KeralaNEWS

കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്ര നേട്ടം; എ.കെ അനുരാജ് വിജയിച്ചു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതിനിധി വിജയിച്ചു. കോഴിക്കോട് മാഗ്കോം ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എ.കെ അനുരാജ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ഒരു ബിജെപി പ്രതിനിധി എത്തുന്നത്.

വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനറല്‍ കാറ്റഗറിയിലാണ് എ.കെ അനുരാജ് മത്സരിച്ചു വിജയിച്ചത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനെ മറികടന്നാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഉള്‍പ്പെട്ട അനുരാജ് തെരഞ്ഞെടുക്കപ്പെടുന്നത്.

Signature-ad

സിന്‍ഡിക്കേറ്റിലെ 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ ഇടതു പ്രതിനിധികള്‍ വിജയിച്ചു. രണ്ടു വീതം സീറ്റുകളില്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിനിധികളും ജയിച്ചു. ഡോ.ടി മുഹമ്മദ് സലീം, പി പി സുമോദ്, ഡോ. കെ മുഹമ്മദ് ഹനീഫ, പി സുശാന്ത്, ഡോ. പി റഷീദ് അഹമ്മദ്, ഡോ. കെ പ്രദീപ്കുമാര്‍, എം പി ഫൈസല്‍, പി മധു, ഇ അബ്ദുറഹീം, സി പി ഹംസ, ടി ജെ മാര്‍ട്ടീന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അം?ഗങ്ങള്‍.

 

Back to top button
error: