Month: May 2024

  • Kerala

    പാലക്കാട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനം വകുപ്പ്

    പാലക്കാട്: കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു.തിരുവനന്തപുരം ചെന്നൈ മെയില്‍ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്.രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു. ട്രെയിനിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ വാളയാര്‍ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്.കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു.

    Read More »
  • Kerala

    കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ  കുഴഞ്ഞുവീണു

    തൃശൂർ: കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ  കുഴഞ്ഞുവീണു.എടക്കരയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കയാണ് സംഭവം. നിലവിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ. സിറോ-മലബാർ കത്തോലിക്കാ പുരോഹിതനും ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെയും (ആക്റ്റ്സ്) കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സ്ഥാപകനാണ് വൃക്ക അച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഡേവിസ് ചിറമ്മൽ.

    Read More »
  • Kerala

    തൃശൂരില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

    തൃശ്ശൂർ: പാവറട്ടി പൂവത്തൂരില്‍ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു. മരയ്ക്കാത്ത് അജീഷിൻ്റെ ഭാര്യയുടെ ഫോണാണ്  പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിതെറിച്ചുണ്ടായ തീപിടുത്തത്തില്‍ മുറിയിലുണ്ടായിരുന്ന കട്ടില്‍, കിടക്ക, എയർ കണ്ടീഷണർ, ഇലക്‌ട്രിക് ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. സംഭവ സമയത്ത് റൂമില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല അജീഷിൻ്റെ ഭാര്യയും മക്കളും അമ്മയുമാണ് വീട്ടില്‍ താമസം.വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

    Read More »
  • NEWS

    ഷാര്‍ജയില്‍ 5-ാമത്തെ പുതിയ വാതക ശേഖരം കണ്ടെത്തി, യു.എ.ഇ സാമ്പത്തിക മേഖല കുതിച്ചു ചാട്ടത്തിലേയ്ക്ക്

        ഷാര്‍ജയിൽ പുതിയ വാതക ശേഖരം കണ്ടെത്തി. ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ അറിയിച്ചതാണ് ഇക്കാര്യം. അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടത്തിയ ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയാല്‍ യു.എ.ഇക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്. ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ കണ്ടെത്തലോടെ അല്‍ ഹദീബ ഷാര്‍ജയിലെ വലിയ വാതക പാടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഷാര്‍ജയിലെ അഞ്ചാമത്തെ വാതകപാടമാണിത്. അല്‍ സജാ, കാഹീഫ്, മഹനി, മുഐദ് തുടങ്ങിയവയാണ് മറ്റ് വാതക പാടങ്ങള്‍. ഷാര്‍ജയില്‍ 2020ന് ശേഷം  കണ്ടെത്തുന്ന വലിയ വാതക പാടമാണ് അല്‍ ഹദീബയിലേക്ക്. മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ കണ്ടെത്തലായിരുന്നു…

    Read More »
  • Kerala

    വീട്ടിലെ ചൂട് കുറയ്ക്കാൻ ‘സ്‌കറിയ ടെക്‌നിക്’

    തൃശൂർ: പൊള്ളുന്ന ചൂട് 77കാരനായ കുരിയച്ചിറ നെഹ്രു കോളനിയിലെ സി.ഡി.സ്‌കറിയയുടെ വീടിനെ അലട്ടാറില്ല. ഓഫീസ്റൂമും കിടപ്പുമുറിയുമെല്ലാം എ.സിയില്ലാതെ കുളിർമ്മയുള്ളതാക്കാൻ സ്കറിയ   കണ്ടെത്തയ വിദ്യ ഇന്ന് പലരും അനുകരിച്ച് തുടങ്ങി. നഴ്‌സറികളില്‍ നിന്നും മറ്റും വാങ്ങാൻ കിട്ടുന്നതും വീട്ടിലെ വേസ്റ്റ് കൃത്യമായി നല്‍കുന്നവ‌ർക്ക് സൗജന്യമായി ലഭിക്കുന്നതുമായ ചകിരിച്ചോറും ടാർപോളിനും ഉപയോഗിച്ചുള്ള വിദ്യയാണിത്. കട്ടയായി വാങ്ങാൻകിട്ടുന്ന അഞ്ചു കിലോ ചകിരിച്ചോറിന് 130 രൂപ. ശരാശരി വലിപ്പമുള്ള ഒരു മുറിക്ക് ഇത്തരത്തിലുള്ള രണ്ടു കട്ട മതി. ടെറസിന് മുകളില്‍ ടാർപോളിൻ വിരിച്ച്‌ അതില്‍ നനച്ചുപൊടിച്ച ചകിരിച്ചോറ് അര ഇഞ്ച് കനത്തില്‍ ഇടുക. അതിന് മുകളില്‍ ടാർപോളിൻ വിരിക്കുക. ആഴ്ചയിലൊരിക്കല്‍ നന്നായി നനച്ചാല്‍ മതി. ഭാരത്തിന്റെ പത്തിരട്ടി വെള്ളം സംഭരിക്കുന്ന ചകിരിച്ചോറില്‍ നിന്ന് മുറിയിലേക്ക് തണുപ്പിറങ്ങും. ഫാനിട്ടാല്‍ കുളിർമ്മയുള്ള കാറ്റ് കിട്ടും. പകല്‍ ജനലുകള്‍ അടച്ചിട്ട് മുറിയിലേക്ക് ചൂട് കയറാതെ ശ്രദ്ധിക്കണം. ചകിരിച്ചോർ വർഷങ്ങളോളം കേടാകില്ല. മഴക്കാലത്ത് മാറ്റേണ്ടതുമില്ല. ടാർപോളിനുള്ളതിനാല്‍ ടെറസില്‍ ചകിരിച്ചോറിന്റെ കറയും നനവും പിടിക്കുകയുമില്ല.…

    Read More »
  • Kerala

    വിലയില്ല, വാഴക്കുലകള്‍ സൗജന്യമായി വിതരണംചെയ്ത് കര്‍ഷകൻ

    മാവൂർ: കടുത്ത വേനലില്‍ വാഴകള്‍ വ്യാപകമായി നിലംപൊത്തുകയും  വാഴക്കുലകള്‍ക്ക് വിലകിട്ടാതെയും വന്നതോടെ നേന്ത്രവാഴക്കുലകള്‍ റോഡരികില്‍ കൂട്ടിയിട്ട് ആവശ്യക്കാരോട് എടുത്തുകൊണ്ടുപോകാനാവശ്യപ്പെട്ട് കർഷകൻ. വളയന്നൂരിലെ പ്രമുഖ കർഷകനും വെജിറ്റബ്ള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സില്‍ കേരളയുടെ മാവൂർ വിപണനകേന്ദ്രം മുൻ ഭാരവാഹിയുമായ കെ.പി. ശ്രീധരനാണ് കുലകള്‍ സൗജന്യമായി നല്‍കിയത്. വളയന്നൂരില്‍ ഇദ്ദേഹം കൃഷി ചെയ്ത 1200ഓളം വാഴകളില്‍ 300 എണ്ണം കഴിഞ്ഞദിവസങ്ങളില്‍ നിലംപൊത്തി.ഇതോടെ വിളവെത്തിയ വാഴക്കുലകൾ  വെട്ടിവിൽക്കാൻ ശ്രമിച്ചെങ്കിലും വില കിട്ടിയില്ല. പിന്നാലെ വളയന്നൂർ-ചെട്ടിക്കടവ് റോഡരികില്‍ കൂട്ടിയിട്ട് ‘ഈ കാണുന്ന നേന്ത്രക്കുലകള്‍ ആർക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാം’ എന്ന് കടലാസില്‍ എഴുതിയും വച്ചു. കഴിഞ്ഞദിവസം 100 എണ്ണം ഇത്തരത്തില്‍ ആൾക്കാർ എടുത്തുകൊണ്ട് പോയിരുന്നു. തുടർന്ന് ബാക്കിയുള്ള ദിവസങ്ങളിലും അദ്ദേഹം ഇത് ആവർത്തിക്കുകയായിരുന്നു. മുഴുവൻ കുലകളും ആളുകളെത്തി കൊണ്ടുപോയി. പൂർണമായി മൂപ്പെത്താറായ കുലകളുള്ള വാഴകളാണ് വീഴുന്നത്. ശേഷിക്കുന്നവയും ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണെന്നും കെ.പി. ശ്രീധരൻ പറഞ്ഞു. കഴിഞ്ഞവർഷവും ഈ വർഷവുമായി ഉല്‍പാദന ചെലവായ എട്ടുലക്ഷം രൂപ നഷ്ടമായെന്നും കെ.പി. ശ്രീധരൻ…

    Read More »
  • Crime

    ഹോസ്റ്റല്‍ ശൗചാലയത്തിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാന്‍ തയാറായി കുഞ്ഞിന്റെ പിതാവ്

    കൊച്ചി: നഗരത്തിലെ ഹോസ്റ്റലിന്റെ ശൗചാലയത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍, യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഞായര്‍ രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നതെങ്കിലും യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല. മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഞായര്‍ രാവിലെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു…

    Read More »
  • India

    ലൈംഗിക പീഡന ആരോപണത്തിനിടെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കടന്ന് ഗവര്‍ണ്ണര്‍ ആനന്ദബോസ്; നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരാതിക്കാരി 

    കൊൽക്കത്ത: ലൈംഗിക പീഡന ആരോപണത്തിനിടെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കടന്ന് ഗവര്‍ണർ ആനന്ദബോസ്.നോട്ടീസ് നല്‍കിയെങ്കിലും രാജ് ഭവന്‍ ജീവനക്കാരാരും അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. അതേസമയം പരാതിയിൽ ഉറച്ചു നിൽക്കുന്നെന്നും ഗവർണറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിക്കാരി അറിയിച്ചു. “പീഡിപ്പിച്ച ശേഷം ഭരണ ഘടന പരിരക്ഷയുണ്ടെന്ന് പറയുന്നു, നിരപരാധിയെങ്കില്‍ ബംഗാളില്‍ നില്‍ക്കാതെ എന്തുകൊണ്ട് കേരളത്തിലേക്ക് കടന്നു” തുടങ്ങിയ ആരോപണങ്ങളാണ് ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരെ പരാതിക്കാരി ഉയ‍ര്‍ത്തുന്നത്. സംഭവിച്ചതെന്തെന്ന് ബോസിന്‍റെ സമക്ഷം പറയാന്‍ തയ്യാറാണ്. തന്നെ നുണപരിശോധനക്ക് വിധേയയാക്കിക്കൊള്ളാനും പരാതിക്കാരി പറഞ്ഞു. രണ്ട് തവണ പീഡനം നടന്നെന്നും പരാതി നല്‍കിയതോടെ ജോലി നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞു. യുവതിയുടെ പ്രതികരണം പുറത്ത് വന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസും ആനന്ദബോസിനെതിരെ പ്രതിഷേധം ശക്തമാക്കി. ആനന്ദബോസ് ബംഗാളിനെ അപമാനിച്ചെന്നും, കേരളത്തില്‍ നില്‍ക്കാതെ തിരിച്ചെത്തി ഗവര്‍ണ്ണര്‍ മറുപടി പറയണമെന്നും തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം അന്വേഷണ സംഘത്തിന്‍റെ തുടര്‍ നോട്ടീസുകളോട് രാജ് ഭവന്‍ ജീവനക്കാരും പ്രതികരിച്ചിട്ടില്ല. സഹകരിക്കേണ്ടെന്ന ഗവര്‍ണ്ണറുടെ കത്ത് പുറത്തുവന്നിരുന്നു.

    Read More »
  • Kerala

    വേനലില്‍ ജനം വലയുമ്ബോള്‍ പിണറായി ബീച്ച്‌ ടൂറിസം ആഘോഷിക്കുന്നു; വി മുരളീധരന്‍

    തിരുവനന്തപുരം: വേനലില്‍ ജനം വലയുമ്ബോള്‍ പിണറായി വിജയന്‍ ബീച്ച്‌ ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുകയാണെന്ന് വി.മുരളീധരൻ. സാമ്ബത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയില്‍ പാര്‍ട്ടി നിലപാട് എതാണെന്നും അദ്ദേഹം ചോദിച്ചു. സീതാറാം യെച്ചൂരി ഒന്നും മിണ്ടിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിക്കാതെ മുങ്ങി. യാത്രയുടെ ചെലവ് എവിടെ നിന്ന് എന്ന് വ്യക്തമാക്കണം. ചൂട് കാരണം ജനം മരിക്കുമ്ബോഴാണോ മുഖ്യമന്ത്രി ഇത്തരം ബീച്ച്‌ ടൂറിസത്തിന് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.  മാസപ്പടി ആരോപണത്തിലെ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിയത് അഡ്ജസ്റ്റ്‌മെന്റാണെന്നും വി.മുരളീധരന്‍ ആരോപിച്ചു.

    Read More »
  • Kerala

    മുഖ്യമന്ത്രി 3 രാജ്യങ്ങളില്‍ സകുടുംബം സ്വകാര്യ സന്ദര്‍ശനം: ഇന്തോനേഷ്യയില്‍ 12 വരെ, അവിടെ  നിന്ന് സിംഗപ്പൂർ, പിന്നെ ദുബൈ

        മുഖ്യമന്ത്രി പിണറായി വിജയന്‍ 16 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി  ഇന്തോനേഷ്യയിലെത്തി. തിങ്കളാഴ്‌ച രാവിലെ ദുബൈയിലെത്തിയതിന് ശേഷം അവിടെ നിന്ന് 10.10 നാണ് ഇന്തോനേഷ്യയിലേക്ക് യാത്ര തിരിച്ചത്. സ്വകാര്യ സന്ദര്‍ശനത്തിനായി പോയ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂന്ന് രാജ്യങ്ങൾ സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍ വീണയും ഭര്‍ത്താവ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും വിദേശയാത്രയിലൊപ്പമുണ്ടാകും. യുഎഇ, ഇന്തോനേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇന്തോനേഷ്യയില്‍ ഉണ്ടാകും. പിന്നീട് സിങ്കപ്പൂരിലേയ്ക്ക് പോകും. 18 വരെ സിങ്കപ്പൂരിലായിരിക്കും. തിരിച്ച് അന്ന് രാത്രിയോടെ ദുബൈയിലെത്തും. 19 മുതല്‍ 21 വരെ അദ്ദേഹം ദുബൈയില്‍ തങ്ങുമെന്നാണ് അനൗദ്യോഗികവിവരം. അതിനു ശേഷമായിക്കും കേരളത്തിൽ തിരികെ എത്തുക. റിയാസിന്റെയും ഭാര്യ വീണയുടെയും യാത്ര മേയ് 2ന് തുടങ്ങി. ഇന്നലെ (തിങ്കൾ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര പുറപ്പെട്ടത്. മുഹമ്മദ് റിയാസും ഭാര്യയും യുഎഇ യിലേക്കാണ് ആദ്യം പോയത്. ആറാം…

    Read More »
Back to top button
error: