KeralaNEWS

ട്രാഫിക് സിഗ്നലില്‍ ഇടിച്ച ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞു; ബൈക്ക് യാത്രികന്‍ മരിച്ചു, ഒട്ടേറെപ്പേര്‍ക്കു പരുക്ക്

കൊച്ചി: ട്രാഫിക് സിഗ്നലില്‍ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. ബാംഗ്ലൂരില്‍നിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന എന്‍എല്‍ 01 ജി 2864 റജിസ്‌ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്.

റെഡ് സിഗ്‌നല്‍ വന്നതോടെ ബസ് നിര്‍ത്താനുള്ള ശ്രമത്തില്‍ സഡന്‍ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിര്‍ത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറയുകയായിരുന്നു. നിരവധി പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ബൈക്ക് യാത്രികന്‍ മരണത്തിനു കീഴടങ്ങി.

Signature-ad

മറിഞ്ഞ ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ഏഴു പേരെ മരട് ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപ ആശുപത്രികളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ബൈക്ക് യാത്രക്കാരനെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: