IndiaNEWS

അമ്മാ റിട്ടേണ്‍സ്; രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല

ചെന്നൈ: രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല. തുടര്‍ച്ചയായ തെരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാര്‍ട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല വ്യക്തമാക്കി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എടപ്പാടി കെ. പളനിസ്വാമി ശരിയായ ചോദ്യങ്ങള്‍ ചോദിക്കാത്തപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു.എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ.യുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഏറെ നാളായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പോയസ് ഗാര്‍ഡനിലെ വീട്ടില്‍ അനുകൂലികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു തിരിച്ചുവരവ് പ്രഖ്യാപിച്ചത്.”ഇതാണ് ശരിയായ സമയം. ഒരു ആശങ്കയും വേണ്ട” ശശികല അണികളോട് പറഞ്ഞു. ‘തീര്‍ച്ചയായും, തമിഴ്നാട്ടിലെ ജനങ്ങള്‍ ഞങ്ങളുടെ പക്ഷത്താണ്. ഞാന്‍ വളരെ ശക്തയാണ്.എഐഎഡിഎംകെ അവസാനിച്ചുവെന്ന് കരുതാനാവില്ല, കാരണം ഞാന്‍ വീണ്ടും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്” ശശികല കൂട്ടിച്ചേര്‍ത്തു. കേഡര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ‘അമ്മ’യുടെ ഭരണം കൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി.

Signature-ad

താന്‍ ഉടന്‍ തന്നെ സംസ്ഥാന വ്യാപക പര്യടനം ആരംഭിക്കുമെന്നും ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും ഡിഎംകെ സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നും ശശികല പറഞ്ഞു. ജാതി രാഷ്ട്രീയം എഐഎഡിഎംകെയില്‍ നുഴഞ്ഞുകയറിയെന്ന് ആരുടെയും പേരെടുത്ത് പറയാതെ ശശികല പറഞ്ഞു. പാര്‍ട്ടി സ്ഥാപകന്‍ എംജിആറും അന്തരിച്ച ജയലളിതയും വളര്‍ത്തിയ പാര്‍ട്ടിയില്‍ ഇത്തരം ജാതി രാഷ്ട്രീയം കൊണ്ടുവരുന്നത് അവര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സഹിക്കില്ല. ജാതി അടിസ്ഥാനത്തിലുള്ള പരിഗണന ഉണ്ടായിരുന്നെങ്കില്‍ 2017ല്‍ എടപ്പാടി കെ പളനിസ്വാമിയെ അവര്‍ മുഖ്യമന്ത്രിയാക്കുമായിരുന്നില്ല.എംജിആറിന്റെ കാലം മുതല്‍ പാര്‍ട്ടിക്കൊപ്പം നിന്ന സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പ്രാതിനിധ്യം പരിഗണിച്ചാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്.ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടുവെന്നും നിരവധി സീറ്റുകളില്‍ കെട്ടിവെച്ച തുക നഷ്ടമായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പേരെടുത്ത് പറയാതെയാണ് പരാമര്‍ശമെങ്കിലും എടപ്പാടി പളനിസ്വാമിയെ ലക്ഷ്യമിട്ടായിരുന്നു ശശികലയുടെ പ്രസ്താവന. നിലവിലെ സാഹചര്യത്തില്‍ വിക്രവണ്ടി ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് ഒരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. ജൂലൈ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് എഐഎഡിഎംകെയും ഡിഎംഡികെയും അറിയിച്ചിരുന്നു.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നുംഅനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ 2021 ഫെബ്രുവരിയിലാണ് ജയില്‍മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍, സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുമെന്ന് പിന്നീട് ശശികല പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുന്‍പ് ശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന നല്‍കുകയും ചെയ്തു. അതിനിടെ നടന്‍ രജനീകാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ചതും ചര്‍ച്ചയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: