KeralaNEWS

അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ നാലുവയസുകാരന്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

മലപ്പുറം: കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാന്‍ അനസ്തീഷ്യ നല്‍കിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം.

കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് മൂന്നര വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്‍പ്പസമയത്തിനു ശേഷം കുഞ്ഞ് മരിച്ചു.

Signature-ad

കുട്ടിയുടെ മരണകാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അതേ സമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സകളാണ് കുഞ്ഞിനു നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

 

Back to top button
error: