IndiaNEWS

പ്രണയത്തിൽ നിന്ന് പിൻവാങ്ങിയ 20 കാരിയെ കാമുകന്‍ കുത്തിക്കൊന്നു; മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി

    പ്രണയത്തിൽ നിന്ന് പിൻവാങ്ങിയ 20കാരിയായ കാമുകിയെ കുത്തിക്കൊന്ന് മുതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. നവി മുംബൈയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള  കുറ്റിക്കാട്ടിലാണ്  മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഉറാന്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പുലര്‍ച്ചെ 2 മണിയോടെ പൊലീസിന് ഒരു അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതായി നവി മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിവേക് പന്‍സാരെ പറഞ്ഞു. ശരീരത്തില്‍ ഒന്നിലധികം മുറിവുകളും കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. ക്രൂരമായാണ് കൊല ചെയ്യപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന സൂചനകളാണിതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Signature-ad

കൊല്ലപ്പെട്ട യുവതി യശശ്രീ ഷിന്‍ഡെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാനില്ലെന്ന പരാതിയില്‍ യുവതിക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉറാന്‍ സ്വദേശിയായ യുവതി 25 കിലോമീറ്റര്‍ അകലെയുള്ള ബേലാപൂരിലാണ് ജോലി ചെയ്തിരുന്നത്.

പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് യുവതിയെ കാമുകൾ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ട യശശ്രീ ഷിന്‍ഡെക്കൊപ്പം കാമുകനെയും കാണാതായിരുന്നു. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഊർജ്ജിതപ്പെടുത്തിയതായും അറിയിച്ചു.

Back to top button
error: