HealthLIFE

ഒരു സ്പൂണ്‍ കാപ്പിപ്പൊടി മതി, രണ്ട് മിനിട്ടില്‍ നര അപ്രത്യക്ഷമാക്കാം!

മാറുന്ന ജീവിതരീതി മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്പോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുര്‍വേദ ഹെയര്‍ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങള്‍

Signature-ad

ഗ്രാമ്പു – 1 ടേബിള്‍സ്പൂണ്‍

വയന ഇല ഉണക്കിയത് – 3 എണ്ണം

വെള്ളം – 200 മില്ലി

കാപ്പിപ്പൊടി – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

വെള്ളത്തില്‍ ഗ്രാമ്പുവും വയനയിലയും ഇട്ട് അഞ്ച് മിനിട്ട് നന്നായി തിളപ്പിക്കുക. തണുക്കുമ്പോള്‍ അരിച്ച് ഒരു സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് നേരത്തേ തയ്യാറാക്കി വച്ച വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക. ശിരോചര്‍മത്തിലും മുടിയിലും നന്നായി ഇത് തേച്ച് പിടിപ്പിക്കണം. ഉണങ്ങുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: