KeralaNEWS

കാമുകന്റെ വീടിനും ബൈക്കിനും യുവതി തീയിട്ടു, ഭാര്യയുമായി പിരിഞ്ഞിട്ടും കാമുകിയായ തന്നെ സ്വീകരിച്ചില്ലെന്ന് യുവതിയുടെ പരാതി

   പത്തനംതിട്ട പേഴുംപാറയിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട യുവതി അറസ്റ്റിൽ. പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനും ബൈക്കിനും തീവെച്ച  കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. മുൻ കാമുകനായ സതീഷ് ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ ജീവിതപങ്കാളിയാക്കിയില്ല എന്നതാണ് ഈ അതിക്രമത്തിനു കാരണം.

രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ചു. ഒറ്റക്കായതിനുശേഷവും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും തീയിട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണച്ചു.

Signature-ad

സംഭവത്തിൽ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പെരുനാട് പൊലീസ് പ്രതികളെ പിടികൂടി. ഇതിനു മുൻപു മന്ത്രവാദത്തിലൂടെ രാജ്കുമാറിനെ അപായപ്പെടുത്താനും സുനിത ശ്രമം നടത്തിയിരുന്നു. ഒരു മാസം മുൻപ് രാജ്കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. പക്ഷേ ഈ കേസിലും പൊലീസിൽ ഇയാൾ പരാതി നൽകിയില്ല.

Back to top button
error: