Social Media

”പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാന്‍ കഴിച്ചിട്ടില്ല; അത് എന്റെ ഒരു വട്ടായി എല്ലാവര്‍ക്കും തോന്നും”

ലയാളം സിനിമകളില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ ഗോകുല്‍ സുരേഷിന് സാധിച്ചിട്ടുണ്ട്. ഗഗനചാരിയാണ് ഏറ്റവും പുതിയ ഗോകുലിന്റെ റിലീസ്. സയന്‍സ് ഫിക്ഷന്‍, കോമഡി എന്നീ കാറ്റഗറിയില്‍പ്പെടുത്താവുന്ന സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അതേസമയം ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ടുപോകുന്ന ചില രീതികളെ കുറിച്ച് താരം തുറന്ന് പറഞ്ഞതാണ് വൈറലാകുന്നത്. ഗഗനചാരിയുടെ പ്രമോഷന്റെ ഭാഗമായി ഗോകുല്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. അച്ഛന്‍ സുരേഷ് ഗോപി ഗഗനചാരി കണ്ടശേഷം തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയാണ് ഗോകുല്‍ സംസാരിച്ച് തുടങ്ങുന്നത്. അച്ഛന്‍ പടം കണ്ടിരുന്നു. ഫെസ്റ്റിവല്‍ ഔട്ടാണ് കണ്ടത്. അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. ഗണേശന്‍ കലക്കിയെന്നാണ് പറഞ്ഞു. യു ആര്‍ എ ഗുഡ് ആക്ടറെന്ന് എന്നോടും അച്ഛന്‍ പറഞ്ഞു. അതുപോലെ അച്ഛന്‍ തന്നിട്ടുള്ള ഒരേയൊരു ഉപദേശം പ്രൊഡക്ഷന്‍ ഫുഡ് കഴിച്ചാല്‍ തടിവെക്കുമെന്നത് മാത്രമാണ്.

ഒരു ഷോട്ടിന് എങ്ങനെ പ്രിപ്പയര്‍ ചെയ്യണം, സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചൊക്കെയാകും അച്ഛന്‍ ഉപദേശം തരിക എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഞാന്‍ കുറച്ച് തടിയുള്ള ആളായതുകൊണ്ടാകണം പ്രൊഡക്ഷന്‍ ഫുഡ് കഴിച്ചാല്‍ തടിവെക്കുമെന്ന് മാത്രം അച്ഛന്‍ പറഞ്ഞത്. പ്രൊഡക്ഷന്‍ ഫുഡിന് ഭയങ്കര ടേസ്റ്റാണ്.

Signature-ad

ഗഗനചാരിയുടെ സമയത്ത് 103 കിലോയുണ്ടായിരുന്നു. ഫുഡ് ഞാന്‍ കളയാറില്ല. പരമാവധി കഴിക്കും. ഒട്ടും നിവര്‍ത്തിയില്ലെങ്കിലെ കളയൂവെന്ന് ഗോകുല്‍ പറയുന്നു. അച്ഛന്‍ സുരേഷ് ഗോപിയെ അമിതമായി സോഷ്യല്‍മീഡിയയില്‍ ക്രൂശിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും പ്രതികരിച്ചിട്ടുള്ളയാളാണ് ഗോകുല്‍. നല്ലത് ചര്‍ച്ച ചെയ്യപ്പെടുന്നത് കുറവും ചീത്ത ചര്‍ച്ച ചെയ്യപ്പെടുന്നത് കൂടുതലുമാണ്. എന്റെ അച്ഛന്റെ കാര്യത്തില്‍ മാത്രമല്ല ഇങ്ങനെ.
രണ്ട് പേര്‍ പിന്നിലുണ്ടെങ്കില്‍ എന്തും പറയാമെന്ന ധാരണ ചിലര്‍ക്കുണ്ട്. എന്റെ പിറകില്‍ ആരും ഇല്ലെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെ തന്നെയാവും റിയാക്ട് ചെയ്യുക. ആള്‍ക്കാരുടെ മൈന്റ് സെറ്റ് നന്മയുടെ വശത്തേക്ക് തിരിഞ്ഞാല്‍ തന്നെ പല വിഷയങ്ങള്‍ ശരിയാകും. ഭക്ഷണം ഇല്ലായ്മയായാലും അച്ഛന്‍ അമ്മമാരെ വൃദ്ധസദനത്തിലാക്കുന്ന പ്രവണതയായാലും അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ മാറ്റമുണ്ടാകും.ഞാന്‍ സദ്യ കഴിക്കാറില്ല. എന്റെ പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാന്‍ കഴിച്ചിട്ടില്ല. എന്റെ പ്രിന്‍സിപ്പിള്‍ അല്ലെങ്കില്‍ എന്റെയൊരു വട്ടാണ് എന്നൊക്കെ പറയാം.

എത്ര നല്ല സദ്യയാണെങ്കിലും കുറേ ഇലകളില്‍ ഭക്ഷണം ബാക്കിയായി വേസ്റ്റായി ഇരിക്കുന്നത് കാണാം. ഫ്രണ്ട്സിന്റെ ഫാമിലിയിലെ വിവാഹങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ബിരിയാണിയൊക്കെ ലോഡ് കണക്കിനാണ് കുഴിയില്‍ കൊണ്ട് തട്ടുന്നത്. അത് കാണുമ്പോള്‍ എനിക്ക് വിഷമം വരും.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: