Month: June 2024

  • Social Media

    വണ്ടറടിപ്പിച്ച് വീണ നായരുടെ പുതിയ മേക്കോവര്‍; വിദ്യാമ്മയല്ലെന്ന് ആരും പറയില്ല!

    മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് ഒരുകാലവും നികത്താന്‍ കഴിയാത്ത ഒരു വലിയ നഷ്ടമാണ് നടി ശ്രീവിദ്യയുടെ മരണം. വെള്ളിത്തിരയില്‍ അവതരിപ്പിച്ച ഒരുപാട് കഥാപാത്രങ്ങളെക്കാള്‍ നീറുന്ന അനുഭവങ്ങള്‍ റിയല്‍ ലൈഫില്‍ നേരിട്ട നടി ഇന്നും മലയാളികള്‍ക്കൊരു വിങ്ങലാണ്.. വികാരമാണ്. ആ ശ്രീവിദ്യയെ അനുകരിച്ച് വീണ നായര്‍ ചെയ്ത റീല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ഒരു പാട്ടിന്റെ രംഗം റീക്രിയേറ്റ് ചെയ്ത് ഒരുക്കിയ വീഡിയോയില്‍ വീണ നായരെ കണ്ടാല്‍, ഒറ്റ നോട്ടത്തില്‍ ശ്രീവിദ്യ തന്നെ! ‘ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു, അതില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ഞങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഒരു നല്ല ടീമിനെ വെച്ചാണ് ഞാന്‍ അത് രൂപപ്പെടുത്തിയത്’ എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് വീണ നായര്‍ പറയുന്നു. നല്ല ഒരു ടീമിനെ കിട്ടിയതുകൊണ്ടാണ് ഏറെ കാലത്തെ തന്റെ ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചത് എന്ന് വീണ ആവര്‍ത്തിച്ചു…

    Read More »
  • Health

    മലയാളികള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണം, പക്ഷേ പതിവായി ഉപയോഗിച്ചാല്‍ പണിയാകും

    മലയാളികളില്‍ നല്ലൊരു വിഭാഗവും സ്ഥിരമായി കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥത്തില്‍ ഒന്നാണ് തൈര്. ശരീരത്തിലെ ചൂട് അകറ്റി തണുപ്പിക്കുകയെന്നതാണ് തൈര് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.എന്നാല്‍ മഴക്കാലത്ത് തൈര് കഴിച്ചാല്‍ എന്തെങ്കിലു കുഴപ്പമുണ്ടാകുമോ എന്ന സംശയവും നിരവധിപേര്‍ക്കുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണമായതിനാലാണ് മഴക്കാലത്ത് തൈര് കഴിക്കാമോയെന്ന സംശയം ഉണ്ടാകുന്നതിന് പിന്നില്‍. ആയുര്‍വേദ വിധി പ്രകാരം ഉച്ചഭക്ഷണത്തിനോടൊപ്പം മാത്രമേ തൈര് കഴിക്കാന്‍ പാടുളളൂ. മഴക്കാലത്ത് തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നും ആയുര്‍വേദത്തില്‍ പറയുന്നു. പലവിധ ആരോഗ്യപ്രശ്നങ്ങളും ഇതുകാരണമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കഫക്കെട്ടും അനുബന്ധ പ്രശ്നങ്ങളുമാണ് മഴക്കാലത്ത് തൈര് ഉപയോഗിക്കുന്നത് കൊണ്ട് കൂടുതലായും ഉണ്ടാകുന്നത്. ജലദോഷം, ചുമ, കഫ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം തന്നെ തൊണ്ടവേദന, നെഞ്ചില്‍ കഫം കെട്ടിക്കിടക്കുന്ന അവസ്ഥ തുടങ്ങിയവയും ഒപ്പം കൈകാലുകളുടെ സന്ധികളില്‍ വേദനയും ഉണ്ടാകുമെന്നും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. മഴക്കാലത്ത് തൈര് കഴിക്കുന്നത് ഉദര രോഗങ്ങള്‍ക്കും കാരണമാകുമെന്നതാണ് മറ്റൊരു പ്രശ്നം. ഒരു കാരണവശാലും രാത്രി കാലങ്ങളില്‍ തൈര്…

    Read More »
  • Crime

    ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; 2 ആന്ധ്ര സ്വദേശികള്‍ പിടിയില്‍

    തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശികള്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരം വിതുര തോട്ടുമുക്കില്‍ ഇന്ന് രാവിലെയാണ് സംഭവം. തോട്ടുമുക്ക് സ്വദേശിയുടെ പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ഈശ്വരപ്പ, രേവണ്ണ എന്നിവരെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. സിറ്റൗട്ടിന് സമീപം കളിച്ചിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ മുട്ടിലിഴഞ്ഞാണ് ഇവരെത്തിയത്. കുഞ്ഞ് സിറ്റൗട്ടിലെ ഡോറിന് സമീപം ഇരുന്ന് കളിക്കുന്നതിനിടയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ഹാളിലുണ്ടായിരുന്നു.കുട്ടിയുടെ കൈയില്‍ കയറി പിടിച്ചത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പിതാവ് എണീറ്റതോടെ ആന്ധ്ര സ്വദേശി കുഞ്ഞിന്റെ കൈവിട്ട് പിന്നോട്ട് മാറുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ കുട്ടിയുടെ പിതാവും നാട്ടുകാരും തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.  

    Read More »
  • Crime

    വിഴിഞ്ഞം എസ്ഐ കോട്ടയത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; വണ്ടന്മേട്ടിലെ പോലീസുകാരന്‍ കുമളിയിലെ ലോഡ്ജില്‍ ജീവനൊടുക്കി

    കോട്ടയം: പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്ഐ കുരുവിള ജോര്‍ജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ അവധിയെടുത്താണ് കുരുവിള കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ എത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസം ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കുമളിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനകരി സ്വദേശി രതീഷ് (30) ആണ് മരിച്ചത്. ജീവനൊടുക്കുവാന്‍ പോകുകയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പോലീസുകാരനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു മരണം. സുഹൃത്ത് ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രതീഷിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമളി സ്‌കൂളിന് സമീപം രതീഷ് കുടുംബ സമേതം വാടകയ്ക്കാണ് താമസിച്ചിരുന്നത്.

    Read More »
  • Crime

    കട്ടപ്പനയില്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ലഹരിക്ക് അടിമയായ അയല്‍വാസി പിടിയില്‍

    ഇടക്കി: കട്ടപ്പനയിലെ ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് മരിച്ചത്. പ്രതി സുവര്‍ണഗിരി വെണ്‍മാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകള്‍: എസ്സ. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവര്‍ണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്. ഇതിനിടെ അയല്‍വാസിയായ ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിച്ച ബാബുവിനെ പിടികൂടാന്‍ എത്തിയ പൊലീസിനെയും ഇയാള്‍ ആക്രമിച്ചു. കീഴ്പ്പെടുത്താന്‍ ശ്രമിക്കവെ എസ്ഐ ഉദയകുമാറിന്റെ കൈക്ക് പരുക്കേറ്റു.

    Read More »
  • Crime

    മിശ്രവിവാഹത്തെ പിന്തുണച്ചു; തമിഴ്നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

    ചെന്നൈ: തമിഴ്നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. തിരുനെല്‍വേലിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. മിശ്രവിവാഹത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 28-വയസുള്ള ദളിത് യുവാവും ഇതര ജാതിക്കാരിയായ 23-കാരിയും വിവാഹം കഴിക്കാനായി സിപിഎം പ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് റെഡ്ഡിയാര്‍പാട്ടിയിലുള്ള പാര്‍ട്ടി ഓഫീസില്‍ വെച്ച് ഇരുവരുടേയും വിവാഹം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. യുവതി സിപിഎം ഓഫീസിലുണ്ടെന്ന് അറിഞ്ഞതോടെ ബന്ധുക്കളെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • Crime

    ഗാര്‍ഹിക പീഡനം, പാതിരാ പാര്‍ട്ടി, ജീവനക്കാരനുനേരെ നായ്ക്കളെ അഴിച്ചുവിട്ടു… ദര്‍ശന്‍ സ്ഥിരം പ്രശ്‌നക്കാരന്‍

    ബംഗളൂരു: നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ സ്ഥിരം പ്രശ്‌നക്കാരനാണെന്നു പൊലീസ്. ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ച് കൊന്ന ശേഷം ബെംഗളൂരു കാമാക്ഷി പാളയയിലെ മലിനജല കനാലില്‍ തള്ളിയെന്നാണു കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമായതെന്ന് പൊലീസ് പറയുന്നു. ദര്‍ശനെതിരായ മുന്‍ കേസുകള്‍: ഗാര്‍ഹിക പീഡനം, വധശ്രമക്കേസ് ദര്‍ശനെതിരെ ഭാര്യ വിജയലക്ഷ്മി ഗാര്‍ഹിക പീഡനത്തിനും കൊലപാതകശ്രമത്തിനും നല്‍കിയ പരാതിയില്‍ 2011 സെപ്റ്റംബര്‍ 9ന് കേസെടുത്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ദര്‍ശനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദമ്പതികള്‍ ഒത്തുതീര്‍പ്പിലെത്തിയതോടെ കേസ് പിന്‍വലിച്ചു. എസ്യുവി അപകടം ദര്‍ശനും മുതിര്‍ന്ന നടന്‍ ദേവരാജ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും സഞ്ചരിച്ച എസ്യുവി നിയന്ത്രണം വിട്ട് നോര്‍ത്ത് മൈസൂരുവില്‍ തെരുവുവിളക്കില്‍ ഇടിച്ചു. കാറിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരുക്കേറ്റിരുന്നു. 2018 സെപ്റ്റംബര്‍ 24നായിരുന്നു അപകടം. വെയിറ്ററെ ആക്രമിച്ചു മൈസൂരുവിലെ ഹോട്ടലില്‍…

    Read More »
  • India

    വിവാഹവേദിയില്‍ അടിച്ചു ഫിറ്റായി വരന്‍, അതിഥികള്‍ക്ക് നേരെ അസഭ്യ വര്‍ഷം; വിവാഹത്തില്‍നിന്നു പിന്‍മാറി വധു

    ലഖ്‌നൗ: യുപിയില്‍ വിവാഹ ചടങ്ങിനിടെ വരന്‍ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. ഭദോഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം. വധുവിന്റെ വീട്ടുകാര്‍ വരനെയും തഹസില്‍ദാര്‍ ഗൗതമിനെയും പിതാവ് ജയപ്രകാശിനെയും മുത്തച്ഛന്‍ മേവലാലിനെയും ബന്ദികളാക്കി വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവഴിച്ച എട്ട് ലക്ഷം രൂപ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. സിറ്റി കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫട്ടുപൂര്‍ പ്രദേശത്തെ താമസക്കാരിയായ ഷീലാദേവിയുടെ മകള്‍ പിങ്കിയും ജൗന്‍പൂര്‍ ജില്ലയിലെ ജയറാംപൂര്‍ സ്വദേശിയായ ഗൗതമുമായുള്ള വിവാഹമാണ് മുടങ്ങിയത്. ബുധനാഴ്ച രാത്രി വിവാഹ ഘോഷയാത്ര എത്തിയപ്പോള്‍ വരന്‍ മദ്യലഹരിയിലായിരുന്നുവെന്നും സ്റ്റേജില്‍ നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നും വധുവിന്റെ ബന്ധുക്കള്‍ പറയുന്നു. ഇത് കണ്ട് ചിലര്‍ സ്റ്റേജിലെത്തിയപ്പോള്‍ വരന്‍ ഇറങ്ങിപ്പോയതായി വധുവിന്റെ അമ്മ ഷീലാദേവി പറഞ്ഞു. തുടര്‍ന്ന് സ്റ്റേജിന് പിന്നില്‍ കഞ്ചാവ് വലിക്കുന്നതാണ് കണ്ടത്.ഇതില്‍ പ്രകോപിതയായ വധു വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വധു തന്റെ തീരുമാനത്തില്‍ നിന്നും…

    Read More »
  • Kerala

    മാട്രിമോണി സൈറ്റ് ചതിച്ചാശാനേ! പരസ്യം കണ്ട് രജിസ്റ്റര്‍ ചെയ്തിട്ടും വിവാഹം നടന്നില്ല; യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

    കൊച്ചി: മാട്രിമോണി സൈറ്റില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടും വിവാഹം നടക്കാതെ വന്ന യുവാവിന് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. മാട്രിമോണി സൈറ്റായ കേരള മാട്രിമോണിക്കെതിരെ ചേര്‍ത്തല സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് എറണാകുളത്തെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ നടപടി വിധിച്ചത്. യുവാവിന് ചെലവായ 4100 രൂപയ്ക്ക് പുറമെ നഷ്ടപരിഹാരമായി 28000 രൂപയും നല്‍കണമെന്നാണ് ഡിബി ബിനു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. എറണാകുളത്തെ കേരള മാട്രിമോണി സൈറ്റിനെതിരെയാണ് യുവാവ് പരാതി നല്‍കിയത്. കമ്പനിയുടെ വെബ്‌സൈറ്റില്‍ 2018 ഡിസംബറില്‍ യുവാവ് ഫ്രീയായി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് ശേഷം വെബ്സൈറ്റിന്റെ ഓഫീസില്‍ നിന്നും പലതവണ ബന്ധപ്പെടുകയും തുക നല്‍കിയാലേ വധുവിന്റെ വിവരങ്ങള്‍ നല്‍കുകയുള്ളൂ എന്നും അറിയിച്ചു. രജിസ്റ്റര്‍ ചെയ്താല്‍ വിവാഹം നടത്തുന്നതിന് വേണ്ടി എല്ലാ സഹായവും ചെയ്തു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതോടെ 4,100 രൂപ ഫീസടച്ച് യുവാവ് രജിസ്ട്രേഷനും നടത്തി. എന്നാല്‍ പണം നല്‍കിയതിന് ശേഷം ഫോണ്‍ കോളുകള്‍ക്ക് മറുപടിയുണ്ടായില്ല.…

    Read More »
  • Kerala

    തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകും; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നിലവില്‍ ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം തിങ്കളാഴ്ചയോടെ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിങ്കളാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. നേരത്തെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം ദുര്‍ബലമാണെങ്കിലും സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ, കേരള തീരത്ത് ശനിയാഴ്ച രാത്രി 7.00 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത…

    Read More »
Back to top button
error: