Month: June 2024

  • Kerala

    റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

    കോഴിക്കോട്: ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. തലനാരിഴയ്ക്ക് ആണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ നല്ലളം പൊലീസ് കേസെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു. വെള്ളിയാഴ്ച ചെറുവണ്ണൂര്‍ സ്‌കൂളിന് സമീപമാണ് സംഭവം. സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനിയായ ഫാത്തിമയെയാണ് പാഞ്ഞെത്തിയ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍ കുടുങ്ങിയ ഫാത്തിമ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവശവും നോക്കി റോഡ് മുറിച്ചു കടക്കുന്നതിനിടെ, റോഡിന്റെ മധ്യഭാഗത്ത് വച്ചാണ് പാഞ്ഞെത്തിയ ബസ് ഫാത്തിമയെ ഇടിച്ചുതെറിപ്പിച്ചത്. മഞ്ചേരി ഭാഗത്തേയ്ക്ക് സര്‍വീസ് നടത്തിയ ബസ് ആണ് മരണപ്പാച്ചില്‍ നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിച്ചത്. അപകടത്തെ തുടര്‍ന്ന് ബസിന്റെ അടിയില്‍ നിന്ന് എഴുന്നേറ്റ് വന്ന വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിലാണ് കാര്യമായ പരിക്കില്ല എന്ന്…

    Read More »
  • Kerala

    സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതില്‍ എന്‍എസ്എസിന് അഭിമാനം, സന്തോഷം: സുകുമാരന്‍ നായര്‍

    തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതില്‍ എന്‍എസ്എസിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തൃശ്ശൂരില്‍ ജയിച്ചതിനു പിന്നാലെ സുരേഷ് ഗോപിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം, കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടോയോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല. 2015-ല്‍ എന്‍എസ്എസ് ആസ്ഥാനത്ത് ബജറ്റ് യോഗം നടക്കുന്നിടത്ത് എത്തിയ സുരേഷ് ഗോപിയോട് സുകുമാരന്‍ നായര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ഇറക്കിവിടുകയും ചെയ്തത് വാര്‍ത്തയായിരുന്നു. പിന്നീട്, 2019-ല്‍ സുരേഷ് ഗോപി വീണ്ടും എന്‍എസ്എസ് ആസ്ഥാനത്ത് എത്തുകയും സുകുമാരന്‍നായരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പും സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍നായരെ കണ്ടിരുന്നു.  

    Read More »
  • Kerala

    സുരേഷ് ഗോപിയെ ‘വിടാതെ’ മോദി; ഏറ്റ സിനിമകള്‍ തീര്‍ക്കുമ്പോള്‍ കാബിനറ്റ് പദവി?

    തിരുവനന്തപുരം: സിനിമാ തിരക്കുകള്‍ പറഞ്ഞ് മന്ത്രിസഭയില്‍നിന്ന് ഒഴിയാന്‍ ശ്രമിച്ച സുരേഷ് ഗോപിക്ക് പൂര്‍ണ പിന്തുണ നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയാണ് വരുമാന മാര്‍ഗമെന്നും ലഭിക്കുന്ന പണത്തില്‍ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. നിലവില്‍ ധാരണയായ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കാമെന്നും ഡല്‍ഹിയിലേക്ക് ഉടന്‍ സത്യപ്രതിജ്ഞയ്ക്കായി പുറപ്പെടാനും പ്രധാനമന്ത്രി സുരേഷ് ഗോപിയോടു നിര്‍ദ്ദേശിക്കുകയായിരുന്നു. സഹമന്ത്രി സ്ഥാനം ലഭിച്ചതില്‍ സുരേഷ് ഗോപി അതൃപ്തനാണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയാന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളി സുരേഷ് ഗോപി രംഗത്തെത്തിയത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു. ആന്ധ്രയില്‍നിന്നുള്ള നേതാവായ നടന്‍ പവന്‍ കല്യാണിനും സുരേഷ് ഗോപിക്കും കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കാനാണ് ആലോചനയുണ്ടായിരുന്നത് എന്നാണ് സൂചന. പവന്‍ കല്യാണുമായി സുരേഷ് ഗോപി ചര്‍ച്ച നടത്തിയതായാണ് വിവരം. കാബിനറ്റ് റാങ്ക് ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കുന്നതിലുള്ള…

    Read More »
  • India

    സുരേഷ് ഗോപിക്കു കേന്ദ്രസഹമന്ത്രി പദം വേണ്ട, സിനിമയിൽ അഭിനയിച്ചാൽ മതി, മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ

        ക്യാബിനറ്റ് മന്ത്രിയാകും എന്നു പ്രതീക്ഷിച്ചെങ്കിലും കേന്ദ്രസഹമന്ത്രിസ്ഥാനത്ത് നിയമിച്ചതിൽ സുരേഷ് ഗോപിക്ക് അതൃപ്തി. അതുകൊണ്ട് മന്ത്രിസ്ഥാനത്തുനിന്ന് മാറാനുള്ള നീക്കവുമായി താരം. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ്ഗോപി അറിയിച്ചിട്ടുണ്ട്. തൃശൂരിൽനിന്ന് മിന്നുന്ന വിജയം നേടിയിട്ടും തന്നെ സഹമന്ത്രിസ്ഥാനത്ത് ഒതുക്കിയതിലുള്ള നീരസമാണ് ഈ നീക്കത്തിൽ പിന്നിൽ. ‘‘താമസിക്കാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നായിരുന്നു എന്റെ നിലപാട്.’’ സുരേഷ് ഗോപി ദില്ലിയിൽ മാധ്യമങ്ങളോടു പറഞ്ഞു. ഡൽഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോൾ സിനിമകൾക്ക് കരാറിൽ ഏർപ്പെട്ട കാര്യം സുരേഷ്ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. മമ്മൂട്ടിയുടെ നിർമാണത്തിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപി കരാർ ഒപ്പിട്ടിരുന്നു. മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശ്രീപത്മനാഭസ്വാമി…

    Read More »
  • India

    നിസ്വാർത്ഥ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം, മൂന്നാം മോദി മന്ത്രിസഭയിലേക്ക് സര്‍പ്രൈസ് എൻട്രി ലഭിച്ച ജോര്‍ജ് കുര്യൻ്റെ ജീവിതപ്പാത

       നാലരപ്പതിറ്റാണ്ടു കാലത്തെ നിസ്വാർത്ഥ പ്രവർത്തനത്തിനു ലഭിച്ച അംഗീകാരം എന്നു വേണം ജോർജ് കുര്യൻ്റെ കേന്ദ്രമന്ത്രിസഭാ പ്രവേശനത്തെ വിശേഷിപ്പിക്കാൻ. കേരളത്തില്‍ നിന്നും മോദിയുടെ മൂന്നാം മന്ത്രിസഭയിലേക്ക്  സർപ്രൈസ് എൻട്രി ലഭിച്ച അഡ്വ. ജോർജ് കുര്യൻ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനു ശേഷം  കേരളത്തിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും നരേന്ദ്രമോദി മന്ത്രിസഭയിലെത്തുന്ന  രണ്ടാമത്തെ നേതാവാണ് ഇദ്ദേഹം. കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിലുള്ള ഒരു നേതാവിന് കൂടി കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കും എന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജോർജ് കുര്യൻ്റെ പേര് ഉയർന്നുകേട്ടില്ല. എന്നാല്‍ ഒടുവില്‍, സീറോ മലബാർ സഭാംഗം കൂടിയായ ജോർജ് കുര്യനെ ബിജെപി ദേശീയ നേതൃത്വം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയായ ജോർജ് കുര്യൻ 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെയാണ്  പൊതുരംഗത്ത് എത്തുന്നത്.  ദേശീയതയുടെ ആദർശങ്ങളിൽ ആകർഷിക്കപ്പെടാൻ നിമിത്തമായത് ഏറ്റുമാനൂർ രാധാകൃഷ്ണനാണ്. വെങ്കയ്യ നായിഡു, പ്രമോദ് മഹാജൻ, ഗോവിന്ദാചാര്യ തുടങ്ങിയ തീപ്പൊരികള്‍ യുവജനപ്രസ്ഥാനം നയിച്ചപ്പോള്‍ സംസ്ഥാന നേതൃത്വത്തിലെത്തിയ കുര്യൻ 1980ല്‍…

    Read More »
  • India

    കേരളത്തിന് 2 കേന്ദ്രമന്ത്രിമാർ: സുരേഷ് ഗോപിയും ജോർജ് കുര്യനും, നരേന്ദ്ര മോദിയുടെ 72 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ  ചെയ്‌ത് അധികാരമേറ്റു: സ്മൃതി ഇറാനി, അനുരാ​ഗ് ഠാക്കൂർ, രാജീവ് ചന്ദ്രശേഖർ, നാരായൺ റാണെ എന്നിവരെ ഒഴിവാക്കി 

        ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി 3-ാം തവന്നയും അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. അധികാരമേറ്റത് 72 അംഗ മന്ത്രിസഭയാണ്. കേരളത്തിന്റെ പ്രതിനിധിയായി  സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സഹമന്ത്രിമാരുടെ വിഭാഗത്തിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ.  52-മനായി എത്തിയ സുരേഷ് ഗോപി ഇംഗ്ലിഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ജോർജ് കുര്യൻ 70-ാമനായാണ്  സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. പ്രധാനമന്ത്രിയെ കൂടാതെ 30 കാബിനറ്റ് മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 5 പേർക്ക് സ്വതന്ത്ര ചുമതലയുണ്ട്. 36 പേർ‌ സഹമന്ത്രിമാർ. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്കെത്തിയത്. നരേന്ദ്രമോദിയെ രാഷ്ട്രപതി…

    Read More »
  • Crime

    ക്രൂരം: യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി  ബാഗിലാക്കി നദിയിൽത്തള്ളി

        ബെംഗളൂരുവിൽ യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി നദിയിൽത്തള്ളി. സ്വകാര്യ കമ്പനി ജീവനക്കാരനായ കെ.വി ശ്രീനാഥാണ് (34) കൊല്ലപ്പെട്ടത്. സുഹൃത്തായ മാധവ് റാവുവാണ് കൊലനടത്തിയത്. മേയ് 29-ന് നടന്ന സംഭവം ഇന്നലെ (ശനി) പ്രതിയെ പിടികൂടിയപ്പോഴാണ് പുറത്തറിഞ്ഞത്. പിനാകിനി നദിയിൽ തള്ളിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരുകയാണ്. സാമ്പത്തികത്തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. 28-ന് ജോലിക്കായി പോയ ശ്രീനാഥ് തിരികെ എത്താത്തതിനെ തുടർന്ന് ഭാര്യ പരാതിനൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ ശ്രീനാഥ് മാധവ് റാവുവിൻ്റെ വീട്ടിലെത്തിയതായി അറിഞ്ഞു. തിരിച്ചുപോയതിൻ്റെ ലക്ഷണങ്ങൾ കണ്ടില്ല. മാധവ് റാവു ഒളിവിലാണെന്നു കണ്ടെത്തി. വീട്ടിൽ രക്തക്കറകളും കണ്ടു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പൊലീസ് മാധവ് റാവുവിനെ അറസ്റ്റുചെയ്തു.

    Read More »
  • India

    മലയാളികൾക്കു നിരാശ: സുരേഷ് ഗോപിക്കു ലഭിച്ചത് കേന്ദ്ര സഹമന്ത്രി സ്ഥാനം, സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

        മലയാളികൾ രാഷ്ട്രീയ ഭേദമന്യേ ആഘോഷിച്ച ഒരു വിജയമായിരുന്നു സുരേഷ് ഗോപിയുടേത്. കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹം ക്യാബിനറ്റ് മന്ത്രിയാകുമെന്നും ഏവരും പ്രതീക്ഷിച്ചു. പക്ഷേ സുരേഷ് ഗോപിക്കു ലഭിച്ചത് സഹമന്ത്രി സ്ഥാനം. എന്തായാലും തൃശ്ശൂർ എം.പിയായ സുരേഷ് ഗോപി മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തു. 51- മതായാണ്  സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശക്തമായ ത്രികോണമത്സരം എന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബി.ജെ.പിയുടെ സുരേഷ് ഗോപി നേടിയ വിജയം ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  തൃശ്ശൂരിൽ നിന്ന് സുരേഷ് ഗോപി ജയിച്ചു കയറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണയാണ് തൃശ്ശൂർ മണ്ഡലത്തിലെത്തിയത്. മോദി മുഖ്യാതിഥിയായെത്തിയ വനിതാസമ്മേളനം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം തന്നെയായി. 14 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വീണ്ടുമെത്തിയത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ. മോദിയുമായുള്ള അടുപ്പം കേന്ദ്രമന്ത്രിസഭയിലേക്കുള്ള വഴിതുറക്കുമെന്ന പ്രചാരണവും ശക്തമായിരുന്നു. പക്ഷേ ക്യാബിനറ്റു പദവി ലഭിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. പക്ഷേ…

    Read More »
  • India

    രാജീവ് ചന്ദ്രശേഖറിനു മാനസാന്തരം: ബിജെപി പ്രവർത്തകനായി തുടരുമെന്നും മന്ത്രിയാകാനും എം.പിയാകാനും ഇല്ലെന്നും വിശദീകരണം

         ന്യൂഡൽഹി: തൻ്റെ 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിലെ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി. കേന്ദ്ര മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരി​ഗണിച്ചിരുന്നില്ല. വീണ്ടും മന്ത്രിയാകുമെന്നു  പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. വിശദീകരണ കുറിപ്പ് ” എന്റെ 18 വർഷത്തെ പൊതു സേവനത്തിനു ഇന്ന് തിരശ്ശീല വീഴുന്നു. അതിൽ മൂന്ന് വർഷം നരേന്ദ്ര മോദിജിയുടെ ടീമിൽ പ്രവർത്തിക്കാൻ സാധിച്ചു. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സംഭവിച്ചു. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും നന്ദി. പിന്തുണച്ചവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോ​ദിപ്പിക്കുകയും…

    Read More »
  • India

    മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നു: രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി.നഡ്ഡ,  നിർമ്മലാ സീതാരാമൻ, എസ്. ജയശങ്കർ എന്നിവർ മന്ത്രിമാർ; ഇടഞ്ഞ് അജിത് പവാർ പക്ഷം

        ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്‌നാഥ് സിങ് ആണ് മോദി മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ശിവരാജ് സിംഗ്, നിർമ്മലാ സീതാരാമൻ, എസ്. ജയശങ്കർ തുടങ്ങി രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്‌.    ആകെ 71 മന്ത്രിമാർ ഉണ്ടാകും. സഖ്യകക്ഷികളില്‍ നിന്ന് 13 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതില്‍ 16 എം.പിമാരുള്ള ടിഡിപിയില്‍ നിന്നും 12 എം.പിമാരുള്ള ജെഡിയുവില്‍ നിന്ന് രണ്ട് പേര്‍ വീതമാണ്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഘടകകക്ഷികളിൽ നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെ യ്തത് എച്ച്.ഡി. കുമാരസ്വാമിയാണ്.  9 പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരാകും. എന്‍സിപി അജിത് പവാര്‍ പക്ഷം മന്ത്രിസഭയില്‍…

    Read More »
Back to top button
error: