത്. പിന്നാലെ ചിതറ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ എത്തിയ രണ്ട് പേരാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തി. സ്ഥിരം വാഹന മോഷ്ടാക്കളാണ് പ്രതികളെന്നും പൊലീസ് സ്ഥിരീകരിച്ചു. രഹസ്യ നീക്കങ്ങള്‍ക്കൊടുവിലാണ് കിളിമാനൂരിന് സമീപത്തു നിന്ന് പ്രതികളില്‍ ഒരാളായ സുജിനെ പിടികൂടിയത്. സുജിന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ സുജിനൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.…

    Read More »
  • Crime

    മോഷ്ടിക്കാന്‍ കയറി ഉറങ്ങിപ്പോയി; കള്ളനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു

    ചെന്നൈ: മദ്യപിച്ച് മോഷ്ടിക്കാന്‍കയറിയ കള്ളന്‍ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. കോയമ്പത്തൂര്‍ കാട്ടൂര്‍ രാംനഗറിലെ നെഹ്റു സ്ട്രീറ്റില്‍ താമസിക്കുന്ന രാജന്റെ വീട്ടിലാണ് സംഭവം. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്‌മണ്യനെ വീട്ടുടമയും പോലീസും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞദിവസം പകല്‍സമയത്ത് രാജന്‍ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്‌മണ്യന്‍ മോഷണത്തിനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്‌മണ്യന്‍ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും ആഭരണവും തേടി എല്ലാ മുറികളിലും പരിശോധന നടത്തി. ഇതിനിടെ അവശത അനുഭവപ്പെട്ടതോടെ കിടപ്പുമുറിയില്‍ ഉറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം രാജന്‍ തിരികെയെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതാണ് കണ്ടത്. സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ കാട്ടൂര്‍ പോലീസിനെ വിവരമറിയിച്ചു. എസ്.ഐ.മാരായ പളനിച്ചാമി, പെരുമാള്‍സ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • India

    അഞ്ച് വര്‍ഷത്തില്‍ വന്യജീവി ആക്രമണത്തില്‍ 489 മരണം; കൂടുതലും കാട്ടാനയുടെ ആക്രമണത്തില്‍

    ന്യൂഡല്‍ഹി: കഴിഞ്ഞ 5 വര്‍ഷത്തില്‍ കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ 486 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. 2019 മുതല്‍ 2024 വരെയുള്ള കണക്കാണ് ഇത്. 2023-24 കാലഘട്ടത്തില്‍ മാത്രം 94 പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 2021-22 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്. 114 മരണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ആനയുടെ ആക്രമണത്തിലാണ്. 489 പേരില്‍ 124 പേരും മരിച്ചത് കാട്ടാനയുടെ ആക്രമത്തിലാണ്. കടുവയുടെ ആക്രമണത്തില്‍ 6 പേര്‍ മരിച്ചു. ഒഡിഷയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ മരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യസഭയില്‍ വി ശിവദാസന്‍, ഹാരിസ് ബീരാന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് വന്യജീവി ആക്രമണത്തിന് ഇരയായി മരിച്ചവരുടെ കണക്ക് പുറത്തുവിട്ടത്. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നടപടികളും വിശദീകരിച്ചു.  

    Read More »
Back to top button
error: