Social MediaTRENDING

‘എയര്‍പോര്‍ട്ട് എങ്കിലും വെറുതെ വിടൂ’! ബാഗേജ് കറൗസലിന് മുകളില്‍ കിടന്ന് ഷോ, എയറിലായി യുവതി

ദിവസവും സോഷ്യല്‍മീഡിയയില്‍ ലൈക്കും കമന്റും കിട്ടുന്നതിന് കണ്ടന്റ് ഉണ്ടാക്കാന്‍ പ്രയാസപ്പെടുകയാണ് പുതുതലമുറ. കണ്ടന്റുകള്‍ ചിലരെ വൈറലാക്കും, ചിലരെ എയറിലാക്കും. അത്തരത്തില്‍ എയറിലായ ഒരു യുവതിയുടെ വീഡിയോയായണ് ഇപ്പോള്‍ സോഷ്യല്‍മീഡയിയില്‍ ചൂടുള്ള ചര്‍ച്ച.

വിമാനത്താവളത്തിലെ ബാഗേജ് കറൗസലിന് മുകളില്‍ കിടന്ന് അഭ്യാസപ്രകടനം നടത്തുകയാണ് യുവതി. ബാഗേജ് വരാനായി കാത്തുനില്‍ക്കുന്നതിനിടെ ഒഴിഞ്ഞു വരുന്ന കറൗസലിന് മുകളിലേക്ക് കിടന്ന് യുവതി അല്‍പ സമയം ചുറ്റി വരുന്നത് കാണാം. ഏത് വിമാനത്താവളത്തിലാണ് സംഭവം എന്ന് വ്യക്തമല്ല.

Signature-ad

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് വിമര്‍ശനവുമായി എത്തിയത്. ‘യുവതിക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തണം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘വിമാനത്താവളമെങ്കിലും വെറുതെ വിടൂ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Back to top button
error: