LIFELife Style

കുടുംബത്തിന് വേണ്ടി സ്നേഹം കൊണ്ട് ചെയ്യുന്നതാണ്! അത് പുറത്ത് പറയാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് നടി അന്‍സിബ ഹസന്‍

ലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരസുന്ദരിയാണ് അന്‍സിബ ഹാസന്‍. മോഹന്‍ലാലിന്റെ മകളായി ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് നടി ശ്രദ്ധേയായത്. എന്നാലിപ്പോള്‍ ബിഗ് ബോസ് താരം എന്ന ലേബലാണ് അന്‍സിബക്ക് ഉള്ളത്.

മലയാളം ബിഗ് ബോസിന്റെ ആറാം സീസണിലാണ് അന്‍സിബ മത്സരിച്ചത്. ആ സീസണിലെ മൈന്‍ഡ് ഗെയ്മര്‍ എന്ന നിലയില്‍ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ എഴുപത് ദിവസത്തോളം നിന്നതിന് ശേഷം നടി പുറത്താവുകയായിരുന്നു. ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് അന്‍സിബയുടെ ജീവിതത്തെ പറ്റിയുള്ള കാര്യങ്ങള്‍ പുറത്ത് ചര്‍ച്ചയാവുന്നത്.

Signature-ad

അതില്‍ പ്രധാനം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ നോക്കി ചെയ്യുന്ന വീട്ടിലെ മൂത്തക്കുട്ടിയാണെന്നുള്ളതാണ്. മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞതിന് ശേഷം ഉമ്മയുടെയും സഹോദരങ്ങളുടെയും എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അന്‍സിബയാണെന്ന് നടിയുടെ മാതാവും പറഞ്ഞിരുന്നു. ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍.

‘ഞാന്‍ മാത്രമല്ല, ലോകത്തുള്ള എല്ലാ വീട്ടിലും ഒരാള്‍ ആ വീട് നോക്കാന്‍ വേണ്ടി കുറച്ച് കൂടുതല്‍ പണി എടുക്കുന്നുണ്ടാവും. നമ്മള്‍ നമ്മുടെ വീട് നോക്കുന്നതിനെ പറ്റി പുറത്ത് പറയാന്‍ താല്‍പര്യമില്ല. അത് നമ്മള്‍ ചെയ്യുന്നത് ഇഷ്ടം കൊണ്ട് ചെയ്യുന്നതല്ലേ, അത് പുറത്ത് പറയാന്‍ എനിക്കിതുവരെ തോന്നിയിട്ടില്ല. ഉമ്മയത് പറയുമ്പോള്‍ വിഷമമുണ്ടാവാറുണ്ട്. പക്ഷേ ഞാനെന്റെ പൂര്‍ണഹൃദയത്തോടെ ചെയ്യുന്നതാണ് അതൊക്കെ.

ഇപ്പോഴും അതിനെ പറ്റി എല്ലാവരോടും പറഞ്ഞ് നടക്കാന്‍ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള അവസരം പടച്ചോന്‍ എനിക്ക് തന്നത് പോലെയാണ് കണക്കാക്കുന്നത്. എനിക്കതിനുള്ള പ്രതിഫലം കിട്ടുന്നൊരു ജോലിയാണ് ലഭിച്ചത്. അങ്ങനൊരു കുടുംബം നോക്കാന്‍ തിരഞ്ഞെടുക്കപ്പെടുക എന്നതും ഒരു ഭാഗ്യമാണ്. എന്നെ പോലെ ഈ ലോകത്ത് പലരും അതുപോലെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവരൊക്കെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്നും’ അന്‍സിബ പറയുന്നു.

നടിയുടെ ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അന്‍സിബയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുന്നത്. അന്‍സിബയെ പോലെ കുടുംബത്തിന്റെ ഭാരം മൊത്തം ഏറ്റെടുത്ത നിരവധി മക്കളുണ്ട്. ചിലപ്പോള്‍ എല്ലാവരും അവഗണിക്കുന്നതും ഇതുപോലെ വീടിന് വേണ്ടി ജീവിക്കുന്നവരെയാകും.

എന്നാല്‍ അന്‍സിബയുടെ കാര്യത്തില്‍ ഉമ്മയും കുടുംബവും അവളോട് എന്നും കടപ്പെട്ടിരിക്കുകയാണ്. മാത്രമല്ല ശരിക്കും അന്‍സിബയ്ക്ക് അവളുടെ പേര് അടയാളപെടുത്താന്‍ ബിഗ് ബോസിന്റെ ആവശ്യം ഒന്നുമില്ല. ദൃശ്യം എന്ന സിനിമയിലൂടെ തന്നെ എന്നും അന്‍സിബ മലയാളികളുടെ ഓര്‍മ്മയില്‍ ഉണ്ടാവും.

ബിഗ് ബോസിലേക്ക് പോയതിലൂടെ അന്‍സിബയുടെ വ്യക്തിത്വത്തിന്റെ ഒരുപാട് പോസിറ്റീവ് വശം കൂടി പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചു എന്നതില്‍ സന്തോഷമേയുള്ളു. എല്ലാവരെയും തുറന്ന മനസോടെ സ്വീകരിക്കുന്ന വ്യക്തിത്വമാണ് അന്‍സിബയുടേത്.

 

Back to top button
error: