KeralaNEWS

തൃശൂരില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

തൃശ്ശൂർ: പാവറട്ടി പൂവത്തൂരില്‍ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു. മരയ്ക്കാത്ത് അജീഷിൻ്റെ ഭാര്യയുടെ ഫോണാണ്  പൊട്ടിത്തെറിച്ചത്.

ഫോണ്‍ പൊട്ടിതെറിച്ചുണ്ടായ തീപിടുത്തത്തില്‍ മുറിയിലുണ്ടായിരുന്ന കട്ടില്‍, കിടക്ക, എയർ കണ്ടീഷണർ, ഇലക്‌ട്രിക് ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു.

Signature-ad

സംഭവ സമയത്ത് റൂമില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല അജീഷിൻ്റെ ഭാര്യയും മക്കളും അമ്മയുമാണ് വീട്ടില്‍ താമസം.വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

Back to top button
error: