Month: June 2024

  • Kerala

    മീനുകള്‍ ചത്തുപൊങ്ങി; കോതമംഗലത്ത് പാറമടയില്‍ വന്‍തോതില്‍ മാലിന്യം തള്ളിയതായി പരാതി

    എറണാകുളം: കോതമംഗലം വാരപ്പെട്ടിയില്‍ പാറമടയില്‍ വന്‍തോതില്‍ മാലിന്യം തള്ളിയതായി പരാതി. മാലിന്യം തള്ളിയതോടെ കുടിവെള്ള സ്രോതസുകള്‍ മലിനമായെന്നും മീനുകള്‍ ചത്തുപൊങ്ങിയെന്നും നാട്ടുകാര്‍ പറയുന്നു. വാരപ്പെട്ടി പത്താം വാര്‍ഡില്‍ എട്ടാം മൈല്‍ – ചെരമ റോഡിന്റെ ഭാഗത്തുള്ള പാറമടകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മാലിന്യം തള്ളുന്നതയാണ് പരാതി. വിവിധയിനത്തില്‍പ്പെട്ട നൂറുകണക്കിന് മത്സ്യങ്ങള്‍ കഴിഞ്ഞ ദിവസം ചത്തുപൊങ്ങിയിരുന്നു. ഇത് രാത്രിയുടെ മറവില്‍ രാസമാലിന്യം അടക്കം തള്ളിയതോടെയാണെന്നാണ് പ്രദേശവാസികളുടെ പരാതി. വാരപ്പെട്ടി പഞ്ചായത്തിലെ മുഖ്യ കുടിവെള്ള സ്രോതസാണ് ഇവിടെയുള്ള പാറമടകള്‍. മറ്റൊരു പാറമടയോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി തള്ളിയ വന്‍ മാലിന്യശേഖരം വിവാദമായതിനെ തുടര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടിയിരുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ അറിയിച്ചു.  

    Read More »
  • Crime

    വീട്ടുകാര്‍ മുംബൈയില്‍ പോയി; കൊച്ചിയില്‍ വീണ്ടും വീട് കുത്തിത്തുറന്ന് കവര്‍ച്ച

    കൊച്ചി: പനമ്പള്ളി നഗറില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു മാരകായുധങ്ങളുമായി എത്തിയ സംഘം കവര്‍ച്ച നടത്തിയത്. വീട്ടുടമ മുംബൈയില്‍ പോയ തക്കത്തിലായിരുന്നു മോഷണം. രണ്ടംഗസംഘമാണ് മോഷണം നടത്തിയത്. ഇവര്‍ മുഖം മറച്ച നിലയില്‍ വീടികത്തുകയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏറെ സമയം പുറത്തുനിന്നശേഷമാണ് രണ്ടുപേരും മതില്‍ ചാടി വീടികനത്ത് കയറിയത്. അതിനുശേഷം വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. മുംബൈയിലുള്ള മകന്റെ അടുത്തേക്ക് കഴിഞ്ഞ ദിവസം വീട്ടുകാര്‍ പോയിരുന്നു. അവര്‍ ചൊവ്വാഴ്ചയേ മടങ്ങിയെത്തുകയുള്ളു, ഇക്കാര്യം അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ എല്ലാ മുറികളിലും കള്ളന്‍മാര്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 13 സിസി ടിവി ക്യാമറയില്‍ ഇവരുടെ ദൃശ്യങ്ങള്‍ കാണാമെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെത്തിയതിന് പിന്നാലെ വീട്ടുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവരം മനസിലായത്. പണം ഉള്‍പ്പടെ വിട്ടുലുണ്ടായിരുന്നെന്ന് ഉടമ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാസങ്ങള്‍ക്ക് മുന്‍പാണ് പനമ്പള്ളി നഗറിലെ…

    Read More »
  • India

    ബംഗാള്‍ ട്രെയിനപകടത്തില്‍ മരണസംഖ്യ ഉയരുന്നു; 15 മരണം, 60 പേര്‍ക്ക് പരിക്ക്

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 60-ഓളം പേര്‍ക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ വ്യക്തമാക്കി. അപകടത്തില്‍ ചരക്കുവണ്ടിയുടെ ലോക്കോ പാലറ്റും കാഞ്ചന്‍ജംഗ എക്‌സ്പ്രസിലെ ഗാര്‍ഡും ഉള്‍പ്പെടെ 15 പേര്‍ മരിച്ചതായാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് പശ്ചിമ ബംഗാളിലെ സെല്‍ഡയിലേക്ക് സര്‍വീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയായിരുന്നു. ചരക്കുവണ്ടി സിഗ്‌നല്‍ മറികടന്ന് പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ന്യൂ ജല്‍പായ്ഗുഡി സ്റ്റേഷനില്‍നിന്ന് യാത്രയാരംഭിച്ച എക്‌സ്പ്രസ് സിലിഗുരിക്ക് സമീപം രംഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളംതെറ്റി. ദേശീയ ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍…

    Read More »
  • Kerala

    ക്രിസ്ത്യാനികളെ പരിഹസിക്കുന്നതെന്ന് വിമര്‍ശനം; മോദിക്കെതിരായ ട്രോള്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് കോണ്‍ഗ്രസിന്റെ കേരള ഘടകം പിന്‍വലിച്ചു. ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മോദിയുടെ ചിത്രത്തെ ട്രോള്‍ രൂപത്തില്‍ എക്‌സില്‍ പങ്കുവച്ചതാണ് പിന്‍വലിച്ചത്. ട്രോള്‍ ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കുന്നതാണെന്ന ബിജെപി നേതാക്കളുടെ വിമര്‍ശനത്തെത്തുടര്‍ന്നാണ് നടപടി. മാര്‍പാപ്പയുടെയും മോദിയുടെയും ചിത്രം, ‘ഒടുവില്‍ മാര്‍പാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു’ എന്ന അടിക്കുറിപ്പോടെയായിരുന്നു കോണ്‍ഗ്രസ് പങ്കുവച്ചത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിക്കുന്നതായിരുന്നു പോസ്റ്റ്. എന്നാല്‍, പോസ്റ്റ് വന്നതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ എക്‌സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അര്‍ബന്‍ നക്‌സലുകളോ ആണെന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം. ദേശീയനേതാക്കളെ അപമാനിക്കുന്നത് തുടരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മാര്‍പാപ്പയേയും ക്രിസ്ത്യന്‍ സമൂഹത്തേയും പരിഹസിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ എക്‌സില്‍ പ്രതികരിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന ട്രോളാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും വിഷയത്തില്‍ സോണിയ ഗാന്ധി…

    Read More »
  • Crime

    മദ്യലഹരിയിൽ കുട്ടുകാരനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ, സംഭവം ബാലരാമപുരത്ത്

        മദ്യപാനം അനുദിനം സൃഷ്ടിക്കുന്ന വിപത്തുകൾക്ക് എണ്ണമില്ല. കഴിഞ്ഞ ദിവസം ഇടുക്കിയിലെ മാങ്കുളത്ത് ബിബിൻ എന്ന യുവാവ് സ്വന്തം പിതാവിനെ തലയ്ക്കടിച്ചു വീഴ്ത്തി തീ കൊളുത്തി കൊലപ്പെടുത്തിയത് മദ്യലഹരിയിലാണ്. ഇന്നലെ (ഞായർ) തിരുവനന്തപുരം  ബാലരാമപുരത്ത് ഉറ്റ സുഹൃത്തിനെ വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതും മദ്യ ലഹരിയിൽ തന്നെ. ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തൻവീട്ടിൽ ബിജു(40)വിനെയാണ് ഉറ്റ സുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാർ(40) കൊലപ്പെടുത്തിയത്. കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ബിജുവിന്റെ വീടിനു സമീപത്തുവച്ചാണ് കൊലപാതകം നടന്നത്. ബിജുവും കുമാറും രാവിലെ മുതൽ ഉച്ചവരെ ഒരുമിച്ച് മദ്യപിച്ചു. പിന്നീട് ഇരുവരും വീടുകളിലേക്കു പോയി. വൈകീട്ട് 5 മണിയോടെ ബിജുവിനെ കുമാർ ഫോണിൽ വിളിച്ചു. പലതവണ വിളിച്ചിട്ടും ബിജു ഫോണെടുത്തില്ല. കുമാർ തുടർച്ചയായി ബിജുവിനെ ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. ഈ സമയത്താണ്‌ ബിജു വീട്ടിൽ നിന്നിറങ്ങിയത്. വീടിനു പുറത്തെത്തിയപ്പോൾ കുമാർ അവിടെ ബൈക്കിൽ കാത്തുനിൽക്കുകയായിരുന്നു. ബിജു…

    Read More »
  • Social Media

    സ്വന്തം തെറ്റ് മറയ്ക്കാന്‍ സൂപ്പര്‍ താരം എന്നെ കുറ്റക്കാരനാക്കി, എന്നോട് ദേഷ്യപ്പെട്ടു; ആ താരം ദിലീപോ?

    സ്വന്തം തെറ്റ് മറച്ചുവെക്കാന്‍ സൂപ്പര്‍ താരം തന്നെ കുറ്റക്കാരനാക്കിയെന്ന് നടന്‍ എബ്രഹാം കോശി. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. എന്നാല്‍ തെറ്റുകാരന്‍ താനല്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പക്ഷെ താരത്തിന്റെ പേര് വെളിപ്പെടുത്താനോ സിനിമ ഏതെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. ”ഒരു പടത്തില്‍ നായകനെ പിടിച്ചു കൊണ്ടു പോയ ജീപ്പില്‍ കയറ്റണം. പടവും ആര്‍ട്ടിസ്റ്റിനേയും പറയില്ല. അത് ശരിയല്ല. പിടിച്ചു കൊണ്ടു പോകുമ്പോള്‍ നമ്മള്‍ ബലം പിടിക്കേണ്ടതില്ല, നമ്മുടെ മുഖത്തും ശരീരത്തും ആ ടെന്‍ഷന്‍ വരുത്തിയാല്‍ മതി. അവര്‍ തന്നെ നടന്നു വന്നോളും. അതിന്റെ റിയാക്ഷന്‍ അവര്‍ കാണിക്കും. അവര്‍ ഡ്യൂട്ടി ചെയ്തോളും. നമ്മുടെ ഡ്യൂട്ടി ബലം പിടിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുക മാത്രമാണ്.” -കോശി പറയുന്നു. ”അങ്ങനെ പിടിച്ചു കൊണ്ടു വരുമ്പോള്‍ അയാളുടെ ഡയലോഗ് തെറ്റി. ആരും ഒന്നും പറഞ്ഞില്ല. റീടേക്ക് എടുക്കാമെന്ന് പറഞ്ഞു. അപ്പോഴേക്കും പുള്ളി എന്റെ നേരെ ചാടി. മര്യാദയ്ക്ക് പിടിക്കണ്ടേ,…

    Read More »
  • India

    അമ്മാ റിട്ടേണ്‍സ്; രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല

    ചെന്നൈ: രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല. തുടര്‍ച്ചയായ തെരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാര്‍ട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല വ്യക്തമാക്കി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എടപ്പാടി കെ. പളനിസ്വാമി ശരിയായ ചോദ്യങ്ങള്‍ ചോദിക്കാത്തപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു.എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ.യുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഏറെ നാളായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പോയസ് ഗാര്‍ഡനിലെ വീട്ടില്‍ അനുകൂലികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു തിരിച്ചുവരവ് പ്രഖ്യാപിച്ചത്.”ഇതാണ് ശരിയായ സമയം. ഒരു ആശങ്കയും വേണ്ട” ശശികല അണികളോട് പറഞ്ഞു. ‘തീര്‍ച്ചയായും, തമിഴ്നാട്ടിലെ ജനങ്ങള്‍ ഞങ്ങളുടെ പക്ഷത്താണ്. ഞാന്‍ വളരെ ശക്തയാണ്.എഐഎഡിഎംകെ അവസാനിച്ചുവെന്ന് കരുതാനാവില്ല, കാരണം ഞാന്‍ വീണ്ടും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്” ശശികല കൂട്ടിച്ചേര്‍ത്തു. കേഡര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്…

    Read More »
  • India

    ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

    കൊല്‍ക്കത്ത: ബംഗാളിലെ ജല്‍പായ്ഗുഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ചരക്കു വണ്ടിയും കാഞ്ചന്‍ജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.  

    Read More »
  • Kerala

    ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തും ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെയും തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.  

    Read More »
  • Crime

    കാണാതായ എസ്‌ഐ തിരിച്ചെത്തി; ‘അമ്മയുടെ ചികിത്സയ്ക്ക് അവധി കിട്ടിയില്ല, മാനസികസമ്മര്‍ദ്ദം’

    കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്‌ഐ മടങ്ങിയെത്തി. മാനസിക സമ്മര്‍ദത്തെത്തുടര്‍ന്നാണ് മാറിനിന്നതെന്ന് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. ഗ്രേഡ് എസ്ഐ അയര്‍ക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ കെ.രാജേഷിനെ (53) രണ്ടുദിവസമായി കാണാനില്ലായിന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവേയാണ് ഇന്നു രാവിലെ അദ്ദേഹം സ്റ്റേഷനില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അമ്മയുടെ ചികിത്സാ ആവശ്യത്തിനായി അവധി ചോദിച്ചിട്ടും ലഭിക്കാത്തതിലും തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നതിലും ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ രാജേഷിനെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പിന്തുടരാന്‍ പൊലീസിനായിരുന്നില്ല. തൃശൂരിലും എറണാകുളത്തും കോട്ടയത്തുമായി കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ജീവനൊടുക്കിയത് 3 പൊലീസ് ഉദ്യോഗസ്ഥരാണ്. 2023 ഒക്ടോബറില്‍ മാത്രം 6 പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. പ്രതിവര്‍ഷം ശരാശരി 36 പൊലീസുകാരെങ്കിലും…

    Read More »
Back to top button
error: