Month: June 2024
-
Crime
മുന്‍കാമുകന്റെ മുഖത്ത് ആസിഡൊഴിക്കാന്‍ ക്വട്ടേഷന്‍; ഗ്രാഫിക് ഡിസൈനറും സുഹൃത്തും പിടിയില്‍
ന്യൂഡല്‍ഹി: മുന്‍കാമുകന്റെ മുഖത്ത് ആസിഡൊഴിക്കാന്‍ ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ വനിതാ ഗ്രാഫിക് ഡിസൈനറും സുഹൃത്തും പിടിയില്‍. ഡല്‍ഹിയിലെ രന്‍ഹോല വിഹാറിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 19നാണ് സംഭവം. ഓംകര്‍ (24) എന്ന യുവാവിനെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നു ഓംകറും ഗ്രാഫിക് ഡിസൈനറായ യുവതിയും. ഇയാളും ഗ്രാഫിക് ഡിസൈനറാണ്. ഈയിടെ മറ്റൊരു യുവതിയുമായി ഓംകറിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. തന്നെ മറക്കണമെന്നും ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്നും ഓംകര്‍ മുന്‍കാമുകിയെ ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് യുവതി ഗുണ്ടകള്‍ക്ക് 30,000 രൂപ നല്‍കുകയും ഓംകറിന് നേരെ ആസിഡെറിയാന്‍ ഏര്‍പ്പാടാക്കുകയുമായിരുന്നു. നിഹാല്‍ വിഹാറില്‍ താമസിക്കുന്ന ഓംകര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തിയുമായെത്തിയ പ്രതികള്‍ ഓംകറിനെ കുത്തുകയും ചെയ്തു. ആസിഡ് ഒഴിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജൂണ്‍ 23നാണ് പ്രതികളിലൊരാളായ…
Read More » -
Kerala
മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
എറണാകുളം: മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. സ്റ്റാന്റിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരിച്ചു. മാതാവ്: നസിയ.
Read More » -
Crime
ദീപു ചെന്നൈയിലേക്ക് യാത്ര തിരിച്ചത് 10 ലക്ഷവുമായി; കളിയിക്കാവിളയിലേത് ആസൂത്രിത കൊലപാതകം
തിരുവനന്തപുരം: കളിയിക്കാവിള ഒറ്റമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. യുവാവിന്റെ കൈയില്‍ പണമുണ്ടെന്ന വിവരം കൃത്യമായി അറിയാവുന്നയാളാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു. പാപ്പനംകോട് കൈമനം സ്വദേശി എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ അസ്വാഭാവികമായനിലയില്‍ കാര്‍ കണ്ടതോടെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് മുന്‍സീറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ ദീപുവിനെ കണ്ടെത്തിയത്. ജെ.സി.ബി. വാങ്ങി വില്‍പ്പന നടത്തുന്നയാളാണ് ദീപു. ബിസിനസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ ഒരു സുഹൃത്തിനെ കാണാനായാണ് കളിയിക്കാവിളയില്‍ കാര്‍ നിര്‍ത്തിയതെന്നാണ് പ്രാഥമികവിവരം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കാറിനുള്ളില്‍ കയറി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം പണം കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ദീപുവിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങളും…
Read More » -
India
77 വര്‍ഷത്തെ ഇടവേള; ഇന്ത്യ- ബംഗ്ലദേശ് ട്രെയിന്‍ സര്‍വീസ് വീണ്ടും
കൊല്‍ക്കത്ത: ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള സൗഹൃദം ശക്തമാക്കാന്‍ പുതിയ ട്രെയിന്‍ സര്‍വീസ്. ബംഗ്ലദേശിലെ രാജ്ഷാഹിക്കും കൊല്‍ക്കത്തയ്ക്കും ഇടയിലാണു ട്രെയിന്‍ വരുന്നത്. 77 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു രാജ്ഷാഹി കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിനാണിത്. കൊല്‍ക്കത്ത-ധാക്ക ‘മൈത്രീ എക്സ്പ്രസ്’, കൊല്‍ക്കത്ത-ഖുല്‍ന ‘ബന്ധന്‍ എക്സ്പ്രസ്’, ന്യൂ ജല്‍പായ്ഗുഡി-ധാക്ക ‘മിതാലി എക്സ്പ്രസ്’ എന്നിവയാണു മുന്‍ഗാമികള്‍. രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതു വടക്കന്‍ ബംഗ്ലദേശിലെയും രാജ്ഷാഹി ഡിവിഷനിലെയും ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുമായി നല്ല ആശയവിനിമയ ബന്ധം സൃഷ്ടിക്കാനും പുതിയ ട്രെയിന്‍ വഴിയൊരുക്കുമെന്നാണു ബംഗ്ലാദേശിലുള്ളവര്‍ കരുതുന്നത്. 1947ല്‍ ഇന്ത്യാ വിഭജനത്തിനു മുന്‍പു രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസുണ്ടായിരുന്നു. രാജ്ഷാഹിയില്‍നിന്ന് നൂറുകണക്കിന് രോഗികളാണു ദിവസവും ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരുന്നത്. ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പതിവായി യാത്ര…
Read More » -
LIFE
”കടമറ്റത്ത് കത്തനാര്‍ എനിക്ക് കടബാധ്യതയുണ്ടാക്കിയതിങ്ങനെ; ആ തീരുമാനം തെറ്റായിപ്പോയി”
കടമറ്റത്ത് കത്തനാര്‍ എന്ന പരമ്പരയിലൂടെ വന്‍ ജനപ്രീതി നേടിയ നടനാണ് പ്രകാശ് പോള്‍. 2004 ല്‍ സംപ്രേഷണം ആരംഭിച്ച കടമറ്റത്ത് കത്തനാര്‍ ഒരു വര്‍ഷത്തോളം റേറ്റിംഗില്‍ മുന്‍പന്തിയില്‍ നിന്നു. ആലപ്പുഴക്കാരനായ പ്രകാശ് പോളിന്റെ ജീവിതത്തില്‍ കടമറ്റത്ത് കത്തനാര്‍ എന്ന സീരിയലിന് വലിയ പ്രാധാന്യമുണ്ട്. അഭിമുഖത്തില്‍ സീരിയലിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രകാശ് പോള്‍. കടമറ്റത്ത് കത്തനാര്‍ ആണ് ഇന്നും പലര്‍ക്കും തന്റെ മേല്‍വിലാസമെന്ന് പ്രകാശ് പോള്‍ പറയുന്നു. ഈ സീരിയലിലേക്ക് എത്തുന്നത് എങ്ങനെയെന്നും നടന്‍ ഓര്‍ത്തെടുത്തു. കത്തനാരായിട്ട് അഭിനയിക്കാനല്ല എന്നെ അവര്‍ വിളിച്ചത്. കത്തനാരായി അഭിനയിക്കാന്‍ തീരുമാനിച്ച നടന്റെ രൂപമുളള ഒരാളെ ഡ്യൂപ്പായി വേണമായിരുന്നു. ഒറ്റ ദിവസത്തെ ഷോട്ടിന് എന്നെ വിളിച്ചു. ടൈറ്റില്‍ സോങിന് വേണ്ടിയുള്ള ഷൂട്ടായിരുന്നു. സീനില്ല. അങ്ങോട്ടും ഇങ്ങോട്ടും നടക്കണം. മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാണ് എന്നെ വീണ്ടും വിളിച്ചത്. ഡ്യൂപ്പായി അഭിനയിച്ചയാളെ കത്തനാരായി അഭിനയിപ്പിക്കാം എന്ന തീരുമാനം വന്നു. അങ്ങനെ യാദൃശ്ചികമായി കത്തനാരായ ആളാണ് താനെന്നും പ്രകാശ് പോള്‍…
Read More » -
Movie
പ്രഭാസിന്റെ ചെലവില്‍ രാജശേഖറിന്റെ കലക്ക്! അഞ്ചു വര്‍ഷം മുന്‍പത്തെ ചിത്രം ഹൗസ്ഫുള്‍
ഹൈദരാബാദ്: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍,ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, പശുപതി തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രീ-ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബുക്കിങ് ആരംഭിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി തിയറ്ററുകള്‍ ഹൗസ്ഫുള്ളായി. രണ്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനകം വിറ്റുപോയത്. അതിനിടെ കല്‍ക്കിയുടെ ബുക്കിങ് ആരവത്തിനിടയില്‍ മറ്റൊരു കല്‍ക്കിക്ക് കൂടി അതിന്റെ പ്രയോജനം ലഭിച്ചു. മുതിര്‍ന്ന തെലുങ്ക് നടന്‍ രാജശേഖറിന്റെ 2019ല്‍ റിലീസ് ചെയ്ത ചിത്രം കല്‍ക്കിക്കാണ് പലരും അബദ്ധത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് അമളി പറ്റിയത്. അതോടെ അഞ്ചു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ചില ഷോകള്‍ ഹൗസ്ഫുള്‍ ആവുകയായിരുന്നു.ബ്രമരംഭ കുക്കട്ട്പള്ളി എന്ന തിയറ്ററില്‍ രാജശേഖറിന്റെ കല്‍ക്കിയുടെ ആറ് ഷോകള്‍ക്ക് ഹൗസ്ഫുള്‍ ബുക്കിംഗ് ലഭിച്ചു.നിരവധി ആരാധകരാണ് തങ്ങള്‍ക്ക് കിട്ടിയ കല്‍ക്കി ടിക്കറ്റ്…
Read More » -
Crime
വ്യാജ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; കോഴിക്കോട്ടെ വീട്ടമ്മയുടെ മരണത്തില്‍ മകളുടെ പരാതി
കോഴിക്കോട്: ഉള്ളിയേരി പാലോറയില്‍ വീട്ടമ്മയുടെ ആത്മഹത്യയില്‍ അയല്‍വാസികള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി മകള്‍. ഉള്ളിയേരി പാലോറ കാവോട്ട് ഷൈജി(42)യുടെ മരണത്തിലാണ് മകള്‍ പോലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 19-ന് പുലര്‍ച്ചെ വീടിന് സമീപത്തായാണ് ഷൈജിയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യചെയ്തതിന്റെ തലേദിവസം അയല്‍വാസികളായ രണ്ടുപേര്‍ വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അയല്‍വാസികളായ സ്ത്രീയും അവരുടെ മകളുമാണ് വീട്ടിലെത്തിയത്. ഇവര്‍ ഷൈജിയുടെ വ്യാജഫോട്ടോകള്‍ മകളെ കാണിച്ചതായും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. ഈ സംഭവത്തിന്റെ തൊട്ടടുത്തദിവസം പുലര്‍ച്ചെയാണ് വീടിന് സമീപത്തെ മരത്തില്‍ ഷൈജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഷൈജിയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഷൈജിയുടെ മകള്‍ അയല്‍വാസികളായ നാലുപേര്‍ക്കെതിരേ പരാതി നല്‍കിയത്.
Read More » -
Kerala
കോഴിക്കോട്ട് 13 കാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്; രോഗം ബാധിച്ചത് മൂന്നാറില്‍നിന്ന്
കോഴിക്കോട്: ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്നു സ്ഥിരീകരിച്ചു. ജൂണ്‍ 12നാണു കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണ (13) മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛര്‍ദിയും ബാധിച്ചു കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സ്‌കൂളില്‍നിന്നു മൂന്നാറിലേക്കു പഠനയാത്ര പോയ സമയത്തു കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം. അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 5 ദിവസം കൊണ്ടു രോഗലക്ഷണങ്ങള്‍ കാണുകയും പെട്ടെന്നുതന്നെ ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്യും. ദക്ഷിണയ്ക്കു പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ജനുവരി 28ന് യാത്രപോയ കുട്ടിക്കു മേയ് എട്ടിനാണു രോഗലക്ഷണം കണ്ടത്. കഴിഞ്ഞമാസം മലപ്പുറം സ്വദേശിയായ കുട്ടിയും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചിരുന്നു. മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസ്സന്‍ കുട്ടി – ഫസ്ന…
Read More » -
India
കെ.പി. ഉമ്മറിന്റെ മകൻ നെച്ചോളി മുഹമ്മദ് അഷറഫിൻ്റെ സംസ്കാരം ഇന്ന് 4ന് സാലിഗ്രാമം ജുമാമസ്ജിദിൽ
ചെന്നൈ: പ്രശസ്ത ചലച്ചിത്രനടൻ കെ.പി. ഉമ്മറിന്റെ മകൻ നെച്ചോളി മുഹമ്മദ് അഷറഫ് (65) ചെന്നൈ സാലിഗ്രാമത്തിലെ കെ.പി ഉമ്മർ മാനറിൽ അന്തരിച്ചു. മാതാവ്: എൻ. ഇമ്പിച്ചാമിനബി. ഭാര്യ: കെ. ഷെറീന. മക്കൾ: എൻ. മുഹമ്മദ് ആഷീൽ, എൻ. മുഹമ്മദ് ആഷീഖ്. മരുമക്കൾ: റസിയ, പവിത്ര. സഹോദരങ്ങൾ: എൻ. മാമ്പി, റഷീദ് ഉമ്മർ (സിനിമാ നടൻ). ബിസിനസ് രംഗത്തായിരുന്നു മുഹമ്മദ് അഷറഫ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച നാലിന് സാലിഗ്രാമം ജുമാമസ്ജിദിൽ
Read More » -
Kerala
അടിമാലിയില്‍ അങ്കണവാടിയുടെ രണ്ടാം നിലയില്‍നിന്ന് താഴെ വീണ് കുട്ടിക്ക് ഗുരുതര പരിക്ക്
ഇടുക്കി: അടിമാലി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്ക്. രണ്ടാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടി വീഴാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ആന്റോ- അനീഷ ദമ്പതികളുടെ മകളായ മെറീനയ്ക്കാണ് അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. അങ്കണവാടിയുടെ പ്രവര്‍ത്തനസമയം അവസാനിക്കാനിരിക്കേയാണ് അപകടം ഉണ്ടായത്. ഈസമയത്ത് അങ്കണവാടിയില്‍ നാലുകുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുറിയുടെ പുറത്തേയ്ക്ക് വന്ന കുട്ടി ഗ്രില്ലിനിടയിലൂടെയാണ് താഴേക്ക് വീണത്. പാറക്കൂട്ടത്തിനിടയിലെ കുഴിയിലേക്കാണ് കുട്ടി വീണത്. ഉടന്‍ തന്നെ ജീവനക്കാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കഴുത്തിലുമാണ് പരിക്കേറ്റത്. കൊച്ചു കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി കെട്ടിടം മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ അനാസ്ഥ മൂലമാണ് കുട്ടി താഴേക്ക് വീണതെന്ന് ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധിച്ചു.
Read More »