Month: May 2024

  • Kerala

    നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരങ്കന്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

          പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാടന്‍ പാട്ട് കലാകാരന്‍  മരിച്ചു. വാവന്നൂർ സ്വദേശിയായ രതീഷ് തിരുവരങ്കൻ ആണ് മരിച്ചത് .  തിങ്കളാഴ്‌ച വൈകുന്നേരം 6 മണിയോടെയാണ് അപകടം. പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ  ഐ.പി.ടി കോളേജിനു സമീപം എതിരെ വന്നിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഫോക്ലോർ അവാർഡ് ജേതാവാണ് രതീഷ് തിരുവരങ്കൻ

    Read More »
  • India

    ലൈംഗിക ചൂഷണം: പള്ളിക്കകത്ത് ഇമാമിനെ കൊലപ്പെടുത്തിയ കേസിൽ 6  വിദ്യാർഥികൾ അറസ്റ്റിൽ

          രാജസ്താനിലെ അജ്മീർ നഗരത്തിൽ പള്ളിയിൽ ഇമാമിനെ കൊലപ്പെടുത്തിയ കേസിൽ 6 വിദ്യാർഥികൾ അറസ്റ്റിൽ. മസ്ജിദിൽ ഒരുമിച്ച് താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 6 കുട്ടികളാണ് കൊല ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇമാമിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ കുട്ടികൾ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. ഏപ്രിൽ 26ന് രാത്രിയാണ് ദൗരായിലെ മുഹമ്മദി മദീന മസ്ജിദിൽ വെച്ച് മുഹമ്മദ് മാഹിർ (30) കൊല്ലപ്പെട്ടത്. ‘ലൈംഗികാതിക്രമത്തിൽ മനം നൊന്ത കുട്ടികൾ സംഭവ ദിവസം ഇമാമിന് തൈരിൽ ഉറക്കഗുളിക കലർത്തി നൽകി. ഉറങ്ങിയ ശേഷം വടികൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് മരിക്കുന്നത് വരെ കയർ കൊണ്ട് കഴുത്ത് മുറുക്കി. ഇതിനുശേഷം, ‘മുഖംമൂടി ധരിച്ച അക്രമികൾ കവർച്ചയ്ക്കിടെ ഇമാമിനെ കൊലപ്പെടുത്തി’ എന്ന് കഥ സൃഷ്ടിച്ചു. ഒടുവിൽ പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ സത്യം പുറത്തു വന്നു.

    Read More »
  • India

    കുരങ്ങിനെ രക്ഷിക്കാൻ കാർ വെട്ടിച്ചു, എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് 3 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

       ഉത്തർപ്രദേശിലെ മൊറാദാബാദ്- അലിഗഡ് ദേശീയ പാതയിൽ ആക്‌സിസ് ബാങ്ക് മാനേജർ അടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണ അപകടം സംഭവിച്ചത് കുരങ്ങിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ (തിങ്കൾ) രാവിലെ 9 മണിയോടെ മൊറാദാബാദിലെ ദോംഘർ മേഖലയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ നിന്ന് വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ആക്‌സിസ് ബാങ്ക് മാനേജർ സൗരഭ് ശ്രീവാസ്തവ, കാഷ്യർ ദിവ്യാൻഷു, മറ്റൊരു ജീവനക്കാരൻ അമിത് എന്നിവരാണ് മരിച്ചത്. രണ്ട് പേർ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമിത് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പെട്ടെന്ന് റോഡിൽ പ്രത്യക്ഷപ്പെട്ട കുരങ്ങിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ആക്‌സിസ് ബാങ്കിൻ്റെ ചന്ദൗസി ബ്രാഞ്ച് മാനേജറാണ് സൗരഭ് ശ്രീവാസ്തവ. അപകടത്തെത്തുടർന്ന് ടാങ്കർ ലോറി ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

    Read More »
  • Kerala

    ഒറ്റയടിക്ക് ലക്ഷ്യമിടുന്നത് ലക്ഷം കോടിരൂപ, രണ്ടാംഘട്ടത്തിന് ജൂണ്‍ ആറിന് തുടക്കം

    കൊച്ചി: അതിവേഗ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്ന 5 ജി സ്പെക്ട്രത്തിന്റെ എട്ടു ഹൈഫ്രീക്വന്‍സി ബാന്‍ഡുകളുടെ രണ്ടാംഘട്ട ലേലം ജൂണ്‍ ആറിന് തുടങ്ങും. 96,317.65 കോടി രൂപ മൂല്യമുള്ള 10,523.15 മെഗാഹെര്‍ട്സ് തരംഗ സാമ്രാജ്യമാണ് ടെലികോംവകുപ്പ് ലേലം ചെയ്യുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 2022ല്‍ 5ജിയുടെ ആദ്യലേലത്തില്‍ 72,098 മെഗാഹെര്‍ട്സ് വിറ്റ് കേന്ദ്രസര്‍ക്കാര്‍ 1.5 ലക്ഷം കോടി സമാഹരിച്ചിരുന്നു. ഉയര്‍ന്ന മുതല്‍മുടക്കും തരംഗദൈര്‍ഘ്യത്തിന്റെ പരിമിതികളും കാരണം മുഴുവന്‍വാങ്ങാന്‍ കമ്പനികള്‍ തയ്യാറായേക്കില്ല. ലൈസന്‍സ് പുതുക്കാനും ചില ബാന്‍ഡുകള്‍ മാത്രം വാങ്ങി 5ജി സേവനം വ്യാപിപ്പിക്കാനും മാത്രമാകും ശ്രമിക്കുക. 900, 1800 മെഗാഹെര്‍ട്സ് ലൈസന്‍സ് പുതുക്കലിലും 2300 ബാന്‍ഡിലുമാണ് എയര്‍ടെല്ലിന് നോട്ടം. ഇതുവഴി ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ് (ഈസ്റ്റ്), ജമ്മുകാശ്മീര്‍, ബംഗാള്‍, അസാം മേഖലകളില്‍ സേവനം തുടരാനാകും. വൊഡഫോണ്‍ ബംഗാള്‍, ഉത്തര്‍പ്രദേശ് ഈസ്റ്റ് മേഖലയ്ക്കായി പിടിമുറുക്കും. 2030വരെ ആവശ്യമായ 5ജി സ്പെക്ട്രം കൈവശമുള്ള ജിയോ, 800…

    Read More »
  • India

    നടുറോഡില്‍ റോയല്‍ എന്‍ഫീല്‍ഡ് പൊട്ടിത്തെറിച്ചു; 10 പേര്‍ക്ക്

    ഹെദരാബാദ്: ഹൈദരാബാദില്‍ നടുറോഡില്‍ വെച്ച് റോയല്‍ എന്‍ഫീള്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് 10 പേര്‍ക്ക് പരിക്ക്. മോഗല്‍പുരയിലെ ബിബി ബസാറില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്കിലെ തീകെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പത്ത് പേര്‍ക്കും പൊള്ളലേറ്റതെന്നാണ് വിവരം. പരിക്കേറ്റവരില്‍ ഒരു പൊലീസുകാരനുമുണ്ട്. ബിബി ബസാറില്‍ എത്തിയ ഉടന്‍ തന്നെ ബൈക്കിന് തീപിടിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ബൈക്ക് ഓടിച്ച യുവാവ് ഉടന്‍ തന്നെ ചാടിയിറങ്ങി. ആളുകള്‍ വെള്ളമൊഴിച്ചും മറ്റും തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏതാനും നിമിഷങ്ങള്‍ നിന്ന് കത്തിയതിന് പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു. ചുറ്റിലും നിന്ന ആളുകള്‍ ദൂരേക്ക് തെറിച്ച് വീണതിന് പിന്നാലെ ദേഹത്ത് തീയുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബൈക്ക് ഓടിച്ചയാള്‍ക്ക് പരിക്കുകളില്ലെന്നാണ് വിവരം.  

    Read More »
  • Kerala

    നിലമ്പൂരില്‍ കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

    മലപ്പുറം: നിലമ്പൂരില്‍ കാട്ടുപന്നിയാക്രമണത്തില്‍ രണ്ട് യുവതികള്‍ക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു(35), പൂക്കോട്ടുപാടം വിസ്മയ(21) എന്നിവര്‍ക്കാണ് പരിക്ക്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് സ്‌കൂട്ടറില്‍ പന്നി ഇടിക്കുകയായിരുന്നു.  

    Read More »
  • India

    ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

    ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു. ഏറെനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. താന്‍ ക്യാന്‍സറുമായി മല്ലിടുകയാണെന്നും ഇത്തവണ ലോക്‌സഭാ മത്സരത്തിനില്ലെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗബാധയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും അദ്ദേഹം വിട്ടു നിന്നിരുന്നു.  

    Read More »
  • Kerala

    ബൈക്കിലെത്തി സ്വിഫ്റ്റ് ബസ് തടഞ്ഞു, ഡ്രൈവറെ ആക്രമിച്ചു; കണ്ണൂരില്‍ 7 യുവാക്കള്‍ക്കെതിരെ കേസ്

    കണ്ണൂര്‍: അര്‍ധരാത്രിയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 7 യുവാക്കള്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി 12.20നാണ് സംഭവം. എറണാകുളത്തുനിന്നു കൊല്ലൂര്‍ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണു യുവാക്കള്‍ അക്രമാസക്തരായി പിന്നാലെയെത്തിയത്. ബൈക്കുകളിലെത്തിയ യുവാക്കള്‍ ഡ്രൈവറെ അസഭ്യം പറയുന്നതിന്റെയും ബസിന്റെ സൈഡ് മിററില്‍ അടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. കൂട്ടത്തിലൊരാള്‍ ഡ്രൈവര്‍ ഡോറിലൂടെ ബസിനുള്ളില്‍ പ്രവേശിച്ച് ഡ്രൈവറെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നു കെഎസ്ആര്‍ടിസി കണ്ണൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ കെ.അരുണ്‍ദാസ് നല്‍കിയ പരാതിയില്‍ പറയുന്നു.

    Read More »
  • Kerala

    കാറില്‍ ‘കൈയും തലയും’ പുറത്തേക്കിട്ട് യാത്ര; യുവാക്കള്‍ക്കെതിരെ കേസെടുത്തില്ല, പകരം നല്‍കിയ ശിക്ഷ ഇത്

    ആലപ്പുഴ : കായംകുളം കെ പി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). ഞായറാഴ്ച ഉച്ചയ്ക്ക് കായംകുളം രണ്ടാംകുറ്റിക്കും കറ്റാനത്തിനും ഇടയിലായിരുന്നു വിവാഹത്തിന് പോവുകയായിരുന്ന ഏഴംഗസംഘം കാറില്‍ നിന്ന് തലയും ശരീരവും പുറത്തേക്കിട്ട് യാത്ര ചെയ്തത്. കാറിലുണ്ടായിരുന്ന സംഘത്തില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ താക്കീത് നല്‍കി വിട്ടയച്ചു. മറ്റൊരാള്‍ നടുവിലെ സീറ്റിലായിരുന്നതിനാല്‍ തലയോ ശരീരമോ പുറത്തേക്ക് ഇട്ടിരുന്നില്ല. ഓച്ചിറ സ്വദേശികളായ മാഹിന്‍ അബ്ദുള്‍ കരീം, ആഷിഖ്, ഷാമോന്‍, എ.ഹസ്സന്‍ എന്നിവരെ ശിക്ഷാനടപടിയുടെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പിന്റെ എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവിംഗ് ആന്‍ഡ് ട്രാഫിക് റിസര്‍ച്ചില്‍ എട്ട് ദിവസത്തെ പരിശീലനത്തിന് അയയ്ക്കും. അഞ്ച് ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടിലും മൂന്ന് ദിവസം പാലിയേറ്റിവ് കെയറിലുമാകും ഇവരെ നിയോഗിക്കുക. ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന ബാച്ചില്‍ പ്രവേശിക്കുന്നതിന് ഇവര്‍ സമ്മതപത്രം നല്‍കി. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ നല്ലനടപ്പ് ശിക്ഷയ്ക്ക് വിധേയരാക്കുന്നത്. കാറില്‍…

    Read More »
  • India

    വിജിലന്‍സ് ക്ലാര്‍ക്കില്‍ നിന്ന് ജയിലിലേക്ക്… ആരാണ് സവുക്ക് ശങ്കര്‍?

    സവുക്ക് ശങ്കര്‍- തമിഴ്നാട് പൊലീസിനും സര്‍ക്കാരിനും കുറച്ച് നാളുകളായി സ്ഥിരം തലവേദന സൃഷ്ടിക്കുന്ന കുപ്രസിദ്ധ യൂട്യൂബര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസം ശങ്കറിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഒരു വര്‍ഷം വരെ ജാമ്യം ലഭിക്കാന്‍ വകുപ്പില്ലാത്ത ഗുണ്ടാ നിയമവും ചുമത്തി. ഈ കേസ് കൂടാതെ കാറില്‍ നിന്ന് കഞ്ചാവ് കടത്തിയതിനും മറ്റുമായി ഏഴോളം കേസുകളാണ് അച്ചിമുത്ത് ശങ്കര്‍ എന്ന സവുക്ക് ശങ്കറിനെതിരെ നിലവിലുള്ളത്. വിജിലന്‍സ് ക്ലാര്‍ക്കില്‍ നിന്നും, അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ തമിഴ്നാട്ടില്‍ സെന്‍സേഷന്‍ ആയി മാറിയ അച്ചിമുത്ത് ശങ്കര്‍, സവുക്ക് ശങ്കര്‍ എന്ന കുറ്റവാളിയായി മാറിയതിന് പിന്നില്‍ സിനിമാക്കഥയെ വെല്ലുന്ന ഒരു ജീവിതകഥ തന്നെയുണ്ട്… ആ കഥയിലേക്ക്… തമിഴ്നാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റില്‍ ക്ലാര്‍ക്ക് ആയിരുന്ന അച്ചിമുത്ത് ശങ്കര്‍ 2008ലാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. തമിഴ്നാട്ടിലെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ നിയമവിരുദ്ധമായ ഫോണ്‍…

    Read More »
Back to top button
error: