CrimeNEWS

ക്യാമറയും ഐഫോണും മോഷ്ടിച്ചത് ‘ഇയാളെ പോലൊരാള്‍’; ഭിന്നശേഷിക്കാരന് കസ്റ്റഡിയില്‍ മര്‍ദനം

ഇടുക്കി: മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന് പരാതി. മൂവാറ്റുപുഴ സ്വദേശിയും കാമറമാനുമായ അഭിഷേകിനെയാണ് തൊടുപുഴ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ യുവാവിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തില്‍ മര്‍ദ്ദന പരാതി ഉന്നയിക്കുന്നതാണെന്നുമായിരുന്നു തൊടുപുഴ ഡിവൈഎസ്പിയുടെ വിശദീരണം.

മുഖത്തും ശരീരത്തിനും മര്‍ദനമേറ്റ അഭിഷേക് മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടി. മാസങ്ങള്‍ക്ക് മുന്‍പ് അഭിഷേക് തൊടുപുഴ കോലാനിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. അവിടുത്തെ ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന ക്യാമറയും ഐഫോണും മോഷ്ടിച്ചെന്നാരോപിച്ചയായിരുന്നു കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് അഭിഷേകിനെ കസ്റ്റിയിലെടുത്തത്. സംഭവദിവസം താന്‍ തൊടുപുഴയിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെയാണ് എസ് ഐ ഉള്‍പ്പെടെ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതെന്നും അഭിഷേക് ആരോപിച്ചു.

Signature-ad

അതേസമയം, അഭിഷേകിനെ ‘പോലൊരാള്‍’ എന്ന പരാതിയെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നെന്നും തൊടുപുഴ പൊലീസ് പറഞ്ഞു. മര്‍ദ്ദനം നടന്നിട്ടില്ലെന്നും യുവാവിന്റെ മെഡിക്കല്‍ പരിശോധനയുള്‍പ്പടെ നടത്തിയതാണെന്നും പൊലീസ് പറഞ്ഞു.

 

 

 

Back to top button
error: