തലശ്ശേരിയിലെ പൊതുജീവിതത്തിൽ നിറഞ്ഞു നിന്ന മഞ്ഞോടി വാത്സല്യത്തിൽ അഡ്വ. കെ ഗോപാലകൃഷ്ണൻ (85) വിട വാങ്ങി. മലബാർ ദേവസ്വം ബോർഡ് പ്രഥമ ചെയർമാൻ, തലശ്ശേരി നഗരസഭ ചെയർമാൻ, സംസ്ഥാന ഹോസ്പിറ്റൽ ഫെഡറേഷൻ ചെയർമാൻ, തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡൻ്റ്, ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് തലശ്ശേരി ഓഫീസേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു.
കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടന കോൺഗ്രസിൽ എത്തി. തുടർന്ന് കോൺഗ്രസ് എസ് ൽ വന്ന കെ ഗോപാലകൃഷ്ണൻ പിന്നീട് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിച്ചു.
ഭാര്യ: വേങ്ങയിൽ വത്സലകുമാരി. മക്കൾ: വി. രാംമോഹൻ (ഡെപ്യൂട്ടി ജനറൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശ്ശൂർ), വി. രാകേഷ് (ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പി.എൻ.ബി പരിബാസ് ലണ്ടൻ). മരുമക്കൾ: കെ.ടി. രൂപ, സോണി.
സംസ്കാരം ഇന്ന് (ഞായർ ) വൈകിട്ട് 4ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.