MovieNEWS

റേച്ചല്‍ പുന്നൂസ് ഐപിഎസ്സായി റായ് ലക്ഷ്മി; ഡിഎന്‍എ ജൂണ്‍ 14 ന് പ്രദര്‍ശനത്തിനെത്തുന്നു

റു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി, റേച്ചല്‍ പുന്നൂസ് ഐ പി എസ് എന്ന പോലീസ് ഉദ്യോഗസ്ഥയുടെ നായിക പ്രാധാന്യ വേഷത്തില്‍ മലയാളത്തിലെത്തുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസ്സര്‍ നിര്‍മ്മിച്ച് ഹിറ്റ്മേക്കര്‍ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത ‘ഡി എന്‍ എ’ എന്ന ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി മടങ്ങിവരുന്നത്. 2018-ല്‍ പുറത്തിറങ്ങിയ ഒരു കുട്ടനാടന്‍ ബ്ലോഗാണ് അവര്‍ അവസാനം അഭിനയിച്ച മലയാള സിനിമ. ചിത്രം ജൂണ്‍ 14 ന് കേരളത്തിനകത്തും പുറത്തും റിലീസാകും.

പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ്, ആക്ഷന്‍,വയലന്‍സ് ജോണറിലുള്ള ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എ കെ സന്തോഷാണ്. ചിത്രത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം ഇതിലെ ആക്ഷന്‍ രംഗങ്ങളാണ്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, പഴനിരാജ്, റണ്‍ രവി എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.

Signature-ad

മമ്മുക്കയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാനാണ് നായകനാകുന്നത്. കൂടാതെ
ബാബു ആന്റണി, ഹന്ന റെജി കോശി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീര്‍, റിയാസ് ഖാന്‍, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ഫെയിം), കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍ തുടങ്ങി വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റര്‍: ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനീഷ് പെരുമ്പിലാവ്, ആര്‍ട്ട് ഡയറക്ടര്‍: ശ്യാം കാര്‍ത്തികേയന്‍, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്: റിനി അനില്‍ കുമാര്‍, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ മേടയില്‍, സൗണ്ട് ഫൈനല്‍ മിക്‌സ്: എം.ആര്‍.രാജാകൃഷ്ണന്‍, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, നൃത്തസംവിധാനം: രാകേഷ് പട്ടേല്‍ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജന്‍ വേളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, ഓഡിയോ മാര്‍ക്കറ്റിംഗ് – സരിഗമ, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: സ്വപ്ന മോഹന്‍, ഷംനാദ് കലഞ്ഞൂര്‍, വിമല്‍ കുമാര്‍ എം.വി, സജാദ് കൊടുങ്ങല്ലൂര്‍, ടോജി ഫ്രാന്‍സിസ്, സൗണ്ട് എഫക്റ്റ്‌സ്: രാജേഷ് പി എം, വിഎഫ്എക്‌സ്: മഹേഷ് കേശവ് (മൂവി ലാന്‍ഡ്), സ്റ്റില്‍സ്: ശാലു പേയാട്, പബ്ലിസിറ്റി ഡിസൈന്‍: അനന്തു എസ് കുമാര്‍, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, ഓണ്‍ലൈന്‍ കോ- ഓര്‍ഡിനേറ്റേഴ്‌സ് – പ്രവീണ്‍ പൂക്കാടന്‍, സാബിന്‍ ഫിലിപ്പ് എബ്രഹാം, പിആര്‍ഓ: വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്.

 

 

Back to top button
error: