Month: June 2024
-
Kerala
തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം; സ്ഥിരീകരിച്ച് കുവൈത്ത് അഗ്‌നിരക്ഷാ സേന
കുവൈത്ത് സിറ്റി: മംഗഫ് ലേബര്‍ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈത്ത്. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ച പാചകവാതക സിലണ്ടര്‍ ചോര്‍ന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈത്ത് അഗ്‌നിരക്ഷാ സേന വ്യക്തമാക്കി. ദുരന്തസ്ഥലത്തു വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്‌നിശമന സേന പ്രസ്താവനയില്‍ അറിയിച്ചു. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുള്‍പ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ലാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ അതിവേഗം തീ പടരാന്‍ ഇടയാക്കിയതായി ഫയര്‍ഫോഴ്‌സ് കേണല്‍ സയീദ് അല്‍ മൗസാവി പറഞ്ഞു. മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കത്തിയതു വലിയ തോതില്‍ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകള്‍നിലയിലേക്കു പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്‌ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതില്‍ 20 പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ സംഭവസമയത്ത് 176 പേര്‍ ക്യാംപിലുണ്ടായിരുന്നു.…
Read More » -
Kerala
സിപിഎമ്മിന് കാല്‍നൂറ്റാണ്ടിന്റെ ഭരണം നഷ്ടമായി: രാമങ്കരിയില്‍ ‘സിപിഎം’ പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍
ആലപ്പുഴ: രാമങ്കരി പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍. പ്രസിഡന്റായി കോണ്‍ഗ്രസ് അംഗം ആര്‍.രാജു മോനെ തിരഞ്ഞെടുത്തു. ആകെയുള്ള 12 പഞ്ചായത്ത് അംഗങ്ങളില്‍ ഔദ്യോഗിക പക്ഷത്തെ നാല് സിപിഎം അംഗങ്ങളും നാല് യുഡിഎഫ് അംഗങ്ങളും കൈകോര്‍ത്തതോടെയാണ് രാജുമോന്‍ പഞ്ചായത്ത് പ്രസിഡണ്ടായത്. ഇതോടെ സിപിഎമ്മിന് കാല്‍നൂറ്റാണ്ടിന്റെ ഭരണമാണ് നഷ്ടമാകുന്നത്. സിപിഎം വിമതരായ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സ്ഥാനത്ത് നിന്നും ഇറക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് സിപിഎം സഹായം ലഭിച്ചത്. ആദ്യ ഒന്‍പതു മാസം രാജുമോനും അടുത്ത ഒന്‍പതുമാസം കേരള കോണ്‍ഗ്രസിലെ ബെന്നി സേവ്യറും പദവി പങ്കിടും. ഷീനാ റെജപ്പനും സോളി ആന്റണിക്കുമാണ് ഒന്‍പതുമാസം വീതം വൈസ് പ്രസിഡന്റു സ്ഥാനം ലഭിക്കുക. വിപ്പ് ലംഘിച്ചാണ് സിപിഎം അംഗങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. ഇതോടെ വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് രാമങ്കരി ലോക്കല്‍ സെക്രട്ടറി പറഞ്ഞു. ബുധനാഴ്ച വൈകി സി.പി.എം. ജില്ലാ കമ്മിറ്റി പഞ്ചായത്തംഗങ്ങള്‍ക്ക് വിപ്പു നല്‍കിയിരുന്നു. പ്രസിഡന്റു സ്ഥാനത്തേക്ക് ബിന്‍സ്…
Read More » -
Crime
മാതാപിതാക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു; മാനസികാസ്വാസ്ഥ്യമുള്ള ദലിത് ബാലന്റെ തല മൊട്ടയടിച്ച് ബാര്‍ബര്‍
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ ബി.ജെ.പിയെ പിന്തുണച്ചതിന്റെ പേരില്‍ മാനസികാസ്വാസ്ഥ്യമുള്ള ദലിത് ബാലന്റെ തല ബലമായി മൊട്ടയടിച്ച് ബാര്‍ബര്‍. ഉത്തര്‍പ്രദേശിലെ ബുദൗണിലാണ് സംഭവം. 12വയസുകാരന്റെ മാതാപിതാക്കള്‍ എസ്.പിയെയോ ബി.എസ്.പിയെയോ പിന്തുണക്കുന്നതിനു പകരം ബി.ജെ.പിയെ പിന്തുണച്ചതാണ് ബാര്‍ബറെ പ്രകോപിപ്പിച്ചത്. ബുദൗണിലെ ബില്‍സിയില്‍ കട നടത്തുന്ന ബാര്‍ബറാണ് പ്രതി. എസ്സി/എസ്ടി ആക്ട് പ്രകാരമാണ് ബാര്‍ബര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ബില്‍സി എസ്.എച്ച്.ഒ കമലേഷ് കുമാര്‍ മിശ്ര പറഞ്ഞു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലെ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത്, ഞങ്ങളുടെ കുടുംബം ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. അതിനാല്‍ ഞങ്ങളുടെ പ്രദേശത്തെ ബാര്‍ബറും മറ്റ് ചിലരും അസന്തുഷ്ടരായിരുന്നു.അവര്‍ ഞങ്ങളുടെ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന എന്റെ മകനെ ബലമായി പിടിച്ചുകൊണ്ടുപോയി തല മൊട്ടയടിച്ചു. ഈ അപമാനത്തിനു ശേഷം എന്റെ മകന്‍ വളരെ അസ്വസ്ഥനാണ്. എന്റെ ഭര്‍ത്താവ് പിന്നീട് ഈ ആളുകളെ കണ്ടെങ്കിലും അവര്‍ മോശമായി പെരുമാറി. അതുകൊണ്ട് ഞങ്ങള്‍ പൊലീസിനെ സമീപിച്ചു” -അമ്മ മുന്നി…
Read More » -
Kerala
നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് ഉടന്‍ ലഭ്യമാക്കും; കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്ന് കേന്ദ്രമന്ത്രി
കൊച്ചി: തീപിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് തുടങ്ങിയവ എത്രയും വേഗം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്. പേപ്പര്‍ വര്‍ക്കുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുവൈത്ത് അമീറും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തെ അതീവ ഗൗരവത്തോടെയാണ് കുവൈത്ത് സര്‍ക്കാരും കാണുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നറിയാന്‍ കുവൈത്ത് സര്‍ക്കാര്‍ അന്വേഷണം നടത്തിവരികയാണ്. ഇനി ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ പ്രധാനമന്ത്രി അടിയന്തര യോഗം വിളിക്കുകയും കുവൈത്ത് സര്‍ക്കാരിനെ ബന്ധപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കുവൈത്ത് അമീറിനെയും പ്രധാനമന്ത്രി വിളിച്ചിരുന്നു. കുവൈത്ത് സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. മരിച്ചവരെ തിരിച്ചറിയാനും പരിശോധനകളും കുറഞ്ഞ സമയത്തിനകം നടത്തി മൃതദേഹം വിട്ടുനല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍…
Read More » -
Crime
മയിലിനെ വെടിവെച്ച് കൊന്ന് പാചകംചെയ്തു; ഇരട്ടസഹോദരങ്ങള്‍ അറസ്റ്റില്‍
പാലക്കാട്: മയിലിനെ വെടിവെച്ചുകൊന്ന് പാചകംചെയ്ത് ഭക്ഷിക്കുകയും ഇറച്ചി സൂക്ഷിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി പടിഞ്ഞാറെവീട്ടില്‍ രാജേഷ് (41), രമേഷ് (41) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ഇവരുടെ വീടുകളില്‍ പാലക്കാട് ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.സി. സനൂപ്, പാലക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. പാചകംചെയ്ത നിലയിലുള്ള മയിലിറച്ചി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒളിവിലായിരുന്ന പ്രതികള്‍ ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്.ഒ.യ്ക്ക് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈറിന്റെ നേതൃത്വത്തില്‍ പ്രതികളുമായി കുണ്ടംപൊട്ടി ഭാഗത്ത് തെളിവെടുപ്പ് നടത്തി. തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അറിയിച്ചു.
Read More » -
Crime
40 -കാരി പ്രണയത്തിലായത് തട്ടിപ്പുകാരനുമായി, ഒന്നിച്ച് ജീവിക്കാന്‍ തട്ടിപ്പില്‍ പങ്കാളിയായി, പിന്നെ സംഭവിച്ചത്
ഓണ്‍ലൈനില്‍ വലിയ വലിയ തട്ടിപ്പുകള്‍ നടക്കുന്ന കാലമാണിത്. പലരും ആ തട്ടിപ്പുകളില്‍ വീണുപോകാറുണ്ട്. വലിയ തുകയാണ് ഇതുവഴി പലര്‍ക്കും നഷ്ടപ്പെടുന്നത്. എന്നാല്‍, ചൈനയില്‍ നിന്നുള്ള ഒരു 40 -കാരി ഒരു തട്ടിപ്പുകാരനുമായി പ്രണയത്തിലായി. അവരുടെ കയ്യില്‍ നിന്നും അയാള്‍ 10 ലക്ഷത്തിന് മുകളില്‍ തട്ടിയെടുത്തിട്ടും അയാളെ തട്ടിപ്പിന് സഹായിക്കുകയും ചെയ്തു. താന്‍ മ്യാന്‍മറിലെ ഒരു തട്ടിപ്പുസംഘത്തില്‍ പെട്ടിരിക്കുകയാണെന്നും അതില്‍നിന്നു മോചിതനാവണമെങ്കില്‍ വലിയ തുക നല്‍കേണ്ടി വരുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. മോചിതനായാല്‍ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. ഷാങ്ഹായ് സ്വദേശിയായ യുവതിക്കാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമില്‍ വെച്ചാണ് ചെന്‍ എന്നയാളെ യുവതി കണ്ടുമുട്ടിയത്. താന്‍ ഒരു മാന്യനാണ് എന്ന് ചെന്‍ ഹുവിനെ ബോധ്യപ്പെടുത്തി. ഉയര്‍ന്ന വരുമാനമുള്ള ഒരു നിക്ഷേപ അക്കൗണ്ട് തനിക്ക് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. അതില്‍ പണം നിക്ഷേപിക്കാന്‍ യുവതിയെയും പ്രേരിപ്പിച്ചു. അവളത് അനുസരിക്കുകയും ചെയ്തു. എന്നാല്‍, പണം…
Read More » -
Kerala
”തല്‍ക്കാലം വിവാദത്തിനില്ല; കേന്ദ്രസര്‍ക്കാര്‍ ശരിയായി ഇടപെട്ടു”
കൊച്ചി: കുവൈത്തിലെ തീപിടിത്തത്തില്‍ നമുക്കുണ്ടായത് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. ഇനി ഇത്തരമൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധ വേണം. കേരളത്തിന്റെ ജീവനാഡികളായാണ് പ്രവാസികളെ നാം കാണുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ കുവൈത്ത് സര്‍ക്കാരിന്റെ കുറ്റമറ്റ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരും ശരിയായ തരത്തില്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍ പോയി ഏകോപനം നിര്‍വഹിച്ചു. കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യാ സര്‍ക്കാരും കുവൈത്തുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത കൂട്ടാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍ പോകാന്‍ അനുമതി നല്‍കാരിതുന്നത് ശരിയായ നടപടിയല്ല, എങ്കിലും ഈ സമയത്ത് അത് വിവാദമാക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ താന്‍ ഇപ്പോള്‍ അത് ഉന്നയിക്കുന്നില്ല. അക്കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമല്ല.…
Read More » -
NEWS
ജി 7 ഉച്ചകോടിക്ക് മുന്നോടിയായി പാര്‍ലമെന്റില്‍ കൂട്ടത്തല്ല്; ഇറ്റലിയില്‍ പ്രതിപക്ഷ അംഗത്തിന് പരിക്ക്
റോം: അമ്പതാമത് ജി 7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലിയിലെ പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ കൂട്ടത്തല്ല്. പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാറിന്റെ ബില്ലിനെതിരെയാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. ഇറ്റലിയുടെ പ്രാദേശിക കാര്യ മന്ത്രി റോബര്‍ട്ടോ കാല്‍ഡെറോളിയുടെ കഴുത്തില്‍ പ്രതിപക്ഷപാര്‍ട്ടി അംഗമായ ലിയോനാര്‍ഡോ ഡോണോ ഇറ്റാലിയന്‍ പതാക കെട്ടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നടന്ന കയ്യാങ്കളിയില്‍ ലിയോനാര്‍ഡോ ഡോണോക്ക് പരിക്കേറ്റതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലയിലും നെഞ്ചിലും പരിക്കേറ്റ ഡോണോയെ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. ജി 7 ഉച്ചകോടിക്കായി രാഷ്ട്രതലവന്മാര്‍ ഇറ്റലിയിലെത്തുന്ന സമയത്ത് പാര്‍ലമെന്റില്‍ നടന്ന സംഘര്‍ഷത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പാര്‍ലമെന്റില്‍ നടന്ന കയ്യേറ്റത്തെ അപലപിച്ചു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ ശാരീരികമായ കലഹങ്ങളില്ലാതെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടി അംഗങ്ങളും വിമര്‍ശനവുമായി രംഗത്തെത്തി. പരിക്കേറ്റ ഡോണോ മനപ്പൂര്‍വം…
Read More » -
Kerala
”മലയാളികളല്ല, ഭാരതത്തിന്റെ മക്കളാണ് അവര്‍”… ബിനോയ് തോമസിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്ന് സുരേഷ് ഗോപി
കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മലയാളികളല്ല, ഭാരതത്തിന്റെ മക്കളാണ് അവരെന്നും ദുരന്തത്തില്‍ മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് വലിയ നഷ്ടമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വളരെ ഖേദകരമായ സംഭവമാണുണ്ടായത്. സംസ്ഥാനവും രാജ്യവും എന്നും പ്രവാസി സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. അപകട വിവരം അറിഞ്ഞതുമുതല്‍ കേന്ദ്ര സര്‍ക്കാര്‍ മികച്ചരീതിയില്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചു. മരിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ മലയാളികളും ഭാരതീയരും തയ്യാറാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഈ മാസം അഞ്ചിനാണ് ബിനോയ് തോമസ് കുവൈറ്റിലേക്ക് പോയത്. മൂന്ന് സെന്റില്‍ പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഒറ്റമുറി വീട് വലുതാക്കണമെന്ന ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആറിനുതന്നെ ഹൈപ്പര്‍ മാര്‍ട്ടില്‍ പാക്കിംഗ് ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചിരുന്നു. താമസ സൗകര്യം ലഭിച്ചത് അഗ്‌നിബാധയുണ്ടായ ഫ്‌ളാറ്റിലും. സുഹൃത്ത് ബെന്‍ മരണവിവരം സ്ഥിരീകരിച്ചതോടെ ഒരു കുടുംബത്തിന്റെ…
Read More » -
Kerala
സമ്മര്‍ദം ശക്തം; പെട്രോള്‍ വിലയില്‍ വലിയ മാറ്റം ഉടനെന്ന് സൂചന
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദമേറുന്നു. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ പെട്രോള്‍, ഡീസല്‍ തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തണമെന്നാണ് വ്യവസായ, വാണിജ്യ സമൂഹം ആവശ്യപ്പെടുന്നത്. ജൂണ്‍ 22ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സിലിന്റെ അന്‍പത്തിമൂന്നാമത്തെ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് ആയതിനാല്‍ എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജി. എസ്.ടി കൗണ്‍സില്‍ യോഗം നടക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ യോഗമാണിത്. പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം, റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി തുടങ്ങിയ മേഖലകളെ കൂടി ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്‍കൈയെടുക്കുമെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ എതിരഭിപ്രായമുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ആശങ്ക പരിഹരിക്കാനും നടപടികളെടുക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് 28 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയ നടപടിയും യോഗത്തില്‍ പുന:പരിശോധിച്ചേക്കും. ഓണ്‍ലൈന്‍ ഗെയിംമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടന്ന…
Read More »