CrimeNEWS

മസാജ് ചെയ്യുന്നതിനിടെ വിദേശയുവതിയെ പീഡിപ്പിച്ചെന്ന് പരാതി; വയനാട്ടില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

മാനന്തവാടി: വയനാട്ടിലെത്തിയ വിദേശയുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുനെല്ലി ക്ലോവ് റിസോര്‍ട്ടിലെ തിരുമ്മുകാരന്‍ തവിഞ്ഞാല്‍ യവനാര്‍കുളം എടപ്പാട്ട് ഇ.എം. മോവിനിനെ (29)യാണ് തിരുനെല്ലി ഇന്‍സ്പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്.

25-കാരിയായ നെതര്‍ലന്‍ഡ്സ് സ്വദേശിനി എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് തിരുനെല്ലി പോലീസ് കേസന്വേഷിച്ചത്. മോവിനിനെ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തു.

Signature-ad

കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടിലെത്തിയ യുവതിയെ മസാജ്ചെയ്യുന്നതിനിടെ മോവിന്‍ ലൈംഗികാതിക്രമം കാട്ടിയെന്നാണു പരാതി. കഴിഞ്ഞ 14-നാണ് ഇതുസംബന്ധിച്ച് യുവതി എ.ഡി.ജി.പിക്ക് ഇ-മെയില്‍ ആയി പരാതി നല്‍കിയത്. ശനിയാഴ്ച വീട്ടില്‍നിന്നാണ് മോവിനിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശവനിതയ്ക്ക് ഫോട്ടോ അയച്ചുകൊടുത്ത് ഉറപ്പിച്ചശേഷമാണ് അറസ്റ്റുചെയ്തത്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: