തൃശൂർ: കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ കുഴഞ്ഞുവീണു.എടക്കരയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കയാണ് സംഭവം.
നിലവിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ.
സിറോ-മലബാർ കത്തോലിക്കാ പുരോഹിതനും ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെയും (ആക്റ്റ്സ്) കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സ്ഥാപകനാണ് വൃക്ക അച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഡേവിസ് ചിറമ്മൽ.