CrimeNEWS

ഭാര്യയുടെ വിദേശജോലിയെച്ചൊല്ലി കലഹം; മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവില്‍ മകളുടെ ഭര്‍ത്താവിന്റെ പെട്രോള്‍ ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ കൊച്ചു മലയില്‍ അന്നക്കുട്ടി (68) യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

ജൂണ്‍ അഞ്ചിനാണ് മരുമകന്‍ സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൊച്ചുമകള്‍ ലിയക്കും പരുക്കേറ്റിരുന്നു. അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ ഭര്‍ത്താവാണ് സന്തോഷ്.

Signature-ad

ഇതിനുപിന്നാലെ അന്നക്കുട്ടിയുടെയും മകന്‍ ജിന്‍സിന്റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. വിദേശത്തുള്ള ഭാര്യയെ നാട്ടിലെത്തിക്കണമെന്നും, ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയ സന്തോഷിനെ പിന്നീട് ബോഡിമെട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: