NEWSSocial Media

”ആദ്യ വിവാഹ ബന്ധം പിരിയാന്‍ കാരണം; വിവാഹ നിശ്ചയത്തിനും അച്ഛന്‍ ചോദിച്ചതാണ്; ഞാന്‍ സെലിബ്രേഷനില്‍ ആയിരുന്നു”

രിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി ശ്വേത മേനോന്‍ ഇന്ന് പ്രാധാന്യം നല്‍കുന്നുണ്ട്. ശ്രീവത്സന്‍ മേനോന്‍ എന്നാണ് ശ്വേതയുടെ ഭര്‍ത്താവിന്റെ പേര്. 2011 ലായിരുന്നു വിവാഹം. ഒരു മകളുമുണ്ട്. ശ്വേതയുടെ ആദ്യ വിവാഹ ബന്ധം വിവാഹമോചനത്തില്‍ അവസാനിക്കുകയായിരുന്നു. ബോളിവുഡ് നടന്‍ ബോബി ബോന്‍സ്ലെയെയാണ് ശ്വേത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേതയിപ്പോള്‍. കാന്‍ ചാനല്‍ മീഡിയയോടാണ് പ്രതികരണം.

അന്നത്തെ തന്റെ ബോയ്ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു ബോബി ബോന്‍സ്ലെയെന്ന് ശ്വേത പറയുന്നു. ആ ബോയ്ഫ്രണ്ടുമായി ബ്രേക്കപ്പായ ശേഷം ബോബിയുമായി അടുക്കുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി. അച്ഛന്‍ വിവാഹത്തെ എതിര്‍ത്ത് പറഞ്ഞിട്ടില്ല. പക്ഷെ ഒരുപാട് പ്രാവശ്യം എന്നോട് കുഞ്ഞാ, എന്തെങ്കിലും എന്നോട് പറയാനുണ്ടോ എന്ന് ചോദിച്ചു. ഇത് വേണോ എന്ന് ചോദിച്ചിരുന്നെങ്കില്‍ പിന്നെയും എന്തെങ്കിലും ആലോചിക്കാമായിരുന്നു.

Signature-ad

ഇത് വേണോ അച്ഛാ ഓക്കേയല്ലേ എന്ന് ചോദിക്കാമായിരുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ എന്ത് പറഞ്ഞാലും നെ?ഗറ്റീവ് ആയേ പോകൂ എന്നാണ് അച്ഛന്‍ എപ്പോഴും പറയാറ്. ഇന്ന് ഞാനും ഒരു പാരന്റാണ്. എനിക്ക് മനസിലാക്കാം. കമ്മ്യൂണിക്കേഷന്‍ പ്രധാനമാണെന്ന് ഇന്ന് എല്ലാവരോടും ഞാന്‍ പറയും. അച്ഛനോ അമ്മയോ ആയി കൊമ്പത്തിരുന്നിട്ട് കാര്യമില്ല. കുട്ടികളുടെ ലെവലില്‍ വന്ന് നമ്മള്‍ അവരോട് സംസാരിക്കണം.

അച്ഛന്‍ ഓക്കെ പറഞ്ഞത് കൊണ്ട് ഞാന്‍ ആ സെലിബ്രേഷനില്‍ ആയിരുന്നു. അച്ഛന്‍ നെ?ഗറ്റീവായി പറയാന്‍ ഉദ്ദേശിക്കുകയാണെന്ന് ഞാന്‍ മനസിലാക്കിയില്ല. എന്‍?ഗേജ്‌മെന്റിന് പോകുന്ന സമയത്ത് അച്ഛന്‍ റൂമില്‍ വന്നു. ഞാന്‍ റെഡി ആവുകയാണ്.

നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. പക്ഷെ അതിന് പകരം ഇത് വേണ്ടെന്ന് അച്ഛന് പറഞ്ഞാല്‍ മതിയായിരുന്നു. നെ?ഗറ്റീവ് എന്റെ മനസില്‍ ഇടാതെ എന്റെ തീരുമാനമായത് മാറ്റി. തന്റെ ജീവിതത്തിലുണ്ടായ വലിയ തെറ്റാണത്. പക്ഷെ ഇന്ന് ബോബി വിളിക്കുമ്പോള്‍ കളിയാക്കി എന്തൊരു മണ്ടന്‍മാരായിരുന്നു നമ്മള്‍ എന്നൊക്കെ പറയാറുണ്ടെന്നും ശ്വേത വ്യക്തമാക്കി.

ഒരുമിച്ചാകുമ്പോള്‍ ഞാനും അദ്ദേഹവും നല്ല വ്യക്തികള്‍ ആയിരുന്നില്ല. മൂപ്പര്‍ക്ക് എന്റെ പങ്കാളിയാകാനുള്ള പക്വത ഉണ്ടോയെന്ന് എനിക്ക് മനസിലായില്ല. റൊമാന്‍സില്‍ നമ്മള്‍ ഒഴുകിപ്പോകും. ബോയ്ഫ്രണ്ടും ഭര്‍ത്താവും തമ്മില്‍ ഭയങ്കര വ്യത്യാസമാണ്. സ്‌നേഹമെല്ലാം ഓക്കെ, പക്ഷെ കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണെന്ന് ഞാന്‍ പറയാറുണ്ട്. ആള്‍ക്കാര്‍ പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാന്‍ പാടില്ല.

എന്റെ കുറേ ഫ്രണ്ട്‌സ് കല്യാണം കഴിച്ചു, അപ്പോള്‍ ഞാനും കല്യാണം കഴിക്കേണ്ടേ എന്നൊക്കെ തനിക്കുണ്ടായിരുന്നു. നല്ല പങ്കാളിയെ ലഭിച്ചാലേ കല്യാണം കഴിക്കാവൂ എന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ഭര്‍ത്താവ് ശ്രീകുമാര്‍ നല്‍കുന്ന സെക്യൂരിറ്റി കൊണ്ടാണ് മുന്‍ ഭര്‍ത്താവിന്റെ കോള്‍ എടുത്ത് സംസാരിക്കാനും കളിയാക്കാനും പറ്റുന്നതെന്ന് ശ്വേത പറഞ്ഞു. ശ്രീയും അച്ഛനും തമ്മില്‍ നല്ല അടുപ്പമായിരുന്നു. പൊളിറ്റിക്കലായാലും തറവാടി, മലയാളി, മേനോന്‍-മേനോന്‍ ബോണ്ടിം?ഗ് അവര്‍ക്കിടയില്‍ ഉണ്ടായെന്നും ശ്വേത വ്യക്തമാക്കി.

 

Back to top button
error: