KeralaNEWS

കേരളത്തില്‍ മഴ ശക്തമാകും; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവുമുണ്ട്. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം തീരങ്ങളില്‍ പ്രത്യേകം ജാഗ്രത പാലിക്കണം. കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ രാത്രി 11.30 വരെ 2.9 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Signature-ad

കേരള തീരത്തും തമിഴ്നാട് തീരത്തും രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ശ്രദ്ധിക്കണം.

 

Back to top button
error: