CrimeNEWS

10 വര്‍ഷത്തെ അടുപ്പം; 50-കാരന്റെ കൊലപാതകത്തില്‍ കുടുങ്ങിയത് കാമുകി, നടുങ്ങിയത് നാട്ടുകാര്‍

ആലപ്പുഴ: ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷി (50) ന്റെ കൊലപാതകത്തില്‍ കാമുകി സ്മിത അറസ്റ്റിലായതിന്റെ അമ്പരപ്പില്‍ നാട്ടുകാര്‍. ആര്‍ക്കും ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു രാജേഷിന്റെ മരണാനന്തരചടങ്ങുകളില്‍ സ്മിതയുടെ പെരുമാറ്റം.

രാജേഷിന്റെ സുഹൃത്ത് എന്നനിലയില്‍ സ്മിതയെ രാജേഷിന്റെ അടുത്തബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. ഇങ്ങനെയൊരു ചതി സ്മിതയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഇവരും കരുതിയില്ല. ആരോ ഫോണില്‍ വിളിച്ചറിയിച്ചാണ് രാജേഷിന്റെ മരണം താന്‍ അറിഞ്ഞതെന്നാണ് സ്മിത രാജേഷിന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.

Signature-ad

രാജേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയതുമുതല്‍ സംസ്‌കാരം കഴിയുന്നതുവരെ എല്ലാക്കാര്യത്തിലും സ്മിത സജീവമായി ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങിയവരോടൊപ്പവും മൃതദേഹത്തോടൊപ്പം ആംബുലന്‍സിലും സ്മിതയുണ്ടായിരുന്നു. രാജേഷിന്റെ ബന്ധുക്കളോട് താന്‍ മൃതദേഹത്തില്‍ കോടിസമര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോ എന്നും സ്മിത തിരക്കിയിരുന്നു.

രാജേഷും സ്മിതയും തമ്മിലുള്ള അടുപ്പത്തിന് പത്തുവര്‍ഷത്തിനടുത്ത് പഴക്കമുണ്ടെന്ന് രാജേഷിന്റെ ബന്ധുക്കള്‍ പറയുന്നു. രാജേഷിന്റെ മദ്യപാനം കാരണം രണ്ടുവര്‍ഷം മുന്‍പ് ഭാര്യ വിവാഹമോചനം നേടിയിരുന്നു. ഇതില്‍ ഒരു ആണ്‍കുട്ടിയുണ്ട്. ഈ കുട്ടി രാജേഷിനൊപ്പമായിരുന്നു. ഈ കുട്ടിയുമായി സ്മിതയ്ക്ക് നല്ല അടുപ്പമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

അടുത്തകാലത്ത് രാജേഷ് ആശുപത്രിയിലായിരുന്ന സമയത്തൊക്കെ പരിചരിച്ചിരുന്നത് സ്മിതയായിരുന്നു. ഇവര്‍ ഒരുമിച്ച് നടത്തിയിരുന്ന വിവാഹബ്യൂറോവഴി തട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു.

ഇതുസംബന്ധിച്ച് തെന്മല പോലീസില്‍ ഉണ്ടായിരുന്ന കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. രാജേഷ് നടത്തിയിരുന്ന വിവാഹബ്യൂറോ പിന്നീട് സ്മിതയുടെ കൈവശം വന്നുചേര്‍ന്നതിനെക്കുറിച്ചും സംശയം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: