CrimeNEWS

ഫുട്‌ബോള്‍താരം ബാജിയോയെ തോക്കിന്റെ പാത്തികൊണ്ടിടിച്ചു, മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു

റോം: പ്രശസ്ത ഇറ്റാലിയന്‍ ഫുട്‌ബോള്‍താരം റോബര്‍ട്ടോ ബാജിയോയെ (57) ആക്രമിച്ച ശേഷം വീട് കൊള്ളയടിച്ചു. ഇറ്റലിയിലെ വിസെന്‍സയിലുള്ള വീട്ടില്‍ ബാജിയോ യൂറോ കപ്പ് ഫുട്‌ബോള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്.

ബാജിയോയുടെ തലയ്ക്ക് തോക്കിന്റെ പാത്തി കൊണ്ടിടിച്ച അക്രമികള്‍ അദ്ദേഹത്തെയും കുടുംബത്തെയും ഒരു മുറിക്കുള്ളിലാക്കി പൂട്ടി. തുടര്‍ന്ന് ആഭരണങ്ങള്‍, വാച്ചുകള്‍, പണം എന്നിവ കവര്‍ന്നു.

Signature-ad

ബാജിയോയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെങ്കിലും പരുക്കുകള്‍ ഗുരുതരമല്ല. ഇറ്റലിയില്‍ നിന്നുള്ള ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ബാജിയോ 1994 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ ലോകത്തിന് പരിചിതനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: