Month: June 2024

  • India

    ലോക്‌സഭാ ഇലക്ഷനിൽ തോറ്റു, പുതിയ മോദി മന്ത്രി സഭയിൽ ഇടം കിട്ടിയതുമില്ല; രാജീവ് ചന്ദ്രശേഖർ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു

    മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുൻപ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ. ‘പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു. കഴിഞ്ഞ 3 വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാന സാധിച്ചത് സംതൃപ്തനാണ്.’ അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പുതിയ മന്ത്രിസഭയില്‍ ഇടംകിട്ടാതിരുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. തിരുവനന്തപുരംത്ത് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച രാജീവ് ചന്ദ്ര ശേഖർ ശശി തരൂരിനോട് തോറ്റിരുന്നു. ഡല്‍ഹിയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ വന്ന പ്രഖ്യാപനം ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു.

    Read More »
  • Kerala

    മോദി 3.0 യിലേക്ക് സര്‍പ്രൈസ് എന്‍ട്രി; കുടുംബാംഗങ്ങള്‍പോലും അറിയാതെ ജോര്‍ജ് കുര്യന്റെ…

    കോട്ടയം: മൂന്നാം മോദി മന്ത്രിസഭയിലേക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന്റേത് സര്‍പ്രൈസ് എന്‍ട്രി. സുരേഷ് ഗോപിക്ക് പുറമേ കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നേതാവിന് കൂടി കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കാമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജോര്‍ജ് കുര്യന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നില്ല. എന്നാല്‍ ഒടുവില്‍, സീറോ മലബാര്‍ സഭാംഗം കൂടിയായ ജോര്‍ജ് കുര്യനെ ബിജെപി ദേശീയ നേതൃത്വം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ജോര്‍ജ് കുര്യനെ തെരഞ്ഞെടുത്തതിലൂടെ കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള വോട്ടുകള്‍ ഉയര്‍ത്താനുള്ള ലക്ഷ്യം കൂടിയുണ്ട് ബിജെപിക്ക്. കോട്ടയം കാണക്കാരി നമ്പ്യാര്‍കുളം സ്വദേശിയായ ജോര്‍ജ് കുര്യന്‍ നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയില്‍ സജീവമാണ്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്. 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ഥി ജനതയിലൂടെയാണ് ജോര്‍ജ് കുര്യന്‍ പൊതുരംഗത്തേക്ക് എത്തുന്നത്. 1980ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ മുതല്‍ ബിജെപിക്കൊപ്പമുണ്ട് ജോര്‍ജ് കുര്യന്‍. ബിഎസ്സി, എല്‍എല്‍ബി ബിരുദധാരിയായ അദ്ദേഹം ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളിലും ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്തുമ്പോള്‍…

    Read More »
  • LIFE

    ”ഇനിയൊരു വിവാഹത്തിന് എതിര്‍പ്പ് ഒന്നുമില്ല! പറ്റിയ ഒരാളെ കണ്ടാല്‍ വിവാഹം കഴിക്കും..”

    ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്കും അവതരണത്തിലേക്കും എത്തിയ താരമാണ് ആര്യ ബഡായ്. എന്റെ മാനസപുത്രിയിലൂടെ ശ്രദ്ധനേടിയ ആര്യ പിന്നീട് തമിഴില്‍ മഹാറാണി എന്ന പരമ്പരയിലും ശ്രദ്ധേയമായ വേഷം ചെയ്താണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുന്നത്. കുഞ്ഞിരാമായണത്തിലൂടെ സിനിമയിലും ഇടംപിടിച്ച ആര്യ ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് ആരാധകരെ നേടിയെടുക്കുന്നത്. ആര്യ എന്ന് കേള്‍ക്കുമ്പോഴേ ബഡായ് ബംഗ്ലാവ് ആയിരിക്കും ഓര്‍മ്മ വരുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായും വന്ന ആര്യ ഈ സീസണില്‍ തന്റെ സുഹൃത്തിനെ പുറത്താക്കിയതിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ ഷോയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചു വന്നിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയ ആര്യയ്ക്ക് ഒരു മകളാണ് ഉള്ളത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. അതില്‍ ഇനിയും വിവാഹം കഴിക്കുമോ എന്ന് ഒരു ആരാധകന്‍ താരത്തിനോട് ചോദിച്ചു. ”ഞാന്‍ വിവാഹ ഭരണഘടനയ്‌ക്കോ വിവാഹം കഴിക്കുന്നതിനോ മറ്റെന്തെങ്കിലും ആശയത്തിനോ എതിരല്ല. വിവാഹ സങ്കല്‍പ്പത്തില്‍ ഏര്‍പ്പെടുന്ന അസാധാരണമായ നിരവധി ദമ്പതികള്‍ എനിക്ക് ചുറ്റുമുണ്ട്.…

    Read More »
  • Crime

    പത്താം ക്ലാസുകാരന് റാഗിങ്ങിന്റെ പേരില്‍ മര്‍ദനം; ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

    വയനാട്: റാഗിങ്ങിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.സംഭവത്തില്‍ ആറു വിദ്യാര്‍ഥികളെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തത്. അസഭ്യം പറയല്‍, മര്‍ദനം, ആയുധം കൊണ്ട് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസുകാരന് മര്‍ദനമേല്‍ക്കുന്നത്. മര്‍ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു. അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിനെയാണ് പരിചയപ്പെടാന്‍ എന്ന പേരില്‍ ക്ലാസില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് മര്‍ദിച്ചത്. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ വിദ്യാര്‍ഥിയെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ബത്തേരി പൊലീസാണു കേസ് അന്വേഷിക്കുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി മടക്കിയെന്നും വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചിരുന്നു.  

    Read More »
  • NEWS

    മൂന്നു ദിവസം മുന്‍പ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റില്‍!

    ജക്കാര്‍ത്ത: മൂന്നു ദിവസം മുന്‍പ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍! ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസിയിലെ കാലെംപാങ്ങിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. കാലെംപാങ് സ്വദേശി ഫരീദ(45)യെയാണു പെരുമ്പാമ്പ് ഒന്നാകെ വിഴുങ്ങിയത്. വീട്ടില്‍ തയാറാക്കിയ ഭക്ഷണം വില്‍ക്കാനായി വ്യാഴാഴ്ച അങ്ങാടിയില്‍ പോയതായിരുന്നു അവര്‍. എന്നാല്‍, രാത്രിയായിട്ടും തിരിച്ചുവരാതായതോടെ ഭര്‍ത്താവ് നോനി അയല്‍പക്കത്തും ബന്ധുവീടുകളിലുമെല്ലാം ബന്ധപ്പെട്ടു. എന്നാല്‍, ഫരീദ അവിടെയൊന്നും എത്തിയിരുന്നില്ല. തുടര്‍ന്നു നാട്ടുകാര്‍ ഒന്നാകെ ഇറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണു കഴിഞ്ഞ ദിവസം വീട്ടിനടുത്തുള്ള പറമ്പില്‍ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഫരീദയുടെ ചെരിപ്പും മറ്റു വസ്തുക്കളും ഉപേക്ഷിച്ച നിലയില്‍ കണ്ടു നടത്തിയ തിരച്ചിലിലാണു ഭീമാകാരമായ വയറുമായി പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് പാമ്പിന്റെ വയറു മുറിച്ചുനോക്കിയപ്പോഴാണ് കാണാതായ യുവതിയെ അകത്ത് കണ്ടെത്തിയത്. വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഉടുത്തിരുന്ന വസ്ത്രത്തില്‍ തന്നെയായിരുന്നു ഫരീദ. പുറത്തെടുക്കുമ്പോള്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നില്ല. പെരുമ്പാമ്പിന് അഞ്ച് മീറ്ററോളം നീളമുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. പുറത്തെടുത്ത മൃതദേഹം മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ഖബറടക്കി. നാലു മക്കളുടെ…

    Read More »
  • Crime

    നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അമ്മ; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്

    കോഴിക്കോട്: നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസെടുത്തു. കുട്ടിയുടെ മാതാവാണ് കസബ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ മുതലെടുത്ത് കൂട്ടിക്കല്‍ ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി ലഭിച്ചതിനുപിന്നാലെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം, പതിനേഴുകാരനെ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച മുന്‍ സൈനികനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചല്‍ ആലഞ്ചേരിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന സ്ഥാപനം നടത്തുന്ന വയയ്ക്കല്‍ സ്വദേശി ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തില്‍ ചേരാന്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിയെ ശിവകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുതറിയോടിയ വിദ്യാര്‍ത്ഥി ശിവകുമാറിനെ തള്ളിമാറ്റി പുറത്തേക്കോടിയാണ് രക്ഷപ്പെട്ടത്. സമീപത്തെ പെട്രോള്‍ പമ്പില്‍ വിവരം അറിയിച്ചു. ഏരൂര്‍ പൊലീസ് ശിവകുമാറിനെ…

    Read More »
  • Kerala

    രാജ്യസഭാ സീറ്റില്‍ പിടിവിടാതെ സിപിഐയും മാണിഗ്രൂപ്പും; തീരുമാനം നാളെയെന്ന് സിപിഎം

    തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് സിപിഎമ്മുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സീറ്റ് കേരള കോണ്‍ഗ്രസിന്(എം) അര്‍ഹതപ്പെട്ടതാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി. ഇടതുമുന്നണി നേതൃയോഗം നാളെ ചേരാനിരിക്കെ ‘രാജ്യസഭാ കുരുക്ക്’ കൂടുതല്‍ മുറുകി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്നിവരാണ് എകെജി സെന്ററില്‍ ഇരുപാര്‍ട്ടികളുമായി സംസാരിച്ചത്. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ച 10 മിനിറ്റും തുടര്‍ന്ന് ജോസ് കെ.മാണി, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുമായി നടത്തിയ ചര്‍ച്ച 15 മിനിറ്റും നീണ്ടു. തീരുമാനം നാളെ പറയാമെന്നാണ് ഇരുപാര്‍ട്ടികളെയും അറിയിച്ചത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്താനായി സീറ്റിന്റെ കാര്യത്തില്‍ കടുംപിടിത്തം ഉപേക്ഷിക്കാമോ എന്ന് സിപിഐയോട് സിപിഎം ചോദിച്ചു. കേരള കോണ്‍ഗ്രസിന്(എം) പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ലാത്തതും ചൂണ്ടിക്കാട്ടി. ദേശീയതലത്തില്‍ സിപിഎമ്മും സിപിഐയും കൂടുതല്‍ ക്ഷീണിച്ച സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ രാജ്യസഭാ സീറ്റ് ബലികൊടുത്ത് വിട്ടുവീഴ്ച സാധ്യമല്ലെന്ന് ബിനോയ് മറുപടി നല്‍കി.…

    Read More »
  • India

    കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍? സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രിസഭയിലേക്ക്?

    ന്യൂഡല്‍ഹി: ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂര്‍ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജ് കുര്യനും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് വകുപ്പായിരിക്കും നല്‍കുക എന്ന കാര്യത്തില്‍ വ്യക്തമല്ല. പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷനായിരുന്നു. ഒ രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡിയായും പ്രവര്‍ത്തിച്ചിരുന്നു. മന്ത്രിസഭയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ജോര്‍ജ് കുര്യന്റെ പദവി. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് നിര്‍ണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ സമാനമായ രീതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കി പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍, അതിന് ശേഷം നടന്ന 2019 ലെ തിരഞ്ഞെടുപ്പില്‍ ആ രീതിയില്‍ ഒരു…

    Read More »
  • Kerala

    പിണറായിയെ പൊളിച്ചടുക്കി  അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ‘ഇന്ത്യൻ ഗോര്‍ബച്ചേവ്’ എന്ന് പരിഹാസം

       മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യന്‍ ഗോര്‍ബച്ചേവാണെന്ന് പത്രാധിപരും സിപിഎം സഹചാരിയുമായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. പിണറായി വിജയന്റെ രണ്ടാം ഊഴം വന്നതോടെയാണ് ഇടുപക്ഷത്തിന്റെ തകര്‍ച്ച ആരംഭിച്ചത്. 2 വര്‍ഷത്തില്‍ തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ കേരളത്തില്‍ നിന്നു തന്നെ ഇടതുപക്ഷം അപ്രത്യക്ഷമാകും എന്നാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറയുന്നത്. കേരളത്തിലെ ഗോര്‍ബച്ചേവാണോ പിണറായി വിജയന്‍ എന്ന ചോദ്യത്തിന് ഇന്ത്യയുടെ ഗോര്‍ബച്ചേവാണ് പിണറായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിണറായി വിജയന്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിട്ടില്ല. വിമര്‍ശിക്കാന്‍ കഴിയാത്ത രീതിയിലുള്ള വ്യക്തിബന്ധമാണ് ഇവര്‍ക്കുള്ളത്. ലോക്‌നാഥ് ബെഹറയെ പൊലീസ് മേധാവിയായി നിയോഗിച്ചത് അതിന്റെ ഉദാഹരണമാണെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറയുന്നത്. “സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് അടുത്തിടെ പ്രധാനമന്ത്രി കേരളത്തില്‍ എത്തിയിരുന്നു. അടുത്ത ദിവസം പണറായി വിജയന്‍ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു. കൊല്‍ക്കത്തയിലെ പാര്‍ട്ടിയുടെ ഒരു പ്രധാന പരിപാടി ഒഴിവാക്കിയാണ് അദ്ദേഹം മോദിയെ കാണാനെത്തിയത്. വിമാനത്താവളത്തില്‍ മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രവേശനാനുമതി ഇല്ലായിരുന്നു. മുഖ്യമന്ത്രിക്ക് ചുമതലയുള്ള…

    Read More »
  • Kerala

    ബി.ഡി.ജെ.എസ് കടലാസ് സംഘടനയായി മാറി; വെടിയുതിര്‍ത്ത് ബിജെപി വക്താവ്

    കോട്ടയം: ബിഡിജെഎസ് കടലാസ് സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന വക്താവും തൃശൂരിലെ സഹപ്രഭാരിയുമായ ബി രാധാക്യഷ്ണ മേനോന്‍. കോട്ടയത്തും മാവേലിക്കരയിലും ബിജെപി വോട്ടുകള്‍ മാത്രമാണ് ബിഡിജെഎസിന് ലഭിച്ചത്. പ്രതീക്ഷിച്ച സമുദായ വോട്ടുകള്‍ കിട്ടിയില്ലെന്നു രാധാകൃഷ്ണ മേനോന്‍ മീഡിയവണിനോട് പറഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തും സ്ഥാനാര്‍ഥി നിര്‍ണയം തിരിച്ചടിയായെന്ന് പി.സി ജോര്‍ജും തുറന്നടിച്ചു. സംസ്ഥാനത്ത് എന്‍ഡിഎ വോട്ടു വിഹിതം വര്‍ധിപ്പിച്ചപ്പോഴും തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണ് ബി രാധാകൃഷ്ണ മേനോന്റെ വിമര്‍ശനം. സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം മാത്രമല്ല ശക്തമായ സംഘടന അടിത്തറയുടെ ബലത്തിലാണ് തൃശൂരിലെ ജയമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ബിജെപി നായര്‍ വോട്ടുകള്‍ ലഭിച്ചില്ലെന്നാണ് ബിഡിജെഎസിന്റെ വിലയിരുത്തല്‍. അതേസമയം, തുഷാറിന് രാജ്യസഭാ സീറ്റ് പ്രതീക്ഷിക്കുന്നതിനാല്‍ ബിജെപിക്ക് എതിരെ പരസ്യ പ്രതികരണത്തിനും സാധ്യതയില്ല.      

    Read More »
Back to top button
error: