KeralaNEWS

മീനുകള്‍ ചത്തുപൊങ്ങി; കോതമംഗലത്ത് പാറമടയില്‍ വന്‍തോതില്‍ മാലിന്യം തള്ളിയതായി പരാതി

എറണാകുളം: കോതമംഗലം വാരപ്പെട്ടിയില്‍ പാറമടയില്‍ വന്‍തോതില്‍ മാലിന്യം തള്ളിയതായി പരാതി. മാലിന്യം തള്ളിയതോടെ കുടിവെള്ള സ്രോതസുകള്‍ മലിനമായെന്നും മീനുകള്‍ ചത്തുപൊങ്ങിയെന്നും നാട്ടുകാര്‍ പറയുന്നു.

വാരപ്പെട്ടി പത്താം വാര്‍ഡില്‍ എട്ടാം മൈല്‍ – ചെരമ റോഡിന്റെ ഭാഗത്തുള്ള പാറമടകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മാലിന്യം തള്ളുന്നതയാണ് പരാതി. വിവിധയിനത്തില്‍പ്പെട്ട നൂറുകണക്കിന് മത്സ്യങ്ങള്‍ കഴിഞ്ഞ ദിവസം ചത്തുപൊങ്ങിയിരുന്നു. ഇത് രാത്രിയുടെ മറവില്‍ രാസമാലിന്യം അടക്കം തള്ളിയതോടെയാണെന്നാണ് പ്രദേശവാസികളുടെ പരാതി.

Signature-ad

വാരപ്പെട്ടി പഞ്ചായത്തിലെ മുഖ്യ കുടിവെള്ള സ്രോതസാണ് ഇവിടെയുള്ള പാറമടകള്‍. മറ്റൊരു പാറമടയോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി തള്ളിയ വന്‍ മാലിന്യശേഖരം വിവാദമായതിനെ തുടര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടിയിരുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ അറിയിച്ചു.

 

Back to top button
error: