IndiaNEWS

ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യാ സഖ്യം മുന്നില്‍; മോദി പിന്നില്‍

ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യാ സഖ്യം മുന്നിട്ടുനില്‍ക്കുന്നു. 37 സീറ്റുകളില്‍ ഇന്‍ഡ്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 37 സീറ്റുകളില്‍ എന്‍.ഡി.എയും മറ്റുള്ളവര്‍ ഒരു സീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്. വാരാണസിയില്‍ പ്രധാനമന്ത്രി 6000ല്‍ അധികം വോട്ടുകളില്‍ പിന്നിട്ടുനില്‍ക്കുകയാണ്. യു.പി പി.സി.സി അധ്യക്ഷന്‍ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്.

ദേശീയതലത്തില്‍ ഇന്‍ഡ്യാ സഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 245 സീറ്റുകളില്‍ ഇന്‍ഡ്യാ സഖ്യം ലീഡ് ചെയ്യുകയാണ്. 243 സീറ്റുകളില്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്നു. ആദ്യം പിന്നിട്ടുനിന്നിരുന്ന കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഇന്‍ഡ്യാ സഖ്യം മുന്നേറ്റം നടത്തുകയാണ്.

Signature-ad

 

Back to top button
error: