തിരുവനന്തപുരം: ഭാവിയില്‍ കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ കഴിയുന്ന നേതാവായതുകൊണ്ടാണ് ശൈലജ വടകരയില്‍ പരാജയപ്പെട്ടതെന്നും ജയരാജന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലായിരുന്നു ശൈലജയെ പിന്തുണച്ച് പി ജയരാജന്റെ അഭിപ്രായപ്രകടനം.
വടകരയിലെ ജനങ്ങള്‍ക്കും ശൈലജ മുഖ്യമന്ത്രിയായി കാണണമെന്നൊരു ആഗ്രഹമുണ്ട്. ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ശൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിര്‍ത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോല്‍വിയുടെ ഘടകമാണ്. പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും സമീപനവും മാറണമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ സിപിഎം നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതിരുന്ന സര്‍ക്കാരിന്റെ സമീപനവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
ഭൂരിപക്ഷ, ന്യൂനപക്ഷ, പിന്നാക്ക വേര്‍തിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോര്‍ന്നെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. മുസ്‌ലിം ജനവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന തോന്നല്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കൊപ്പം, ന്യൂനപക്ഷ വിഭാഗങ്ങളുടെയും എതിര്‍പ്പിനു കാരണമായി.ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും ലൈഫ് പദ്ധതിയും മറ്റും നീണ്ടുപോകുന്നതും സര്‍ക്കാരിനോടുളള അകല്‍ച്ചയ്ക്കു കാരണമായെന്നും വിമര്‍ശനം ഉയര്‍ന്നു.