Month: May 2024

  • Crime

    ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരിയില്‍ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരന്‍ അറസ്റ്റില്‍. പേരൂര്‍ക്കട സ്വദേശി കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. മ്യൂസിയത്തിന് സമീപം തൊപ്പിക്കച്ചവടം ചെയ്യുന്ന 60കാരിയായ സുകുമാരിയമ്മ എടുത്ത സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചിരുന്നു. കണ്ണന്‍ തന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്. ഈ ടിക്കറ്റ് ആണ് ഇയാള്‍ തട്ടിയെടുത്ത്. 15-നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പര്‍ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ എടുത്തത്. ഇതില്‍ എഫ്ജി 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാള്‍ സുകുമാരിയമ്മയില്‍ നിന്ന് ടിക്കറ്റുകള്‍ തിരികെവാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാള്‍ തിരികെ നല്‍കി. തനിക്ക് ലോട്ടറിയടിച്ചെന്നും ഈ ടിക്കറ്റ് എടുത്തയാള്‍ പണമില്ലാത്തതിനാല്‍ ടിക്കറ്റ് തിരികെ നല്‍കിയതാണെന്നും കണ്ണന്‍ പാളയത്തുള്ള മറ്റൊരു വഴിയോരക്കച്ചവടക്കാരോട് പറഞ്ഞതാണ് തട്ടിപ്പ് പൊളിച്ചത്. ലോട്ടറി…

    Read More »
  • Kerala

    രാഹുലിന് നാടുവിടാന്‍ സഹായം നല്‍കി; പോലീസുകാരന് സസ്പെന്‍ഷന്‍

    കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധു ഗാര്‍ഹികപീഡനത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതി രാഹുലിന് രാജ്യംവിടാന്‍ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിന് സസ്പെന്‍ഷന്‍. രാഹുലുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും വീട്ടില്‍ച്ചെന്ന് കാണുകയുംചെയ്തതായി തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ വീഴ്ചവരുത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എസ്. സരിനെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. രാഹുലിന്റെ വീട്ടിലും കാറിലും അന്വേഷണസംഘവും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധന നടത്തിയത്

    Read More »
  • Kerala

    പമ്പയിലെ ക്ലോക്ക് റൂമില്‍ അനധികൃത പിരിവ്; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

    പത്തനംതിട്ട: പമ്പയിലെ ക്ലോക്ക് റൂമില്‍ അനധികൃത പിരിവ് നടത്തിയ ബിജെപി പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസ്. വന്‍തുക പിരിവ് ചോദിച്ചു പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരന്‍ പമ്പ പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരും പിരിവിനായി ക്ലോക്ക് റൂമില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരന്‍ പുറത്തുവിട്ടിരുന്നു. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഭക്തര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കള്‍ പ്രശ്‌നമുണ്ടാക്കിയെന്നാണ് കരാറുകാരന്റെ പരാതി. അതേസമയം, ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തര്‍ക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.    

    Read More »
  • Kerala

    ജോണി സാഗരിഗ തട്ടിപ്പുകളുടെ തമ്പുരാൻ: കോയമ്പത്തൂർ സ്വദേശിയിൽ നിന്ന് 2.75 കോടി, തൃശൂർ സ്വദേശിയിൽ നിന്ന് 2 കോടി: സിനിമാ നിർമാണത്തിൻ്റെ പേരിൽ ചതിയിൽ പെട്ടവർ ഇനിയും ഏറെ

         വഞ്ചനാക്കേസില്‍ കൊയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത നിര്‍മാതാവ് ജോണി സാഗരിക കേരളത്തിലും സമാനമായ തട്ടിപ്പ് നടത്തി. തൃശൂര്‍ വരാക്കര സ്വദേശി ജിന്‍സ് തോമസിന്റെ കയ്യില്‍ നിന്ന്  2 കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ തൃശൂര്‍ സിജെഎം കോടതിയുടെ പരിഗണനയിലാണ്. കോയമ്പത്തൂര്‍ കേസിലെ പരാതിക്കാരനായ ദ്വാരക് ഉദയകുമാറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് ജിന്‍സ്. 2016- ’17 കാലത്തായിരുന്നു തട്ടിപ്പ്. ‘നോണ്‍സെന്‍സ്’ എന്ന സിനിമയുടെ നിര്‍മാണത്തിനായി 75 ലക്ഷം രൂപ നിക്ഷേപിച്ചു. 25 ശതമാനം ലാഭം എന്നായിരുന്നു വാഗ്ദാനം. ഒരു വര്‍ഷം കഴിഞ്ഞാല്‍ മുടക്കുമുതല്‍ എപ്പോള്‍ വേണമെങ്കിലും മടക്കി നല്‍കാമെന്നും ജോണി പറഞ്ഞു. പിന്നീട് വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 1.16 കോടി രൂപയും കൈപ്പറ്റി. ജോണി സാഗരിക നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെ ആണ് തട്ടിപ്പ് മനസിലാക്കിയത്. 2 കോടി കൂടാതെ കെഎസ്എഫ്ഇയില്‍ നിന്ന് ചിട്ടി കിട്ടാനായി ഈടുവയ്ക്കാന്‍ താന്‍ നല്‍കിയ സ്ഥലത്തിന്റെ ആധാരവും ജോണി…

    Read More »
  • Kerala

    എളമക്കരയില്‍ യുവതിയടക്കം 6 അംഗ ലഹരി സംഘം പിടിയില്‍, കുമിളിയിലും ലഹരി വേട്ട

        കൊച്ചി എളമക്കരയില്‍ വൻ ലഹരി സംഘം പിടിയില്‍. യുവതിയടക്കം ആറംഗ സംഘമാണ് അറസ്റ്റിലായത്. എളമക്കരയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് കൊക്കയിന്‍ അടക്കമുള്ള ലഹരിയുമായി പ്രതികളെ പിടികൂടിയത്. ശനിയാഴ്ച വൈകിട്ടാണ് എളമക്കര വൈറ്റ് ഹൗസ് ലോഡ്ജില്‍ പൊലീസ് അപ്രതീക്ഷിതമായി  പരിശോധന നടത്തിയതും ലഹരിയുമായി യുവതിയടക്കം 6 പേര്‍ പിടിയിലായതും. ആഷിഖ്, സൂരജ്, രഞ്ജിത്, മുഹമ്മദ് അസര്‍, അഭില്‍, അലക എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ 18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ളവരാണ് ഉള്ളത്. വരാപ്പുഴ, തൃശ്ശൂര്‍, ഇടുക്കി, പാലക്കാട് സ്വദേശികളാണ് പിടിയിലായ പ്രതികള്‍. ബംഗളൂരുവില്‍ നിന്ന് വൻ തോതിൽ മയക്കുമരുന്ന് കൊണ്ടുവന്ന് കൊച്ചിയിൽ വില്‍പ്പന നടത്തുകയായിരുന്നു സംഘം. ഇന്നലെ കുമളി എക്സൈസ് ചെക്ക്  പോസ്റ്റിൽ നടത്തിയ പരിശോധനയിൽ തമിഴ്നാട് തേനി ജില്ലയിൽ ഉത്തമ പാളയം സ്വദേശി   ജനാർദ്ദനൻ എച്ച് (30) എന്നയാളെ   മെത്താംഫെറ്റാമിൻ കൈവശം വച്ച കുറ്റത്തിന് അടിമാലി നാർകോട്ടിക്  എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റു ചെയ്തു. തമിഴ്നാട്…

    Read More »
  • India

    ഒഴിവായത് വൻ ദുരന്തം: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കു പുറപ്പെട്ട  എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തീ, പറന്നുയർന്ന വിമാനം നിലത്തിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു

         ബെംഗളൂരു: പുണെ – ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ തിരിച്ചിറക്കി. ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ഇറക്കി വീണ്ടും പറന്നുയരുന്നതിനിടെ ഇന്നലെ രാത്രി 11 മണി കഴിഞ്ഞപ്പോഴാണ് സംഭവം. എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് ചെറിയ പരുക്കേറ്റു. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ കെടുത്തി. ഇന്നലെ രാത്രി 7.40ന് പുണെയിൽനിന്നു പുറപ്പെടേണ്ട വിമാനം 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം കൊച്ചിയിലേക്കു പുറപ്പെട്ടു. വിമാനം പറന്നുയർന്ന് 5 മിനിറ്റിനുശേഷം ചിറകിനടിയിൽ തീ പടരുകയായിരുന്നു. 137 യാത്രക്കാരുമായി നേരത്തെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളിയിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഉച്ചയ്ക്ക് 12.50നു പുറപ്പെട്ട വിമാനത്തിലെ ക്യാബിൻ മർദസംവിധാനം തകരാറിലായതോടെ ഓക്സിജൻ മാസ്കുകൾ പുറത്തുവന്നു. ചിലർക്കു ശ്വാസതടസ്സമുണ്ടായി. ബെംഗളൂരു എയർപോർട്ടിൽ സുരക്ഷിതമായി യാത്രക്കാരെ…

    Read More »
  • Crime

    അതിക്രൂരം: ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു

    ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ഇന്നലെ (ശനി) രാത്രി 7 മണിയോടെയാണ് സംഭവം. തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. സ്‌കൂട്ടറില്‍ വരുമ്പോൾ പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

    Read More »
  • Kerala

    ഇണകളിൽ ഒരാൾക്ക് കൂടുതൽ ഇണ ചേരണം, പക്ഷേ ഭാര്യയ്ക്ക് വിരക്തി, ഭർത്താവിന് ആർത്തി

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ    ഭർത്താവിന് വയസ്സ് 61. ഭാര്യക്ക് 3 വയസ്സ് ഇളപ്പം. കഴിഞ്ഞ 5 വർഷമായി ഇണ ചേരുന്നത് ആദ്യം ആഴ്ചയിൽ ഒന്ന് എന്നത് പതിയെ മാസത്തിൽ ഒന്ന് എന്നായി. പിന്നെ വർഷത്തിൽ വല്ലപ്പോഴുമായി. പിന്നെ അതങ്ങ് നിന്നു. ഭർത്താവ് മറ്റ് സ്ത്രീകളെ കാണുമ്പോൾ ആർത്തിയോടെ നോക്കും; അവരുമായി ഇണ ചേരുന്നത് വിഭാവന ചെയ്യും. അപ്പോൾ മനസ്സ് വിലക്കും. പിന്നെ കുറ്റബോധമായി. ഒടുവിൽ പ്രശ്നം തെറാപ്പിസ്റ്റിന്റെ അടുത്ത് എത്തുന്നു. ചിലപ്പോൾ ഒറ്റയ്ക്ക്; ചിലപ്പോൾ ഇണകൾ ഒരുമിച്ച്. പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണെന്ന് തെറാപ്പിസ്റ്റ് പറയുമ്പോഴാണ് ഭർത്താവ് മനസ്സ് തുറന്നത്: ”എപ്പോഴും ഞാനാണ് ആവശ്യക്കാരൻ എന്ന് അവൾക്ക് തോന്നരുത്.” ഭാര്യ എന്ത് പറയുന്നു എന്നായി തെറാപ്പിസ്റ്റ്. ”വിവാഹപ്രായമെത്തിയ മക്കൾ ഉള്ളപ്പോഴാ ഇതിയാന്റെ ഒരു…!” ദമ്പതികൾ തമ്മിൽ കൂടുതൽ ആശയവിനിമയം നടത്താൻ തെറാപ്പിസ്റ്റ് ഉത്സാഹിപ്പിക്കുന്നു. ‘വയസ്സായത് കൊണ്ട് എന്നെ പിടിക്കാത്തതാണോ എന്ന് പലപ്പോഴും സന്ദേഹിച്ചിട്ടുണ്ടെന്ന്’ ഭർത്താവ്. ‘ഞാൻ എതിരല്ല.…

    Read More »
  • Fiction

    പറയുന്ന വാക്കുകളെ മാത്രമല്ല, പറയാത്ത വാക്കുകളേയും തിരിച്ചറിയുന്നതാണ് ആത്മബന്ധം

    വെളിച്ചം   ഗുരുവും ശിഷ്യരും ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയാണ്. വഴിയരുകിലെ ഒരു വീട്ടില്‍ നിന്ന് ഉച്ചത്തില്‍ ആളുകള്‍ സംസാരിക്കുന്നതു കേട്ട് ശിഷ്യരിലൊരാള്‍ ഗുരുവിനോട് ചോദിച്ചു: “ഇവര്‍ എന്തിനാണ് ഇത്ര ഉറക്കെ സംസാരിക്കുന്നത്. പതുക്കെ സംസാരിച്ചാലും അവര്‍ക്ക് തമ്മില്‍ കേള്‍ക്കാമല്ലോ?” ഗുരു പറഞ്ഞു: “ദേഷ്യത്തോടെ സംസാരിക്കുമ്പോള്‍ രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഒരുപാട് അകലെയാണ്. അതുകൊണ്ടാണ് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്.” കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോള്‍ പ്രണയബദ്ധരായ യുവമിഥുനങ്ങളെ കണ്ടു. അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുരു പറഞ്ഞു: “അവര്‍ സംസാരിക്കുന്നത് ഇത്ര അടുത്തു നിന്നിട്ടും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല. അത്രയും താഴ്ന്ന സ്വരത്തിലാണ് അവര്‍ സംസാരിക്കുന്നത്. മാത്രമല്ല, അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അത്രയും അടുത്താണ്… ‘ കാതുകളോട് സംസാരിക്കുന്നവര്‍ ശബ്ദിക്കും… ഹൃദയത്തോട് സംസാരിക്കുന്നവര്‍ മന്ത്രിക്കും. കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ എന്നതല്ല, മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് ബന്ധങ്ങള്‍ വളരുന്നതിന്റെയും തളിര്‍ക്കുന്നതിന്റെയും അടിസ്ഥാനം. ബന്ധങ്ങളുടെ അകലം എന്നത് മാനസിക ദൂരമാണ്. അടുത്തിരിക്കുമ്പോഴും അകലത്തിലായിരിക്കുന്നവരും, അകന്നിരിക്കുമ്പോഴും അടുത്തിരിക്കുന്നവരും ഉണ്ട്. അടുപ്പമെന്നത് ചര്‍മ്മസ്പര്‍ശമല്ല, ഹൃദയസ്പര്‍ശമാണ്.…

    Read More »
  • Kerala

    എറണാകുളത്ത് മഞ്ഞപ്പിത്തം പടരുന്നു; വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും രോഗബാധ

    എറണാകുളം: ജില്ലയുടെ പലഭാഗങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നോര്‍ത്ത് കളമശ്ശേരിയില്‍ രണ്ടാഴ്ചക്കുള്ളില്‍ 28 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂവാറ്റുപുഴ ആര്‍ഡിഒ: ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കഴിഞ്ഞ ഏപ്രില്‍ 17നാണ് വേങ്ങൂര്‍ പഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടിത് പടരുകയായിരുന്നു. ജില്ലയില്‍ നിലവില്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 40ലേറെ പേര്‍ക്ക് രോഗബാധയേല്‍ക്കുകയും ചെയ്തു. വേങ്ങൂരിലെ 15 വാര്‍ഡുകളില്‍ നിലവില്‍ രോഗബാധയുണ്ട്. മരണകാരണം, ഹെപ്പറ്റൈറ്റിസ് എ പടരാനുള്ള കാരണങ്ങള്‍, അധികാരികളില്‍ വീഴ്ച സംഭവിച്ചോ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവയാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം ഒന്‍പതിന് ജില്ലാ കളക്ടര്‍ ഉമേഷ് എന്‍ എസ് കെ വേങ്ങൂര്‍…

    Read More »
Back to top button
error: