Social MediaTRENDING

”ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്; ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു, ഇപ്പോള്‍ താല്‍പര്യമില്ല”

ജാസ്മിനെ കുറിച്ച് മുന്‍ ബിഗ്‌ബോസ് താരം രജിത് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്: ജാസ്മിനെ എനിക്ക് നല്ല രീതിയില്‍ ഇഷ്ടമായിരുന്നു. ഷോ തുടങ്ങുന്ന ആദ്യ ദിവസം തലയൊക്കെ മറച്ചുകൊണ്ടാണ് വേദിയിലേക്ക് എത്തിയത്. നല്ല കുലീനത്തമുള്ളൊരു പെണ്‍കുട്ടി. നല്ലൊരു വിശ്വാസിയുടെ ലക്ഷണം കൂടെ കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ സന്തോഷമായെന്നും രജിത് കുമാര്‍ പറയുന്നു. ഇതെല്ലാം കണ്ടപ്പോഴും നന്നായി കളിക്കുകയാണെങ്കിലും വോട്ട് ജാസ്മിന് തന്നെയെന്ന് ഉറപ്പിച്ചു.

മൂന്ന് ദിവസം അങ്ങനെ വളരെ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് നാലമത്തെ ദിവസം രാത്രിയോ മറ്റോ ചില ആക്ടിവിറ്റികള്‍ കാണുന്നത്. അതോടെയാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഇതിനകത്ത് ആവശ്യം പോലെയുണ്ടെന്ന് മനസ്സിലായതെന്നും രജിത് കുമാര്‍ വ്യക്തമാക്കുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് മാക്‌സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

ആരുടേയും യഥാര്‍ത്ഥ സ്വഭാവം ഏത് സമയവും പുറത്ത് വരാം. അതാണ് ബിഗ് ബോസ് ഷോയുടെ വിജയം. പുറത്ത് നല്ല ക്ലീന്‍ ഇമേജ് ഉണ്ടാക്കി, ആള്‍ക്കാരെ മുഴുവന്‍ പറ്റിച്ചോ, വിദഗ്ധമായി സംസാരിച്ചും വളച്ചെടുത്തുമൊക്കെ നമ്മള്‍ വലിയ സംഭവമാണെന്ന ധാരണ ഉണ്ടാക്കി വെക്കും. എന്നാല്‍ ആരും ഇല്ലാത്ത സമയത്തോ മറ്റോ ഉള്ളിലെ മൃഗം പുറത്ത് ചാടും. അപ്പോഴാണ് അങ്ങനെ അവന്‍/അവള്‍ ചെയ്യുമോയെന്ന തോന്നലുണ്ടാകുന്നത്. അതിനുള്ള വേദിയാണ് ബിഗ് ബോസ്.

അതേസമയം ജാസ്മിന്‍, നോറ, ജിന്റോ എന്നിവര്‍ കാര്യങ്ങളെല്ലാം വിശദമായി പഠിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ വെളിയില്‍ നിന്ന് പ്ലാന്‍ ചെയ്താണ് വന്നതെന്ന് ഒരു ദിവസം ജിന്റോ തന്നെ പറഞ്ഞിട്ടുണ്ട്. എന്നോടും കൂടെ നില്‍ക്കാന്‍ ഇവര്‍ പറഞ്ഞെങ്കിലും ഞാന്‍ അവരോടൊപ്പം നില്‍ക്കാതെ മാറിപ്പോയെന്നും ജിന്റോ പറഞ്ഞു. ഇത് അവിടെ എല്ലാവരും അറിഞ്ഞു.
ഒരു ഫോണ്‍ നമ്പറിന്റെ കാര്യത്തില്‍ ജാസ്മിനും നോറയും റസ്മിനും തമ്മില്‍ സംസാരം ഉണ്ടായപ്പോള്‍ റസ്മിന്റെ ഫെയിസ് മുഴുവന്‍ മാറി ആകെ ഡൌണായി. ഇതൊക്കെ കണ്ടാണ് ഇവര്‍ പുറത്ത് നിന്നെ പ്ലാന്‍ ചെയ്താണ് വന്നതെന്ന് ഞങ്ങളെപ്പോലുള്ളവര്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രേക്ഷകരുടെ നെഞ്ചില്‍ ചവിട്ടിയുള്ള കളിയല്ലേ ഇവര്‍ കുറെയാളുകള്‍ ചെയ്തത്. ശുദ്ധമനസ്സോടെ വോട്ട് ചെയ്യാന്‍ ഇരിക്കുന്നവരാണ് മണ്ടന്മാരാകുന്നത്.

Back to top button
error: