Month: June 2024

  • NEWS

    തിരുനക്കരയിലെ ഡിവൈഎഫ്ഐ സമരത്തെ ട്രോളി യൂത്ത് കോണ്‍ഗ്രസ്; പോസ്റ്റര്‍ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ ഉപരോധ സമരത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്. ഡിവൈഎഫ്ഐ നടത്തിയ സമരത്തിന് എതിരെയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ട്രോളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമരം ചെയ്യുന്നതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നഗരസഭ അധ്യക്ഷയോടെ അനുവാദം ചോദിക്കുന്നത് അടക്കം ട്രോളാക്കി മാറ്റിയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇത്് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്ത് യാത്രക്കാര്‍ക്കായി കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം നടത്തിയത്. നഗരസഭ കൗണ്‍സില്‍ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാനിരുന്ന ദിവസം തന്നെയാണ് ഡിവൈഎഫ്ഐ സമരവുമായി രംഗത്ത് എത്തിയതെന്ന് നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സമരം നടന്ന ദിവസം ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബസ് സ്റ്റാന്‍ഡില്‍ സാധാരണക്കാര്‍ക്കായി കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രോളുമായി യൂത്ത് കോണ്‍ഗ്രസ്…

    Read More »
  • Crime

    ഭാര്യാപിതാവിനെ ക്രൂരമായി മര്‍ദിച്ചു, ആശുപത്രിയിലും കൊണ്ടുപോയി; ഒന്നുമറിയാത്ത പെരുമാറിയെങ്കിലും മരണത്തില്‍ കുടുങ്ങി

    തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് മഞ്ച സ്വദേശി സുനില്‍കുമാറി(55)നെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകളുടെ ഭര്‍ത്താവായ തേക്കട ചീരാണിക്കര അഭിലാഷ് ഭവനത്തില്‍ അഭിലാഷ് (41) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. തന്റെ ഗ്യാസ് സിലിണ്ടര്‍ എടുത്തു വിറ്റുവെന്നാരോപിച്ച് ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം മഞ്ചയിലെ വീട്ടില്‍ വെച്ച് സുനില്‍കുമാറുമായി അഭിലാഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഉണ്ടായ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ സുനില്‍കുമാറിനൊപ്പം മരുമകനായ പ്രതിയും ആശുപത്രിയില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് സുനില്‍കുമാര്‍ മരിച്ചത്. തുടര്‍ന്ന് നെടുമങ്ങാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അഭിലാഷിന്റെ പങ്ക് വെളിവായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്റെ മേല്‍നോട്ടത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം മര്‍ദ്ദനത്തിലേറ്റ പരിക്കുകളാണെന്ന് വ്യക്തമായിരുന്നു. തറയിലിട്ട് ക്രൂരമായി നെഞ്ചത്തും പുറത്തും ചവിട്ടിയതിനെ തുടര്‍ന്ന് സുനില്‍കുമാറിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മറ്റാര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ വളരെ സ്വാഭാവികമായിട്ടായിരുന്നു അഭിലാഷിന്റെ…

    Read More »
  • India

    മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

    ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍(52) വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. ബെംഗളൂരുവിലെ കോത്തനൂരില്‍ ഉള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.രാവിലെ 11.15 ന് ആണ് സംഭവം.കോത്തനൂരിലെ കനകശ്രീ ലേ ഔട്ടില്‍ ഉള്ള എസ്എല്‍വി പാരഡൈസ് എന്ന ഫ്‌ലാറ്റില്‍ ആയിരുന്നു ഡേവിഡ് ജോണ്‍സണും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നാലാം നിലയിലെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണാണ് മരിച്ചത്. ജോണ്‍സണ്‍ താഴേക്ക് വീഴുമ്പോള്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കഴിഞ്ഞ കുറച്ചു കാലമായി വിഷാദം അടക്കമുള്ള രോഗങ്ങള്‍ ഡേവിഡ് ജോണ്‍സണെ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പേസ് ബൗളറായിരുന്ന ജോണ്‍സണ്‍ 1996-ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയക്കെതിരെ ആണ് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത്. അതിന് തൊട്ടു മുമ്പ് രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 152 റണ്‍സ് വഴങ്ങി 10 വിക്കറ്റെടുത്ത പ്രകടനമായിരുന്നു ജോണ്‍സണെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ഓസ്‌ട്രേലിയക്കെതിരായ…

    Read More »
  • NEWS

    യു.എ.ഇ ആശ്രിത വീസ നിബന്ധന കടുപ്പിച്ചു: 5 പേരെ കൊണ്ടുവരണമെങ്കില്‍ ശമ്പളം 10,000 ദിര്‍ഹം വേണം, നിയമങ്ങൾ വിശദമായി അറിയാം

       യുഎഇയിൽ ആശ്രിത വീസയിൽ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിബന്ധന കടുപ്പിച്ച് ഗവൺമെന്റ്. 5 ബന്ധുക്കളെ താമസ വീസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും വേണം എന്നാണ് പുതിയ നിബന്ധന. 6-ാമത് ഒരാളെ കൂടി സ്പോൺസർ ചെയ്യാൻ  15,000 ദിർഹം ശമ്പളം വേണം. 6 ൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറൽ തീരുമാനമെടുക്കും. പുതിയ നിയമം എന്ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. ജീവിത പങ്കാളിയെയും മക്കളെയും ഉൾപ്പെടെ 5 പേരാണോ എന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഈ വിവരങ്ങൾ അറിഞ്ഞിരിക്കുക ☸ യുഎഇയിൽ റഡിസൻസ് വീസയുള്ള വ്യക്തിയുടെ ജീവിത പങ്കാളി, പ്രായപൂർത്തിയാകാത്ത മക്കൾ, ഇരുവരുടെയും മാതാപിതാക്കൾ എന്നിവർക്കാണ് ആശ്രിത വീസ ഇപ്പോൾ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് റസിഡൻസ് വീസയിൽ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിർഹമാണ് ശമ്പള പരിധി.…

    Read More »
  • Kerala

    കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു, അച്ഛനും അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

         മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് സാജിതയുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് മരിച്ച കുടുംബം സഞ്ചരിച്ചിരുന്നത്.‌ പെരിന്തൽമണ്ണ ഡിപ്പോയിൽനിന്നു വള്ളുവമ്പ്രത്തെ സർവീസ് സെന്ററിലേക്കു പോയ കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. യാത്രക്കാർ ഇല്ലായിരുന്നു. ഡ്രൈവർ മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ.

    Read More »
  • Food

    പൂരി നല്ല സോഫ്റ്റാകും, എണ്ണ അധികം പിടിക്കുകയുമില്ല ; ഇതാ എളുപ്പവഴികള്‍

    നമ്മുടെ പ്രഭാതഭക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പൂരി. എന്നാല്‍ എണ്ണ അധികം പിടിക്കുന്നത് കൊണ്ട് തന്നെ അധികം പേരും പൂരി ഒഴിവാക്കാറുണ്ട്. എങ്കില്‍ ഇനി മുതല്‍ പേടിക്കേണ്ട. പൂരിയില്‍ എണ്ണയധികം പിടിക്കാതെയിരിക്കാന്‍ പരീക്ഷിക്കാം ഈ ടിപ്‌സുകള്‍… ഇവ പരീക്ഷിച്ച് നോക്കൂ… 1. ഒരു കപ്പ് ഗോതമ്പ് പൊടിയ്ക്ക് കാല്‍ കപ്പ് റവ ഉപയോഗിക്കുക. ഒരു ടീ സ്പൂണ്‍ എണ്ണ, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ കുഴച്ചു വയ്ക്കുക. അതിന് ശേഷം ചെറിയ ഉരുളകളാക്കി പരത്തി എണ്ണയില്‍ വറുത്തെടുക്കുക. ഇങ്ങനെ ചെയ്യുന്നത് പൂരിയില്‍ എണ്ണ പിടിക്കാതിരിക്കുക മാത്രമല്ല പൂരി കൂടുതല്‍ സോഫ്റ്റാവുക കൂടി ചെയ്യും. 2. വെള്ളം കുറച്ച് മാവ് കുറയ്ക്കുന്നതും പൂരിയില്‍ എണ്ണയില്‍ അധികം പിടിക്കാതിരിക്കാന്‍ സഹായിക്കും. 3. പൂരി ഉണ്ടാക്കുമ്പോള്‍ വെള്ളം അധികം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചപ്പാത്തി മാവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി കട്ടികൂടിയ മാവാണ് പൂരിക്ക് വേണ്ടത്. പൂരി വേഗത്തില്‍ നന്നായി പൊങ്ങി വരാന്‍ ഇത്…

    Read More »
  • India

    റദ്ദാക്കിയത് ഒമ്പത് ലക്ഷം പേര്‍ എഴുതിയ പരീക്ഷ; നീറ്റിന് പിന്നാലെ നെറ്റിലും ക്രമക്കേട്, ചോദ്യമുനയില്‍ എന്‍.ടി.എ

    ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശ്വാസ്യത ചോദ്യചിഹ്നമാവുകയാണ്. ബുധനാഴ്ച രത്രിയാണ് നെറ്റ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയത്. പരീക്ഷ നടത്തി 24 മണിക്കൂറിനകമാണ് റദ്ദാക്കിയ ഉത്തരവും വരുന്നത്. 317 നഗരങ്ങളിലായി ഒമ്പത് ലക്ഷത്തിലധികം പേര്‍ പരീക്ഷ എഴുതിയിരുന്നു. സര്‍വകലാശാലകളിലും കോളജുകളിലും ജോലി ലഭിക്കാനും പിഎച്ച്.ഡിന പ്രവേശനം നേടാനും നാഷനല്‍ എലിജിബിലിറ്റ് ടെസ്റ്റ (നെറ്റ്) പ്രധാനമാണ്. പരീക്ഷയുടെ സമഗ്രതയില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ നിയമം നടപ്പാക്കിയശേഷം ആദ്യമായി റദ്ദാക്കുന്ന കേന്ദ്രതല പൊതുപരീക്ഷ കൂടിയാണിത്. പരീക്ഷ സംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുനഃപരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കുമെന്നും വ്യക്താമക്കിയിട്ടുണ്ട്. 2024 ഫെബ്രുവരി 2024നാണ് ചോദ്യപേപ്പര്‍ തടയാനായി ‘പൊതുപരീക്ഷകള്‍ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) നിയമം’ പാര്‍ലമെന്റ് പാസാക്കിയത്. നിയമപ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും…

    Read More »
  • Crime

    ഭാര്യയെ സംശയം, വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു: ഭര്‍ത്താവ് അറസ്റ്റില്‍

    തിരുവനന്തപുരം: അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഈരുരിക്കല്‍ വീട്ടില്‍ രാജിയാണ് (39) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രാജിയുടെ ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. രാവിലെ അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയതിനു ശേഷം മനോജിന്റെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന രാജിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജി ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മനോജും രാജിയും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഭാര്യയെ മനോജിന് സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  

    Read More »
  • Kerala

    നിയന്ത്രണംവിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി; എസ്.ഐക്കും ഡ്രൈവര്‍ക്കും പരിക്ക്

    പാലക്കാട്: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. പാലക്കാട് ജില്ലയിലെ ആര്യമ്പാവിലാണ് സംഭവം. ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് നായാടി പാറയില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്.ഐ. കെ. ശിവദാസന്‍, ഡ്രൈവര്‍ എസ്.സി.പി.ഒ. ഷെമീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. നാട്ടുകല്‍ സ്റ്റേഷനില്‍നിന്ന് തിരിച്ച് വരുമ്പോഴാണ് അപകടം

    Read More »
  • Kerala

    ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ വഴി കള്ളപ്പണം വെളുപ്പിക്കല്‍; ‘സൂപ്പര്‍ ഹിറ്റു’കളുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി

    കൊച്ചി: സിനിമയുടെ ടിക്കറ്റ് കലക്ഷന്‍ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ പ്രദര്‍ശന വിജയം നേടിയ മുഴുവന്‍ സിനിമകളുടെയും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി ഒരുങ്ങുന്നുണ്ട്. സിനിമകളുടെ നിര്‍മാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്. കേരളത്തിലെ തിയറ്റര്‍ മേഖലയില്‍ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ടു സിനിമാ നിര്‍മാതാക്കള്‍ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    Read More »
Back to top button
error: