Month: June 2024

  • Kerala

    വിദേശജോലി വാഗ്ദാനം ചെയ്ത്  നാലരക്കോടി തട്ടി, 40 ലേറെ പരാതികൾ; ഒളിവില്‍പ്പോയ തൊടുപുഴ സ്വദേശി പിടിയില്‍

        വിദേശജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലര കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. ഇടുക്കി വണ്ണപ്പുറം സ്വദേശി ജോബി ജോസാണ് പിടിയിലായത്. ഈ മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ ജാമ്യം എടുത്ത ശേഷം ഒളിവില്‍പ്പോയ പ്രതിയെ ഉത്തര്‍പ്രദേശ് നേപ്പാള്‍ ബോര്‍ഡറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 2023ല്‍ കൊളംബസ് എന്ന പേരില്‍ തൊടുപുഴയില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. യു.കെ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തൃശൂര്‍, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളില്‍ നിന്നായി 40 ലേറെ പരാതികളാണ് പൊലീസിന് ലഭിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 കേസുകളും രജിസ്റ്റര്‍ ചെയ്തു. തൊടുപുഴയില്‍ മാത്രം 4 കേസുകളുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനം ജനകാരുണ്യ ദിനം: മെഡിക്കൽ ക്യാമ്പുകളിലൂടെ ചികിത്സ പദ്ധതി ഒരുക്കി മന്നാ ട്രസ്റ്റ്

    കോട്ടയം: എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന പുതുപ്പളളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഓർമയായിട്ട് ഒരു വർഷം. ഈ വേളയിൽ ഉമ്മൻ ചാണ്ടിക്ക് സ്നേഹസ്മരണയൊരുക്കി മന്ന ചാരിറ്റബിൾ ട്രസ്റ്റ്. ഉമ്മൻ‌ചാണ്ടിയുടെ കുടുംബാംഗങ്ങൾ ചേർന്നാണ് മന്നാ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചരമ വാർഷീകത്തോട് അനുബന്ധിച്ച് ‘ഉമ്മൻ ചാണ്ടി സ്നേഹസ്പർശം’ എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പളളി സെന്റ് ജോർജ് ഓർത്തഡോക്സ് പളളിയിൽ നടന്നു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്നും തെളിയിച്ച ദീപശിഖ ഓർത്തഡോക്സ്‌ സഭ കോട്ടയം ഭദ്രാസന അധിപൻ യൂഹാനോൻ മാർ ദിയസ്കോറോസ്, സീറോ മലബാർ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൻ, പാലാ ശ്രീരാമ കൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ, ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ എന്നിവർ ചേർന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിളളിക്ക് കൈമാറികൊണ്ട്‌ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ചീകിയൊതുക്കാത്ത നരച്ച മുടിയും എപ്പോഴും ചിരിച്ച മുഖവും…

    Read More »
  • India

    ബിജെപി എം.പി ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കർ, 8 തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞു

        ബിജെപി നേതാവും 7 തവണ എംപിയുമായ ഭർതൃഹരി മഹ്താബിനെ ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. മുൻ ബിജെഡി നേതാവായ മഹ്താബ് ബിജെപിയിൽ ചേർന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപാണ്.   ഒഡീഷയില്‍ നിന്നുള്ള എം പിയായ ഭര്‍തൃഹരി മെഹ്താബ്  7ാം തവണയാണ് ലോക്‌സഭയിൽ എത്തുന്നത്. 8 തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തീരുമാനം.  അതേസമയം ഏറ്റവും കൂടുതല്‍ നാൾ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കീഴ് വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് ജയറാം രമേശ് ആരോപിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ അയോഗ്യത എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെസി വേണുഗോപാലും ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഭര്‍തൃഹരിയെ നിയമിക്കുന്നതെന്ന് മാണിക്യം ടാഗോര്‍ എംപിയും കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ കീഴ്വഴക്കം ലംഘിച്ചതായും 2014ൽ പോലും കോൺഗ്രസിലെ മുതിർന്ന എംപി കമൽനാഥിനെ പ്രോടേം…

    Read More »
  • Kerala

    ഹൃദയം തേങ്ങുന്നു: ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം, വിവരമറിഞ്ഞ് വല്യുമ്മ കുഴഞ്ഞു വീണു മരിച്ചു

       ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം. വിവരമറിഞ്ഞ കുട്ടിയുടെ വല്യുമ്മ ആശുപത്രിയിൽ കുഴഞ്ഞു വീണുമരിച്ചു. വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാൻ ആണ് ഗേറ്റിനിടയിൽ കുടുങ്ങി ഇന്നലെ ( വ്യാഴം) വൈകിട്ട് മരിച്ചത്. തിരൂർ ആലിൻ ചുവട് എം.ഇ.ടി സെൻട്രൽ സ്കൂൾ വിദ്യാർഥിയാണ് സിനാൻ. ചെറുമകൻ മരിച്ച വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സിനാൻ്റെ പിതാവ് ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4ന് ശേഷമാണ് കുട്ടി അപകടത്തിൽ പെട്ടത്. അയൽ വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് ഗേറ്റിൽ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എല്ലാവരും ഹജ്ജിനു പോയതു കൊണ്ട് അപകടം സംഭവിച്ച ഗേറ്റുണ്ടായിരുന്ന വീട്ടിൽ ആരും ഇല്ലായിരുന്നു.…

    Read More »
  • India

    അരവിന്ദ് കേജ്‌രിവാൾ ഇന്ന് പുറത്ത് വരും, ജയിലിലായി 3 മാസം തികയാനിരിക്കെ സ്ഥിരജാമ്യം അനുവദിച്ച് കോടതി

       മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ജാമ്യം. അറസ്റ്റിലായി ജൂൺ 21നു 3 മാസം തികയാനിരിക്കെയാണ് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് 48 മണിക്കൂര്‍ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ഇ.ഡി  ആവശ്യപ്പെട്ടെങ്കിലും കോടതി  അതംഗീകരിച്ചില്ല. ജാമ്യത്തിൽ യാതൊരു സ്റ്റേയും ഇല്ലെന്ന് സ്പെഷ്യൽ ജഡ്ജ് ബിന്ദു വ്യക്തമാക്കി. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. കോടതി നടപടികൾ പൂർത്തിയാക്കി കേജ്‍രിവാൾ ഇന്ന് ജയിൽമോചിതനാകും. മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയെയും ‌കേജ്‌രിവാളിനെയും പ്രതിചേർത്താണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യമായാണു രാഷ്ട്രീയ പാർട്ടിയും നിലവിലെ മുഖ്യമന്ത്രിയും പ്രതിചേർക്കപ്പെട്ടത്. എഎപിയുടെ ദേശീയ കൺവീനർ എന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും കേജ്‌രിവാളിനെതിരെ ആരോപണങ്ങൾ ഉയർത്തിയിരുന്നു. കള്ളപ്പണ ഇടപാടുകാരനായ ഒരു വ്യക്തിയുമായി കേജ്‌രിവാൾ നടത്തിയ ആശയവിനിമയത്തിന്റെ രേഖകൾ ഉൾപ്പെടെ ഇ.ഡി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്യനയക്കേസിൽ മുഖ്യസൂത്രധാരൻ കേജ്‌രിവാളാണ് എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അതിന്റെ നേട്ടം  എഎപിക്കു…

    Read More »
  • NEWS

    അവർണനീയ അനുഭവവുമായി വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീർത്ഥാടകര്‍, ഹജ്ജിന് പരിസമാപ്തി

    റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് പരിസമാപ്തി. ഹജ്ജിലെ സുപ്രധാന കർമങ്ങൾ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയിൽ നിന്നും മടങ്ങി തുടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ് വാരം വിടുന്നത്. ഹജ്ജ് അതിന്‍റെ സംശുദ്ധിയോടെ നിർവഹിക്കുന്നതിലൂടെ അപ്പോൾ പിറന്ന കുഞ്ഞിന്‍റെ പരുശുദ്ധിയോടെയാണ് ഹാജിമാർ മിനയോടു യാത്രപറയുക. പലസ്തീൻ എന്ന നീറുന്ന പ്രശ്നത്തിൽ തന്നെയായിരുന്നു ഹജ്ജിൽ ഏവരുടെയും മാനമുരുകിയുള്ള പ്രാർഥന. ലോകത്തിലെ വിവിധ ദിക്കിൽനിന്നുവന്ന വിശ്വാസി ലക്ഷങ്ങൾ ദേശ വർണ ഭാഷാ അതിർവരമ്പുകളില്ലാതെ, വിശുദ്ധ ഭൂമിയിൽ തീർത്ത സ്നേഹ- സാഹോദര്യങ്ങളുടെ  മനോഹര മുഹൂർത്തങ്ങളാണ് ഹജ്ജിനെ വിശ്വ മാനവസംഗമമാക്കി മാറ്റുന്നത്.  ലോകത്തിന് മാതൃകയാണ് ഇത്. അവർണനീയ അനുഭവമാണ് ഓരോ തീർഥാടകനും മിനയിൽനിന്ന് നെഞ്ചേറ്റി കൊണ്ടുപോകുന്നത്. ഈ ഏക മാനവികതയുടെയും സഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശം തങ്ങളുടെ നാടുകളിൽ എത്തിക്കുമെന്നും അവിടെ അതിൻ്റെ പ്രചാരകരാകുമെന്നും പ്രതിജ്ഞയെടുത്താണ് ഓരോ ഹാജിയും മക്ക വിടുക. രാജ്യത്തിെൻറ മുഴുവൻ…

    Read More »
  • Kerala

    റിമോട്ട് കൺട്രോൾ ഗേറ്റിനിടയിൽ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം, സംഭവം തിരൂരിൽ

         തിരൂർ വൈലത്തൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി 4-ാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം.  അബ്ദുൾ ഗഫൂർ- സജില ദമ്പതികളുടെ മകൻ 9 വയസുകാരനായ മുഹമ്മദ് സിനാൻ ആണ് മരിച്ചത്.  തിരൂരിനടുത്ത് വൈലത്തൂർ ചിലവിൽ ഇന്ന് (വ്യാഴം) വൈകീട്ട് 4 മണിയോടെയാണ് സംഭവം. അയൽ വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്നടക്കുമ്പോൾ ഗേറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. തിരൂർ ആലിൻ ചുവട് എം.ഇ.ടി. സെൻട്രൽ സ്കൂൾ വിദ്യാർഥിയാണ് സിനാൻ. നിസ്കാരത്തിനായി വൈകീട്ട് പള്ളിയിൽ പോകുമ്പോഴാണ് അയൽപക്കത്തെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടച്ചതും നിസാൻ ഗേറ്റിനുള്ളിൽ കുടുങ്ങിയതും. ഉടനെ നാട്ടുകാർ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി അസ്മ ഐവ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.

    Read More »
  • Kerala

    ‘ബിഗ് ബെൻ’ ജൂൺ 28ന്, പ്രവാസികളുടെ ജീവിത സ്പന്ദനങ്ങൾ ഒപ്പിയെടുക്കുന്ന ചലച്ചിത്ര കാവ്യം

         ജീവിതം കരുപ്പിടിപ്പിക്കാൻ അന്യരാജ്യത്ത് തൊഴിൽ തേടിപ്പോകുന്ന പ്രവാസികളുടെ ജീവിതം തന്മയത്വമായി അവതരിപ്പിക്കുന്ന ചിത്രമാണ് ബിഗ് ബെൻ. യു.കെയുടെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രം നവാഗതനായ ബിനോ അഗസ്റ്റിനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ലണ്ടൻ നഗരത്തിൽ നെഴ്സായി ജോലി നോക്കുന്ന ലൗലി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. യു.കെയിലെ നഗരങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളി സ്ത്രീകളുടെ ജീവിതമാണ് സംവിധായകൻ ലൗലി എന്ന പെൺകുട്ടിയെ കേന്ദീകരിച്ച് അവതരിപ്പിക്കുന്നത്. കേരളത്തിലെ വലിയൊരു സമൂഹത്തിൻ്റെ ജീവിത നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം. സ്വന്തം ജീവിതാനുഭവങ്ങളിൽ ക്കൂടിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ലണ്ടൻ നഗരവാസി കൂടിയായ സംവിധായകൻ ബിനോ അഗസ്റ്റിനും വ്യക്തമാക്കി. തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേയ്ക്കു കൊണ്ടുവന്ന ലൗലി പ്രതീഷിച്ചത് നല്ലൊരു കുടുംബ ജീവിതം കുടിയാണ്. എന്നാൽ പിന്നീട് അവളുടെ സ്വപ്നങ്ങളെ തകിടം മറിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. ഈ സംഭവങ്ങളുടെ സംഘർഷഭരിതമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ‘ബിഗ് ബെൻ.’ ഹൃദയഹാരിയായ…

    Read More »
  • Crime

    ഇന്‍സ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യ; പെണ്‍കുട്ടിയെ വീട്ടിലും റിസോര്‍ട്ടിലും പീഡിപ്പിച്ചു, ഗര്‍ഭഛിദ്രവും നടത്തി

    തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ 18കാരി ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയാണ് നടപടിയെടുത്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് റിസോര്‍ട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടെ പ്രതി ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഗുളികകള്‍ വാങ്ങി നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനും പെണ്‍കുട്ടിയെ കൊണ്ടുപോയ വാഹനങ്ങള്‍ കണ്ടെത്താനും മറ്റിടങ്ങളില്‍ തെളിവെടുപ്പ് നടത്താനും മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, മറ്റാരെയോ രക്ഷിക്കാന്‍ വേണ്ടി ബിനോയിയെ കേസില്‍ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു. അഞ്ച് മാസം മുമ്പാണ് ഇവര്‍ തമ്മില്‍ പിരിഞ്ഞത്. ഇതിന് ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ പ്രചരണമുണ്ടായി. ബിനോയിയുടെ സുഹൃത്താണ് ഇതിന് പിന്നിലെന്നാണ് വിവരം. 18 വയസാകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാലാണ് ബിനോയിക്കെതിരെ പോക്സോ ചുമത്തിയിരിക്കുന്നത്.…

    Read More »
  • Kerala

    ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ ഭക്ഷ്യവിഷബാധ; വധുവിനും വരനും ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് വിഷബാധ

    പാലക്കാട്: ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെല്‍കം ഡ്രിങ്കില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. വിവാഹ ചടങ്ങില്‍ ഭക്ഷണം വിതരണം ചെയ്ത വാടാനംകുര്‍ശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തിന്റെ അടുക്കള വൃത്തിഹീനമെന്ന് കണ്ടെത്തി.

    Read More »
Back to top button
error: