Month: June 2024

  • NEWS

    ”ആദ്യ വിവാഹ ബന്ധം പിരിയാന്‍ കാരണം; വിവാഹ നിശ്ചയത്തിനും അച്ഛന്‍ ചോദിച്ചതാണ്; ഞാന്‍ സെലിബ്രേഷനില്‍ ആയിരുന്നു”

    കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി ശ്വേത മേനോന്‍ ഇന്ന് പ്രാധാന്യം നല്‍കുന്നുണ്ട്. ശ്രീവത്സന്‍ മേനോന്‍ എന്നാണ് ശ്വേതയുടെ ഭര്‍ത്താവിന്റെ പേര്. 2011 ലായിരുന്നു വിവാഹം. ഒരു മകളുമുണ്ട്. ശ്വേതയുടെ ആദ്യ വിവാഹ ബന്ധം വിവാഹമോചനത്തില്‍ അവസാനിക്കുകയായിരുന്നു. ബോളിവുഡ് നടന്‍ ബോബി ബോന്‍സ്ലെയെയാണ് ശ്വേത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേതയിപ്പോള്‍. കാന്‍ ചാനല്‍ മീഡിയയോടാണ് പ്രതികരണം. അന്നത്തെ തന്റെ ബോയ്ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു ബോബി ബോന്‍സ്ലെയെന്ന് ശ്വേത പറയുന്നു. ആ ബോയ്ഫ്രണ്ടുമായി ബ്രേക്കപ്പായ ശേഷം ബോബിയുമായി അടുക്കുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി. അച്ഛന്‍ വിവാഹത്തെ എതിര്‍ത്ത് പറഞ്ഞിട്ടില്ല. പക്ഷെ ഒരുപാട് പ്രാവശ്യം എന്നോട് കുഞ്ഞാ, എന്തെങ്കിലും എന്നോട് പറയാനുണ്ടോ എന്ന് ചോദിച്ചു. ഇത് വേണോ എന്ന് ചോദിച്ചിരുന്നെങ്കില്‍ പിന്നെയും എന്തെങ്കിലും ആലോചിക്കാമായിരുന്നു. ഇത് വേണോ അച്ഛാ ഓക്കേയല്ലേ എന്ന് ചോദിക്കാമായിരുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ എന്ത് പറഞ്ഞാലും നെ?ഗറ്റീവ് ആയേ പോകൂ എന്നാണ് അച്ഛന്‍ എപ്പോഴും പറയാറ്. ഇന്ന്…

    Read More »
  • India

    കുമാരസ്വാമി ഒഴിഞ്ഞ സീറ്റില്‍ മത്സരിക്കാന്‍ ഡി.കെ? ചന്നപ്പട്ടണയില്‍ ഒരുങ്ങുന്നത് വമ്പന്‍ മത്സരം

    ബംഗളൂരു: ചന്നപട്ടണയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ജെ.ഡി.എസിന്റെ എച്ച്.ഡി കുമാരസ്വാമിയാണ് ചന്നപട്ടണയെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപ്പട്ടണയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. നിലവില്‍ കേന്ദ്രമന്ത്രി കൂടിയാണ് കുമാരസ്വമി. ഘനവ്യവസായത്തിന്റെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. രാമനഗര ജില്ലയിലെ വൊക്കാലിഗക്കാരുടെ കോട്ടയാണ് ചന്നപ്പട്ടണ. നേരത്തെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷിന്റെ പേരായിരുന്നു ചന്നപ്പട്ടണത്ത് പറഞ്ഞുകേട്ടിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ റൂറലില്‍ നിന്ന് ബി.ജെ.പിയുടെ സി.എന്‍ മഞ്ജുനാഥിനോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. സഹോദരന്റെ തോല്‍വിക്ക് കാരണം കുമാരസ്വാമിയുടെ നീക്കങ്ങളാണെന്നാണ് ഡി.കെ ശിവകുമാര്‍ കരുതുന്നത്. അതിന് തിരിച്ചടി കൊടുക്കാനാണ് ഡി.കെ ലക്ഷ്യമിടുന്നത്. അതാണ് അദ്ദേഹം തന്നെ നേരിട്ട് ചന്നപ്പട്ടണത്ത് ഇറങ്ങുന്നത്. മേഖലയില്‍ തന്റെ സ്വാധീനം പുനഃസ്ഥാപിക്കാനും ദേവഗൗഡ കുടുംബത്തിന്റെ മേധാവിത്വം ചെറുക്കാനും ശിവകുമാര്‍ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ കനകപുര മണ്ഡലത്തെയാണ് ശിവകുമാര്‍ പ്രതിനിധീകരിക്കുന്നത്. വൊക്കാലിഗ സമുദായക്കാരുടെ കോട്ടയാണ് രാമനഗരം ജില്ല. ജെ.ഡി.എസോ അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഡി.കെ സഹോദരന്മാരോ ആണ് ഈ ജില്ലയുടെ രാഷ്ട്രീയം…

    Read More »
  • Crime

    എസ്ബിഐ മുന്‍ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു; രണ്ട് ലക്ഷത്തിന്റെ വജ്രവും നഷ്ടമായി

    കാസര്‍കോട്: മാതമംഗലത്ത് എസ്ബിഐ മുന്‍ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവര്‍ന്നു. മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജയപ്രസാദും ഭാര്യ ദീപയും ആയുര്‍വേദ ചികിത്സക്കായി തളിപ്പറമ്പിനടുത്ത് ആശുപത്രിയിലായിരുന്നു. സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍ മോഷ്ടക്കാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്നിനും 3.45-നും ഇടയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേര്‍ ടോര്‍ച്ചുമായി വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. തുടര്‍ന്ന് അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും വജ്രവും മോഷ്ടിക്കുകയുമായിരുന്നു. വീട്ടുകാര്‍ ആശുപത്രിയിലായതിനാല്‍ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യാന്‍ വേണ്ടി വന്നപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ ജയപ്രസാദിനെ അറിയിച്ചു. തുടര്‍ന്ന് പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ വാതില്‍ പൊളിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്‍വെട്ടിയും കത്രികയും വീടിന് സമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.  

    Read More »
  • Crime

    ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വെള്ള സ്‌കോര്‍പിയോ തിരഞ്ഞ് പോലീസ്

    പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി സന്തോഷിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്നത്. വെള്ള സ്‌കോര്‍പിയോ കാറിലെത്തിയ അഞ്ചം?ഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് പരാതി. ബുധനാഴ്ച രാവിലെയാണ് സംഭവം. ‘സ്‌കോര്‍പിയോ റോഡിനു കുറുകെ ഇടുകയാണുണ്ടായത്. ഇതുകണ്ട് പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനാല്‍ ഇരുചക്രവാഹനത്തില്‍നിന്ന് ഞാന്‍ നിലത്തുവീണു. തുടര്‍ന്ന് രണ്ടുപേര്‍ ബലമായി പിടിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഉച്ചത്തില്‍ അലറിവിളിച്ച് കുതറിയോടിയ ഞാന്‍ അടുത്തുള്ള വീട്ടിലേക്ക് കയറി. അതിനാലാണ് രക്ഷപ്പെട്ടത്’, സന്തോഷ് പറഞ്ഞു. അതേസമയം, തട്ടിക്കൊണ്ടുപോകാനുള്ള കാരണം എന്താണെന്നതില്‍ സന്തോഷിനും കൃത്യമായ ഉത്തരമില്ല.സംഘത്തിലുണ്ടായിരുന്നവരെ ഇദ്ദേഹം തിരിച്ചറിഞ്ഞിട്ടുമില്ല. സിസിടിവിയില്‍ പതിഞ്ഞ വെള്ള സ്‌കോര്‍പിയോ കാര്‍ കേന്ദ്രീകരിച്ച് ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി ഒരു സ്‌കോര്‍പിയോ കാര്‍ പ്രദേശത്ത് ചുറ്റി കറങ്ങുന്നതായി നാട്ടുകാരും പറയുന്നു.

    Read More »
  • NEWS

    ചാര്‍ജിങ്ങിനിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് അപകടം; 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

    ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരില്‍ ലാപ്‌ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. രണ്ടു സ്ത്രീകളും മൂന്നു മുതല്‍ ഒന്‍പത് വയസ്സുവരെ പ്രായമുള്ള 5 കുട്ടികളും ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുതായും ഇവരില്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയും ഒന്‍പതുവയസ്സുള്ള ആണ്‍കുട്ടിയുമാണ മരിച്ചതെന്നും അലൈഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഹമ്മദ് അഹമ്മദ് പറഞ്ഞു. ചാര്‍ജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നാണ് അപകടമുണ്ടായത്. പഞ്ചാബ് (പാക്ക്) മുഖ്യമന്ത്രി മറിയം നവാസ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മറിയം നവാസ് നിര്‍ദേശിച്ചിട്ടുണ്ട്.  

    Read More »
  • India

    നീറ്റ് ക്രമക്കേടിനു പിന്നാലെ നെറ്റ് പരീക്ഷയും റദ്ദാക്കി; സിബിഐ അന്വേഷണം പ്രഖ്യാപിച്ചു

    ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച വിവാദം തുടരുന്നതിനിടെ യു.ജി.സി നെറ്റ് പരീക്ഷ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. പുതിയ തിയതി പിന്നീടറിയിക്കും. കഴിഞ്ഞ ദിവസം രണ്ടുഘട്ടങ്ങളിലായി നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ച. 11 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ യു.ജി.സിക്ക് ഇന്ന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്നോ, ഏത് സെന്ററിലാണെന്നോ ക്രമക്കേടുണ്ടായതെന്നോ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയുടെ സമഗ്രതയും പവിത്രയും ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒ.എം.ആര്‍ രീതിയില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. അതേസമയം, ബിഹാറില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കും.  

    Read More »
  • Crime

    വനിതാ പൊലീസുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു; തെലങ്കാന എസ്.ഐ അറസ്റ്റില്‍

    ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തോക്കിന് മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ജയശങ്കര്‍ ഭൂപാലപ്പള്ളി ജില്ലയിലെ കാളേശ്വരം പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.വി.എസ്. ഭവാനിസെന്‍ ഗൗഡിനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത ഗൗഡിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 15 ന് കാളേശ്വരം പദ്ധതിയുടെ ലക്ഷ്മി പമ്പ് ഹൗസിന് സമീപമുള്ള പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ വെച്ചാണ് വനിതാ കോണ്‍സ്റ്റബിള്‍ (42) ബലാത്സംഗത്തിനിരയായത്. ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അവര്‍ ആരോപിച്ചു. സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഗൗഡ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് എസ്‌ഐയുടെ സര്‍വീസ് റിവോള്‍വര്‍ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തു. വിവിധ വകുപ്പുകള്‍ പ്രകാരം എസ്.ഐക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് വനിതാ പൊലീസുകാരെയും ലൈംഗികമായി പീഡിപ്പിച്ചതായി എസ്‌ഐക്കെതിരെ കൂടുതല്‍…

    Read More »
  • Kerala

    പ്ലസ്വണ്‍ അലോട്മെന്റ്; താത്കാലിക പ്രവേശനത്തിന് അനുമതിയില്ല; നാളെ അഞ്ച് മണി വരെ സ്‌കൂളില്‍ ചേരാം

    തിരുവനന്തപുരം: പ്ലസ്വണ്‍ മൂന്നാം അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച (നാളെ) വൈകീട്ട് അഞ്ച് മണിവരെ സ്‌കൂളില്‍ ചേരാം. പുതുതായി അലോട്‌മെന്റ് ലഭിച്ചവരും രണ്ടാം അലോട്‌മെന്റില്‍ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളില്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താല്‍ക്കാലിക പ്രവേശനത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. ഈ വിദ്യാര്‍ഥികള്‍ ഈ ഘട്ടത്തില്‍ സ്ഥിരം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ജൂലായ് രണ്ടിന് സപ്ലിമെന്ററി അലോട്‌മെന്റ് തുടങ്ങും. ഇതുവരെ അലോട്‌മെന്റ് കിട്ടാത്തവര്‍ സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷ പുതുക്കി നല്‍കണം. ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിശദാംശം ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സീറ്റ് ഒഴിവുള്ള സീറ്റിനും വിഷയത്തിനും മാത്രമേ ഓപ്ഷന്‍ അനുവദിക്കൂ. ഇതുവരെ അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന്? അലോട്ട്മെന്റില്‍ ഇടംനേടാതെ പോയവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാം.  

    Read More »
  • Kerala

    നേതൃയോഗങ്ങളില്‍ കെ. മുരളീധരന്‍ പങ്കെടുക്കില്ല, തിരുവനന്തപുരത്ത് ഉണ്ടെങ്കിലും വിട്ടുനില്‍ക്കും

    തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍നിന്നും കെ.മുരളീധരന്‍ വിട്ടുനില്‍ക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് വ്യാഴാഴ്ച ചേരുന്നത്. മുരളി തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും യോഗങ്ങളില്‍ പങ്കെടുക്കില്ല. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം തലസ്ഥാനത്തുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് മുരളീധരന്‍ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂര്‍ക്കാവില്‍ ശ്രദ്ധകേന്ദ്രീകരിച്ച്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളുമായി പോകാനാണ് തീരുമാനം എന്നാണ് അറിയുന്നത്. തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ, പൊതുരംഗത്തുനിന്ന് തല്‍കാലം വിട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മുരളിയെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ നടത്തിയ ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിയെങ്കിലും അനുനയത്തിന് മുരളീധരന്‍ തയ്യാറായിരുന്നില്ല. അതേസമയം, തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന വിശാലമായ നേതൃയോഗമായതിനാല്‍ നേതാക്കള്‍ തമ്മിലുള്ള അതൃപ്തി പരസ്യമാകുന്ന വേദികൂടിയാകും ഇത്. തൃശ്ശൂരിലേയും ആലത്തൂരെയും തോല്‍വി സംബന്ധിച്ച വിമര്‍ശനങ്ങളും യോഗങ്ങളില്‍ ഉയരും.

    Read More »
  • Kerala

    കേരളത്തില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞ് തമിഴ്നാട്; യാത്രക്കാരെ അര്‍ദ്ധരാത്രി റോഡില്‍ ഇറക്കിവിട്ടു

    തിരുവനന്തപുരം: തമിഴ്‌നാട്ടിലൂടെയുള്ള അന്തര്‍സംസ്ഥാന ബസ് യാത്ര പ്രശ്‌നം രൂക്ഷമാകുന്നു. തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്ക് പോയ ബസുകള്‍ ഇന്നലെ അര്‍ധരാത്രി തമിഴ്‌നാട് തടഞ്ഞു. വണ്‍ ഇന്ത്യ വണ്‍ ടാക്‌സിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. അര്‍ധരാത്രി യാത്രക്കാരെ ബസില്‍നിന്ന് ഇറക്കിവിട്ടു. തമിഴ്‌നാട് നാഗര്‍കോവില്‍ ഭാഗത്തായാണ് ബസ് തടഞ്ഞത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി മലയാളികളാണ് ഭൂരിഭാഗം യാത്രക്കാരും. മറ്റ് ഏതെങ്കിലും ബസില്‍ യാത്ര തുടരാനാണ് തമിഴ്‌നാട് എംവിഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം കേരളത്തില്‍നിന്നു തമിഴ്‌നാട്ടിലേക്കുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ബസുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്‌നാട് മോട്ടര്‍ വാഹന വകുപ്പിന്റെ കടുത്ത നിലപാട് കാരണമാണ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകള്‍ പറയുന്നു. വണ്‍ ഇന്ത്യ വണ്‍ ടാക്‌സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാല്‍ ഇതു തമിഴ്‌നാട് മോട്ടര്‍ വാഹന വകുപ്പ് അംഗീകരിക്കുന്നില്ലെന്നും ആണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ വാദം. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി വേണമെന്ന്…

    Read More »
Back to top button
error: