കാസർകോട്: രണ്ട് മത വിഭാഗത്തില്‍പെട്ട കമിതാക്കളുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് ആരോപിച്ച് ഹിന്ദു ഐക്യവേദി ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് നടത്തി.
ലവ് ജിഹാദ് ആണ് ഒളിച്ചോട്ടത്തിന് കാരണമെന്നും വിഷയത്തില്‍ ബദിയടുക്ക പൊലീസിന്റെ ഭാഗത്ത് നിന്നും ഹൈന്ദവ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും വി.എച്ച്.പി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. മാര്‍ച്ച് പൊലീസ് സ്റ്റേഷന് അകലെവെച്ച് ബാരിക്കേട് വെച്ച് തടഞ്ഞപ്പോൾ ഉന്തും തള്ളും സംഘര്‍ഷാവസ്ഥയും ഉണ്ടായി. നേതാക്കൾ ഇടപെട്ടാണ് പ്രവര്‍ത്തകരെ സമാധാനിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അധ്യാപികയായ 25 കാരിയായ ഹിന്ദു യുവതിയും 25 കാരനായ മുസ്ലിം യുവാവും ഒളിച്ചോടിയത്. യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് വുമണ്‍ മിസിങ്ങിന് കേസെടുത്തിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒളിച്ചോടിയ യുവതി കാമുകനോടൊപ്പം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതി കാമുകനൊപ്പം തന്നെ പോയി.
ഇരുവരും വിവാഹിതരാകുന്നു എന്ന് കാണിച്ച് രെജിസ്ട്രാര്‍ ഓഫീസ് ബോര്‍ഡില്‍ ചിത്രങ്ങള്‍ സഹിതമുള്ള നോട്ടീസ് പതിച്ചിരുന്നു. ഇരുവരും അഭിഭാഷകര്‍ മുഖേന ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനാണ് ആദ്യം തിരുമാനിച്ചത്. പക്ഷ അവിടെ നിരവധിപേര്‍ തടിച്ചുകൂടിയതോടെ ഇരുവരും ഹൊസ്ദുര്‍ഗ് പൊലീസിന് മുന്നില്‍ കീഴടങ്ങി.
വിവരമറിഞ്ഞ് അവിടെയും നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ പൊലീസുമായി വാക്കേറ്റവും നടത്തിയിരുന്നു. കനത്ത പൊലീസ് കാവലിലാന്ന് കമിതാക്കളെ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയത്.
ഈ വിഷയത്തെ ചൊല്ലിയാണ് ഹിന്ദു ഐക്യവേദി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. മാര്‍ച്ചില്‍ 150 ഓളം പേര്‍ പങ്കെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാരമ്പാടി അധ്യക്ഷത വഹിച്ചു.