Month: June 2024
-
Kerala
അവന്തികയ്ക്ക് ആശ്വാസമായി ‘ബൈസിക്കിള്‍ തീഫ്’ പിടിയില്‍; സൈക്കിളും തിരിച്ചു കിട്ടി
കൊച്ചി: രണ്ട് തവണ സൈക്കിള്‍ മോഷണം പോയ അവന്തികയ്ക്ക് ഇരട്ടിമധുരം. അവന്തികയ്ക്ക് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിച്ച സൈക്കിള്‍ മോഷ്ടിച്ച കള്ളനെ പൊലീസ് പിടികൂടി. സൈക്കിളും തിരിച്ചെടുത്തു. ആലപ്പുഴ ആറാട്ടുവഴി സ്വദേശി ഷാജി (56) ആണ് പിടിയിലായത്. ആദ്യമായി വാങ്ങിയ സൈക്കിള്‍ മോഷണം പോയെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഇ-മെയില്‍ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് ഈ മാസം രണ്ടിനാണ് സ്‌കൂള്‍ പ്രവേശനോത്സവ പരിപാടിക്കിടെ മന്ത്രി സൈക്കിള്‍ സമ്മാനിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ആ സൈക്കിളും മോഷണം പോവുകയായിരുന്നു. പിന്നാലെയാണ് പരാതിയുമായി അവന്തിക പാലാരിലവട്ടം പൊലീസിന് സമീപിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു മോഷണം. സമീപത്തെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവിയില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. റെയിന്‍കോട്ട് ധരിച്ചെത്തിയ കള്ളന്റെ ചിത്രം പക്ഷെ വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മോഷണ വിവരം അറിയുന്നതെന്ന് അവന്തിക പറയുന്നു. താമസം ഒന്നാം നിലയിലായതിനാല്‍ താഴെ കാര്‍ പോര്‍ച്ചിലായിരുന്നു സൈക്കിള്‍ സൂക്ഷിച്ചിരുന്നത്. ലോക്ക് ചെയ്ത് വെച്ചിരുന്ന സൈക്കിളിനൊപ്പം മൂന്ന്…
Read More » -
Kerala
ട്രാഫിക് സിഗ്നലില്‍ ഇടിച്ച ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞു; ബൈക്ക് യാത്രികന്‍ മരിച്ചു, ഒട്ടേറെപ്പേര്‍ക്കു പരുക്ക്
കൊച്ചി: ട്രാഫിക് സിഗ്നലില്‍ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. ബാംഗ്ലൂരില്‍നിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന എന്‍എല്‍ 01 ജി 2864 റജിസ്‌ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്. റെഡ് സിഗ്‌നല്‍ വന്നതോടെ ബസ് നിര്‍ത്താനുള്ള ശ്രമത്തില്‍ സഡന്‍ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിര്‍ത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറയുകയായിരുന്നു. നിരവധി പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ബൈക്ക് യാത്രികന്‍ മരണത്തിനു കീഴടങ്ങി. മറിഞ്ഞ ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ഏഴു പേരെ മരട് ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപ ആശുപത്രികളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ബൈക്ക്…
Read More » -
Crime
ആണുങ്ങളെപ്പോലും വെറുതേ വിടാതെ രേവണ്ണക്കുടുംബം! ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം; പാര്‍ട്ടി പ്രവര്‍ത്തകന്റെ പരാതിയില്‍ പ്രജ്വലിന്റെ സഹോദരന്‍ അറസ്റ്റില്‍
ബംഗളൂരു: ജനതാദള്‍ സെക്കുലര്‍ നേതാവ് സൂരജ് രേവണ്ണയെ പൊലീസ് അറസ്റ്റു ചെയ്തു. 27കാരനായ പാര്‍ട്ടി പ്രവര്‍ത്തകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജനതാദള്‍ സെക്കുലര്‍ നേതാവും ഹാസന്‍ മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ സഹോദരനാണ്. എന്നാല്‍, യുവാവിന്റെ ആരോപണം സൂരജ് നിഷേധിച്ചു. വ്യാജ പരാതിയാണെന്നും, 5 കോടി കൊടുക്കാത്തതിനാലാണ് യുവാവ് പരാതി നല്‍കിയതെന്നും സൂരജ് പറഞ്ഞു. നേരത്തെ, സൂരജ് രേവണ്ണയുടെ സുഹൃത്ത് ശിവകുമാര്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജെഡിഎസ് പ്രവര്‍ത്തകന്‍ തന്നെ സമീപിച്ചെന്നും 5 കോടിരൂപ കൊടുത്തില്ലെങ്കില്‍ ലൈംഗിക പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. യുവാവ് ജോലിക്കായി തന്നെ സമീപിച്ചിരുന്നതായി ശിവകുമാര്‍ പറഞ്ഞു. സൂരജിന്റെ നമ്പര്‍ താന്‍ നല്‍കി. പിന്നീട് യുവാവ് ഭീഷണിയുമായി രംഗത്തുകയായിരുന്നെന്നും ശിവകുമാര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. ജൂണ്‍ 16ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സൂരജിനെതിരായ പരാതിയില്‍ പറയുന്നത്.…
Read More » -
Kerala
‘കോഴിക്കോട് ആത്മാവുള്ള നഗര’മെന്ന് മേയർ, സാഹിത്യനഗരപദവി പ്രഖ്യാപനം ഇന്ന് വൈകീട്ട്
യുനെസ്‌കോയുടെ സാഹിത്യനഗര പദവി ലഭിക്കുന്ന ഇന്ത്യയാലെ ആദ്യനഗരമായി കോഴിക്കോട് മാറുന്നു. ഇന്ന് (ഞായർ) വൈകീട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ സാഹിത്യനഗര പദവി പ്രഖ്യാപനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. ലോഗോ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 2023 ഒക്ടോബര്‍ 31-നാണ് സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ എന്നീ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ- സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. ‘സാഹിത്യനഗരപദവിയോടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല, തുടങ്ങുകയാണെ’ന്ന് മേയർ ഡോ. ബീനാ ഫിലിപ്പ്. ‘ലൈബ്രറികളും മ്യൂസിയങ്ങളുമെല്ലാമുള്ള നഗരമാണിത്. എത്രയോ എഴുത്തുകാര്‍ കോഴിക്കോട്ടേക്ക് വന്നു ഇവിടെയുള്ളവരായി. സാഹിത്യനഗരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. അതിന്റെയെല്ലാം ഫലമാണിത്. ഒക്ടോബര്‍ 31നാണ് സാഹിത്യനഗരപദവി കോഴിക്കോടിന് സ്വന്തമായത്. നാലുവര്‍ഷം കൂടുമ്പോള്‍ യുനെസ്‌കോ പരിശോധന…
Read More » -
Crime
ഉറങ്ങിക്കിടന്ന അമ്മയെയും സഹോദരനെയും 20കാരന്‍ കഴുത്തറുത്തു കൊന്നു
ചെന്നൈ: അമ്മയുടെയും സഹോദരന്റെയും കഴുത്തറുത്ത് കൊന്ന് 20കാരന്‍. തമിഴ്നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാഴാഴ്ച രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്. പദ്മ(45), മകന്‍ സഞ്ജയ്(15) എന്നിവരാണു കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ നിതീഷിനെ(20) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗിലാക്കി അടുക്കളയില്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു നിതീഷ് ചെയ്തത്. തൊട്ടടുത്ത ദിവസം അയല്‍പക്കത്ത് താമസിക്കുന്ന അമ്മായി മഹാലക്ഷ്മിക്ക് നിതീഷ് അയച്ച് മെസേജില്‍നിന്നാണു കൊലപാതക വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണും വീടിന്റെ ചാവിയും അടങ്ങുന്ന ബാഗ് അടുക്കളയില്‍ വച്ചിട്ടുണ്ടെന്നും പെട്ടെന്ന് വീട്ടിലെത്തണമെന്നുമായിരുന്നു സന്ദേശം. ഏറെ വൈകി മെസേജ് കണ്ട മഹാലക്ഷ്മി ഉടന്‍ പദ്മയുടെ വീട്ടിലെത്തിയപ്പോള്‍ നിലത്ത് രക്തം തളംകെട്ടിക്കിടക്കുന്നതാണു ശ്രദ്ധിച്ചത്. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് പദ്മയുടെയും സഞ്ജയ്യുടെയും മൃതദേഹങ്ങളടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തുന്നത്. ഉടന്‍ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിതീഷിനെ തിരുവോത്രിയൂരിലെ ബീച്ചിന്റെ…
Read More » -
Kerala
”കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു, അതു കൊണ്ട് തോറ്റു”
തിരുവനന്തപുരം: ഭാവിയില്‍ കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ കഴിയുന്ന നേതാവായതുകൊണ്ടാണ് ശൈലജ വടകരയില്‍ പരാജയപ്പെട്ടതെന്നും ജയരാജന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലായിരുന്നു ശൈലജയെ പിന്തുണച്ച് പി ജയരാജന്റെ അഭിപ്രായപ്രകടനം. വടകരയിലെ ജനങ്ങള്‍ക്കും ശൈലജ മുഖ്യമന്ത്രിയായി കാണണമെന്നൊരു ആഗ്രഹമുണ്ട്. ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ശൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിര്‍ത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോല്‍വിയുടെ ഘടകമാണ്. പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും സമീപനവും മാറണമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ സിപിഎം നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതിരുന്ന സര്‍ക്കാരിന്റെ സമീപനവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഭൂരിപക്ഷ, ന്യൂനപക്ഷ, പിന്നാക്ക വേര്‍തിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോര്‍ന്നെന്ന് സിപിഎം സംസ്ഥാന സമിതി…
Read More » -
Crime
മസാജ് ചെയ്യുന്നതിനിടെ വിദേശയുവതിയെ പീഡിപ്പിച്ചെന്ന് പരാതി; വയനാട്ടില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍
മാനന്തവാടി: വയനാട്ടിലെത്തിയ വിദേശയുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുനെല്ലി ക്ലോവ് റിസോര്‍ട്ടിലെ തിരുമ്മുകാരന്‍ തവിഞ്ഞാല്‍ യവനാര്‍കുളം എടപ്പാട്ട് ഇ.എം. മോവിനിനെ (29)യാണ് തിരുനെല്ലി ഇന്‍സ്പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. 25-കാരിയായ നെതര്‍ലന്‍ഡ്സ് സ്വദേശിനി എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് തിരുനെല്ലി പോലീസ് കേസന്വേഷിച്ചത്. മോവിനിനെ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടിലെത്തിയ യുവതിയെ മസാജ്ചെയ്യുന്നതിനിടെ മോവിന്‍ ലൈംഗികാതിക്രമം കാട്ടിയെന്നാണു പരാതി. കഴിഞ്ഞ 14-നാണ് ഇതുസംബന്ധിച്ച് യുവതി എ.ഡി.ജി.പിക്ക് ഇ-മെയില്‍ ആയി പരാതി നല്‍കിയത്. ശനിയാഴ്ച വീട്ടില്‍നിന്നാണ് മോവിനിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശവനിതയ്ക്ക് ഫോട്ടോ അയച്ചുകൊടുത്ത് ഉറപ്പിച്ചശേഷമാണ് അറസ്റ്റുചെയ്തത്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Read More » -
Crime
ഫുട്‌ബോള്‍താരം ബാജിയോയെ തോക്കിന്റെ പാത്തികൊണ്ടിടിച്ചു, മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു
റോം: പ്രശസ്ത ഇറ്റാലിയന്‍ ഫുട്‌ബോള്‍താരം റോബര്‍ട്ടോ ബാജിയോയെ (57) ആക്രമിച്ച ശേഷം വീട് കൊള്ളയടിച്ചു. ഇറ്റലിയിലെ വിസെന്‍സയിലുള്ള വീട്ടില്‍ ബാജിയോ യൂറോ കപ്പ് ഫുട്‌ബോള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. ബാജിയോയുടെ തലയ്ക്ക് തോക്കിന്റെ പാത്തി കൊണ്ടിടിച്ച അക്രമികള്‍ അദ്ദേഹത്തെയും കുടുംബത്തെയും ഒരു മുറിക്കുള്ളിലാക്കി പൂട്ടി. തുടര്‍ന്ന് ആഭരണങ്ങള്‍, വാച്ചുകള്‍, പണം എന്നിവ കവര്‍ന്നു. ബാജിയോയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെങ്കിലും പരുക്കുകള്‍ ഗുരുതരമല്ല. ഇറ്റലിയില്‍ നിന്നുള്ള ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ബാജിയോ 1994 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ ലോകത്തിന് പരിചിതനാണ്.
Read More » -
NEWS
ക്രൂശിക്കപ്പെടുന്ന സ്ത്രീജന്മങ്ങൾ: ഗാർഹികപീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
സുനിൽ കെ ചെറിയാൻ ”ഒരു ദിവസം എന്റെ ഭർത്താവ് കൂട്ടുകാരൊത്ത് മദ്യപിക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ എണ്ണിപ്പെറുക്കി കുറെ കരഞ്ഞു. അന്ന് എന്നെ അടിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. ഞാൻ വരുമാനമില്ലാത്തയാളാണ്, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുമാണ്. ഞാനെവിടെപ്പോകും?” * * * ”മൂന്നാമതായി ഗർഭിണിയായപ്പോൾ അബോർഷൻ നടത്താമെന്ന് ഭർത്താവ് പറഞ്ഞു. എനിക്ക് ഒരു പെൺകുഞ്ഞ് വേണമായിരുന്നു. ഞാൻ സമ്മതിച്ചില്ല. പിന്നീട് വഴക്കിടാത്ത ദിവസങ്ങളില്ല.” * * * ”ഇവിടെ,അമേരിക്കയിൽ എന്റെ മകളുടെ ബോയ്ഫ്രണ്ട് അവളെ അബ്യൂസ് ചെയ്യുണ്ടെന്ന് എനിക്കറിയാമായിരുന്നു. അവൾ ജോലിക്ക് പോകുമ്പോൾ ഒളികാമറയിലൂടെയും മറ്റും അവൻ അവളെ പിന്തുടർന്നിരുന്നു. ഒരുതരം സംശയരോഗം. ഗർഭിണിയായപ്പോൾ അബോർട്ട് ചെയ്യാമെന്ന് എന്റെ മകൾ പറഞ്ഞു. അവൻ സമ്മതിച്ചില്ല (ഗർഭനിരോധന ഉറയിൽ മനപൂർവം സുഷിരങ്ങളുണ്ടാക്കി അവൻ). നിയമപരമായി വിവാഹം കഴിക്കാതെ കുഞ്ഞുങ്ങൾ വേണ്ടെന്ന് അവൾ. അവൻ തോക്ക് ചൂണ്ടി. ഭാഗ്യത്തിന് എന്റെ മകൾക്ക് ജീവൻ നഷ്ടപ്പെട്ടില്ല. അവളിപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. ഗർഭം…
Read More »