KeralaNEWS

അരളിപ്പൂവിന്റെ വില്പനയും, കൃഷിയും നിരോധിക്കണം,  കൊല്ലം സ്വദേശിയുടെ ഹര്‍ജി പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശം

   അരളിപ്പൂവിന്റെ വില്പനയും, കൃഷിയും സംസ്ഥാനത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പരിഗണിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാൻ സർക്കാരടക്കമുള്ള അധികൃതർക്ക് നിർദേശം.

കൊല്ലം സ്വദേശിയുടെ പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. അരളിപ്പൂവ് കഴിച്ചതിനെ തുടർന്ന് വിഷാംശം ഉള്ളിൽ ചെന്ന് സൗമ്യയെന്ന യുവതി മരിച്ച സംഭവത്തിനു ശേഷം കൊല്ലം സ്വദേശി ഗിരീഷ ദാസ് സർക്കാർ, ഡി.ജി.പി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് അരളി നിരോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടായlല്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാക്കിയ കോടതി, ഈ നിവേദനം പരിഗണിക്കാൻ എതിർ കക്ഷികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Back to top button
error: