യുനെസ്‌കോയുടെ സാഹിത്യനഗര പദവി ലഭിക്കുന്ന ഇന്ത്യയാലെ ആദ്യനഗരമായി കോഴിക്കോട് മാറുന്നു. ഇന്ന് (ഞായർ) വൈകീട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ സാഹിത്യനഗര പദവി പ്രഖ്യാപനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. ലോഗോ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
2023 ഒക്ടോബര്‍ 31-നാണ് സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്.
മാനാഞ്ചിറ, തളി, കുറ്റിച്ചിറ എന്നീ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ- സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
‘സാഹിത്യനഗരപദവിയോടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല, തുടങ്ങുകയാണെ’ന്ന് മേയർ ഡോ. ബീനാ ഫിലിപ്പ്.
‘ലൈബ്രറികളും മ്യൂസിയങ്ങളുമെല്ലാമുള്ള നഗരമാണിത്. എത്രയോ എഴുത്തുകാര്‍ കോഴിക്കോട്ടേക്ക് വന്നു ഇവിടെയുള്ളവരായി. സാഹിത്യനഗരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. അതിന്റെയെല്ലാം ഫലമാണിത്.
ഒക്ടോബര്‍ 31നാണ് സാഹിത്യനഗരപദവി കോഴിക്കോടിന് സ്വന്തമായത്. നാലുവര്‍ഷം കൂടുമ്പോള്‍ യുനെസ്‌കോ പരിശോധന നടത്തും. അതിനാല്‍തന്നെ നല്ലരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍മാത്രമേ ആ പദവി നിലനിര്‍ത്താനാവൂ. അതിനുള്ള പരിശ്രമമാണ് നമ്മളെല്ലാവരുംകൂടി നടത്തേണ്ടത്.’