KeralaNEWS

പ്രശസ്ത നാടക നടൻ എംസി കട്ടപ്പന അന്തരിച്ചു, മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവ്

    പ്രശസ്ത നാടക നടൻ എം സി കട്ടപ്പന എന്നറിയപ്പെടുന്ന, കട്ടപ്പന മരങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാർദ്ധക്യ  സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോജ്ജ് പള്ളി സെമിത്തേരിയിൽ.

എം.സി കട്ടപ്പന പ്രഫഷനൽ നാടകവേദികളിൽ അരങ്ങേറ്റം കുറിക്കുന്നത് 1977ൽ ആണ്. ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകത്തിലൂടെയുള്ള അരങ്ങേറ്റത്തെ തുടർന്നു പിന്നീടു വിവിധ നാടകസമിതികളിൽ നൂറുകണക്കിനു വേദികൾ പിന്നിട്ടു. സർക്കാർ സർവീസിനിടയിലാണ് അഭിനയവും എം.സി കട്ടപ്പന ഒന്നിച്ചുകൊണ്ടുപോയത്. 2007-ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിൽ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. മലയോര കർഷകരുടെ കണ്ണീരിൽ കുതിർന്ന കഥയായിരുന്നു ഇതിവൃത്തം. ഇതിൽ എം.സി കട്ടപ്പന ജീവൻ പകർന്ന കർഷകന്റെ കഥാപാത്രം ഏറെ പ്രശംസ നേടി. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു.

Signature-ad

കാഴ്ച, പകല്‍, പളുങ്ക്, നായകന്‍ തുടങ്ങി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സാറാമ്മ. മക്കൾ: ഷീജ, ബോബൻ.

Back to top button
error: