KeralaNEWS

ഡോ. പ്രവീൺ ഇറവങ്കരയുടെ നോവൽ, ‘ഈ നമ്പർ ഇപ്പോൾ തിരക്കിലാണ്’ ഇന്ന് പ്രകാശനം

ഫേബിയൻ ബുക്സ് പുറത്തിറക്കുന്ന ഡോ.പ്രവീൺ ഇറവങ്കരയുടെ പുതിയ നോവൽ ‘ഈ നമ്പർ ഇപ്പോൾ തിരക്കിലാണ്’ ഇന്ന് പ്രകാശനം ചെയ്യുന്നു. മാവേലിക്കര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രകാശനം. 14 വർഷം മുമ്പ് കന്യക ദ്വൈവാരികയിൽ ഖണ്ഡശ:പ്രസിദ്ധീകരിച്ച സൂപ്പർ ഹിറ്റ് നോവലിന്റെ പുസ്തകാവിഷ്കാരമാണ് ഇത്.

മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകൾ തേടിയുള്ള അതിസൂക്ഷ്മമായ യാത്രയുടെ കഥ പറയുന്ന ഒരു സ്ത്രീപക്ഷ രചനയാണ് ഈ നോവൽ.

Signature-ad

ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ സുരേഷ് ഉണ്ണിത്താൻ, നാടകകൃത്ത് ഫ്രാൻസിസ്.റ്റി മാവേലിക്കര, നോവലിസ്റ്റ് കെ.കെ സുധാകരൻ എം.എസ്സ് അരുൺ കുമാർ എം.എൽ.എ, ഫേബിയൻ ഹരി, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് ഉമ്മൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

Back to top button
error: