IndiaNEWS

പൊന്നുകായ്ക്കുന്ന മരമായാലും പുരപ്പുറത്ത് ചാഞ്ഞാല്‍ വെട്ടാന്‍മടിക്കാത്ത ആര്‍.എസ്.എസ്! മോദിയെയും അമിത്ഷായെയും ഒതുക്കിയത് നാഗപ്പൂരിന്‍െ്‌റ അതൃപ്തി?

ന്യൂഡല്‍ഹി: 2025 സെപ്റ്റംബറില്‍ ആര്‍.എസ്.എസിന് 100 വയസാകും. ഇക്കാലമത്രയും പിളര്‍പ്പുകളില്ലാതെ എകശിലാ രൂപത്തില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞത് ആ സംഘടനയുടെ അച്ചടക്കവും വ്യക്തികള്‍ക്ക് മുകളില്‍ സംഘടന എന്ന മനോഭാവവും കൊണ്ടാണെന്ന് സംഘത്തിന്‍െ്‌റ എതിരാളികള്‍ പോലും സമ്മതിക്കും. പൊന്നുകായ്ക്കുന്ന മരമായാലും പുരപ്പുറേത്തയ്ക്കു ചാഞ്ഞാല്‍ വെട്ടിമാറ്റാന്‍ മടിക്കാത്ത ആര്‍.എസ്.എസിന്‍െ്‌റ കാര്‍ക്കശ്യവും മോദിയുടെ മൂന്നാമൂഴത്തിലെ തിളക്കം മങ്ങിയ പ്രകടനവും ചേര്‍ത്തുവായിക്കുമ്പോള്‍ മറ്റു ചിലതുകൂടി തെളിയുന്നുണ്ട്.

ആര്‍.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന സമയത്തുനിന്ന് ബിജെപി ഒരുപാട് വളര്‍ന്നെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരസ്യ പ്രതികരണം തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ബിജെപി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നദ്ദയുടെ പരാമര്‍ശം. ബിജെപിക്ക് ഇപ്പോള്‍ ഒറ്റക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി ഉണ്ടെന്നും നദ്ദ പറഞ്ഞിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നിന്ന് ബിജെപിയിലെ ആര്‍എസ്എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി. ഫലത്തില്‍ ഇത് നാഗ്പൂരിനെ ചൊടിപ്പിച്ചു. അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദില്‍ പോലും ബിജെപി തോറ്റു. സംഘപരിവാര്‍ ശക്തിയുള്ള യുപിയില്‍ വലിയ തിരിച്ചടിയുണ്ടായി. ഇതിനൊപ്പം രാജസ്ഥാനിലും തോറ്റു. ഇതിനെല്ലാം വഴിയൊരുക്കിയത് നദ്ദയുടെ ആ പ്രസ്തവാനയാണെന്ന വാദം ബിജെപിയിലെ ആര്‍എസ്എസ് അനുകൂലികള്‍ ഉയര്‍ത്തും. ആര്‍ എസ് എസിന് ഇനിയും വിധേയമാകേണ്ട സാഹചര്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലൂടെ ബിജെപി ദേശീയ നേതൃത്വത്തിനുണ്ടാകുന്നത്.

Signature-ad

ഏതായാലും ഇനി ആര്‍എസ്എസിന്റെ പിന്തുണ ബിജെപിക്ക് അനിവാര്യമായി മാറും. അല്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ അടക്കം ബിജെപിക്ക് കടുത്ത തിരിച്ചടികള്‍ വരും. മോദിയുടെ പിന്‍ഗാമിയായി അമിത് ഷായെ കൊണ്ടു വരാനുള്ള ശ്രമമാണ് നദ്ദയുടെ ആര്‍എസ്എസ് വിരുദ്ധ പ്രസ്താവനയെന്ന വാദവും ശക്തമായിരുന്നു. അമേഠിയില്‍ മോദിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി പോലും തോറ്റു. ബിജെപിയുടെ നേതാവ് ആരെന്ന് ഇനിയും ആര്‍എസ്എസ് തന്നെ നിശ്ചിയിക്കും. എല്‍.കെ അദ്വാനിയെ മാറ്റി നരേന്ദ്ര മോദിയുടെ ബിജെപിയുടെ ദേശീയ നേതാവാക്കിയത് ആര്‍എസ്എസ് ആയിരുന്നു. അന്ന് അദ്വാനിയെ പ്രധാനമന്ത്രിയാക്കണമെന്ന് സുഷമാ സ്വരാജ് പോലും ആഗ്രഹിച്ചിരുന്നു. അങ്ങനെ ആര്‍എസ്എസ് പിന്തുണയില്‍ വളര്‍ന്ന നിലവിലെ ബിജെപി നേതൃത്വം ഇനി ആര്‍എസ്എസ് പിന്തുണ വേണ്ടെന്ന് പറഞ്ഞത് സംഘപരിവാറിന്റെ നാഗ്പൂര്‍ നേതൃത്വത്തെ ഞെട്ടിച്ചു. അങ്ങനെ വീണ്ടും എല്ലാവര്‍ക്കും വഴങ്ങേണ്ട പാര്‍ട്ടിയായി ബിജെപി മാറുന്നു. ഇനി ഏകപക്ഷീയമായ തീരുമാനങ്ങള്‍ മോദിക്കും സംഘത്തിനും എടുക്കാനാകില്ല. ചെറിയ തിരിച്ചടി നല്‍കി ആര്‍എസ്എസ് നേതൃത്വം ഉറപ്പിക്കുന്നത് അതാണ്.

‘തുടക്കത്തില്‍, ഞങ്ങള്‍ക്ക് ശക്തി കുറവായിരുന്നു.അന്ന് ആര്‍.എസ്.എസിന്റെ ആവശ്യം ഉണ്ടായിരുന്നു. ഇന്ന് ഞങ്ങള്‍ വളര്‍ന്നു.ബിജെപി ഇന്ന് സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവരാണ്.അതാണ് വ്യത്യാസം’. നദ്ദ പറഞ്ഞത് ഇങ്ങനെയാണ്. ബിജെപിക്ക് ഇപ്പോള്‍ ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലേ എന്ന ചോദ്യത്തിന്, പാര്‍ട്ടി വളര്‍ന്നു, എല്ലാവര്‍ക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചു. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്… ആര്‍എസ്എസ് പ്രത്യയശാസ്ത്ര മുന്നണിയാണ്. ഞങ്ങള്‍ ഞങ്ങളുടെ കാര്യങ്ങള്‍ സ്വന്തം രീതിയില്‍ കൈകാര്യം ചെയ്യുന്നു. അതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്.’-ഇതാണ് നദ്ദ പറഞ്ഞത്. നദ്ദക്ക് മറുപടിയുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ അന്നു തന്നെ രംഗത്തെത്തി. ആര്‍.എസ്.എസിനെ ബിജെപി നിരോധിച്ചേക്കുമെന്ന് താന്‍ ഭയപ്പെടുകയാണെന്ന് താക്കറെ കളിയാക്കിയിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നിലെ നാഗ്പൂരിലെ താല്‍പ്പര്യം ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലും ശിവസേനയ്ക്ക് മികച്ച വിജയം കിട്ടി.

ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ പറയുന്നത് അവര്‍ക്ക് ഇനി ആര്‍.എസ്.എസിന്റെ ആവശ്യമില്ലെന്നാണ്. മോദി ശിവസേനയെ (യു.ബി.ടി) വ്യാജ സേന എന്നും തന്നെ ബാലാസാഹേബ് താക്കറെയുടെ വ്യാജ സാന്താനമെന്നും വിളിച്ചു. നാളെ അവര്‍ ആര്‍.എസ്.എസിനെ വ്യാജം എന്ന് മുദ്രകുത്തി നിരോധിക്കും. മഹാരാഷ്ട്രയിലെ റാലികളില്‍ മോദി ഞങ്ങളെ വ്യാജ ശിവസേന എന്നാണ് വിശേഷിപ്പിച്ചത്. ഏത് ശിവസേനയാണ് ഒറിജിനലെന്നും ആരാണ് വ്യാജമെന്നും തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകും. മോദിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ബാലാസാഹേബ് താക്കറെ അദ്ദേഹത്തിന് പിന്നില്‍ ഉറച്ചുനിന്നതാണ്. അതേ ശിവസേനയെ മോദി വ്യാജമെന്ന് വിളിക്കുന്നു. നാളെ ആര്‍.എസ്.എസിനെ വ്യാജമെന്ന് വിളിക്കാന്‍ അവര്‍ മടിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു വച്ചു. ഇതില്‍ പ്രതിഫലിച്ചത് ആര്‍ എസ് എസിന് നദ്ദയോടുള്ള അനിഷ്ടമാണെന്ന് വിലയിരുത്തലും എത്തി. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ ആര്‍എസ്എസ് അതൃപ്തി ചര്‍ച്ചായവുകായണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയരാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏകാധിപത്യമനോഭാവ’മാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്‌മണ്യം സ്വാമി പ്രതികരിച്ചു കഴിഞ്ഞു.. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് മോദിക്കെതിരേ ഗുരുതരവിമര്‍ശനവുമായി സുബ്രഹ്‌മണ്യം സ്വാമി രംഗത്തെത്തിയത്. തന്റെ കണക്കുകൂട്ടലുകള്‍ക്ക് ഏകദേശം സമീപത്താണ് ബിജെപിയുടെ സീറ്റ് നേട്ടമെന്നും താന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ബിജെപി. 300 സീറ്റ് നേടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടേയും മോദിയുടെ ഏകാധിപത്യമാണ് ചര്‍ച്ചയാകുന്നത്. സുബ്രഹ്‌മണ്യം സ്വാമിയിലൂടെ പ്രതിഫലിച്ചത് ആര്‍എസ്എസ് മനസ്സാണെന്നും വിലയിരുത്തലുണ്ട്.

‘ബിജെപി. 220 സീറ്റ് നേടുമെന്നുള്ള എന്റെ കണക്കുകൂട്ടല്‍ ബിജെപി. തിരഞ്ഞെടുപ്പില്‍ നേടിയ 237 സീറ്റുമായി വലിയ അന്തരമില്ല. ഞാന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ബിജെപിക്ക് 300 സീറ്റ് നേടാന്‍ സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, മോദിയുടെ ഏകാധിപത്യമനോഭാവം ബിജെപിയെ ഒരു പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്, ആ കുഴിയില്‍നിന്ന് പാര്‍ട്ടി ഇനി കരകയറേണ്ടതുണ്ട്’, സുബ്രഹ്‌മണ്യം സ്വാമി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഇത്തരം വാദങ്ങള്‍ ഇനിയും പരിവാറില്‍ ശക്തമാകും. എക്‌സിറ്റ്‌പോളുകളുടെ പ്രവചനത്തെ കാറ്റില്‍പ്പറത്തി.ാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം. ഇന്ത്യമുഴൂവന്‍ ആകാംഷയോടെ കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോളുകളെ അമ്പരപ്പിച്ച് ബിജെപിക്ക് തിരിച്ചടി ഉണ്ടായി. എന്‍ഡിഎ സഖ്യം ഈ തിരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലൂം 400 പ്ലസ് സീറ്റുകള്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയ അവരുടെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നതായിരുന്നില്ല തെരഞ്ഞെടുപ്പില്‍ പുറത്തുവന്ന ഫലങ്ങള്‍.

ഇനി നരേന്ദ്ര മോദിക്ക് ഭരണം നടത്തണമെങ്കില്‍ മറ്റു പാര്‍ട്ടികളുടെ സഹായം വേണ്ടി വരും. ഇതിനകം നരേന്ദ്ര മോദി മറ്റു കക്ഷികളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചനകള്‍. 543 സീറ്റുകളിലെ ഫലം പുറത്തുവരുമ്പോള്‍ ഭരണത്തില്‍ മൂന്നാം ഊഴം കാക്കുന്ന നരേന്ദ്ര മോദിയുടെ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. ജയിച്ചെങ്കിലും വാരണാസിയില്‍ നരേന്ദ്ര മോദിയുടെ വോട്ടുഷെയറില്‍ വലിയ ഇടിവ് വന്നപ്പോള്‍ രാഹുല്‍ഗാന്ധി മത്സരിച്ച വയനാട്ടിലും റായ്ബറേലിയും വിജയം നേടി. രാഹുല്‍ഗാന്ധി എവിടെ മത്സരിച്ചാലും തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയില്‍ കോണ്‍ഗ്രസിന്റെ ശര്‍മ്മയോട് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി. ഒരുലക്ഷം വോട്ടുകള്‍ക്കായിരുന്നു തിരിച്ചടി. ഇതെല്ലാം ആര്‍എസ്എസ് സ്വാധീനമില്ലായ്മയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.

സ്മൃതി ഉള്‍പ്പെടെ അനേകം കേന്ദ്രമന്ത്രിമാര്‍ക്കാണ് തിരിച്ചടിയേറ്റത്. രാമക്ഷേത്രം നിര്‍മ്മിക്കപ്പെട്ട അയോദ്ധ്യയില്‍ പോലും ബിജെപിക്ക് തോല്‍വി ഏറ്റുവാങ്ങി. അയോദ്ധ്യ വരുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപിയുടെ ലല്ലുസിംഗിനെ സമാജ്വാദി പാര്‍ട്ടിയുടെ ആവാദേശ് പ്രസാദ് തോല്‍പ്പിച്ചു. ബിജെപിക്ക് ശക്തമായ മേല്‍ക്കോയ്മയുള്ള ഉത്തര്‍പ്രദേശിലും ബിജെപിക്ക് അനേകം സീറ്റുകള്‍ നഷ്ടമായി. ഇതിന് പിന്നിലും ആര്‍എസ്എസ് അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തല്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: