Month: May 2024
-
Kerala
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍നിര്‍ണയത്തിന് കമ്മിഷന്, മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം കൂടും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പഞ്ചായത്ത് മുതല്‍ കോര്പ്പറേഷന് വരെ വാര്‍ഡുകള്‍ വര്‍ധിക്കും. വാര്‍ഡ് വിഭജനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായി കമ്മീഷനെ നിയോഗിക്കും. സംസ്ഥാനത്താകെ 1200 പുതിയ വാര്‍ഡുകള്‍ വരുമെന്നാണ് കണക്കാക്കുന്നത്. വാര്‍ഡ് പുനര്‍നിര്‍ണയം ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റോഡുകള്‍, ചെറിയനടപ്പാതകള്‍, റെയില്‍പ്പാത എന്നിവയും അതിര്‍ത്തിയായി പരിഗണിക്കും. പുനര്‍നിര്‍ണയ കമ്മിഷന് പ്രസിദ്ധീകരിക്കുന്ന കരടിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥന് പരിശോധിക്കും. അടുത്തവര്‍ഷം ഒക്ടോബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് വാര്‍ഡ് പുനര്‍നിര്‍ണം പൂര്‍ത്തിയാക്കും. ഗ്രാമപ്പഞ്ചായത്തുകളില്‍ 1000 പേര്‍ക്ക് ഒരു വാര്‍ഡ് എന്നാണു കണക്ക്. ജനസംഖ്യ വര്‍ധിച്ച സാഹചര്യത്തിലാണ് വാര്‍ഡ് പുനര്‍നിര്‍ണയിക്കുന്നത്.
Read More » -
Crime
ആയുധങ്ങളുമായി മട്ടാഞ്ചേരിയിലെ ഗുണ്ടാസംഘം; തോക്ക് ചൂണ്ടിയതോടെ കൈകാര്യംചെയ്ത് നാട്ടുകാര്‍
മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് ആയുധങ്ങളുമായി കാറിലെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സംഘം എത്തിയ വാഹനത്തില്‍ വടിവാളുകളും തോക്കുകളും കണ്ടെത്തി. അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാട്ടുകാര്‍ വാഹനം തടഞ്ഞതോടെ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മട്ടാഞ്ചേരിയില്‍നിന്നെത്തിയ സംഘമാണ് ആലുങ്ങല്‍ ബീച്ചിലെത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ സ്വര്‍ണം തട്ടിയവരെ തേടിയെത്തിയതാണ് സംഘം. നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ ഒരാള്‍ നാട്ടുകാര്‍ക്കെതിരേ തോക്കുചൂണ്ടി. ഇതോടെയാണ് അക്രമിസംഘത്തെ നാട്ടുകാര്‍ നേരിട്ടത്. വൈകാതെ പരപ്പനങ്ങാടി പോലീസെത്തി. എന്നാല്‍, പിടികൂടിയവരെ വിട്ടയയ്ക്കാന് നാട്ടുകാര്‍ തയ്യാറായില്ല. പിന്നീട് പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
Crime
10 വയസുകാരിയെ പീഡിപ്പിച്ചത് അയല്‍വാസിയായ കുടക് സ്വദേശി; 15ാം തീയതി മുതല്‍ അപ്രത്യക്ഷന്‍
കാസര്‍കോട്: കാഞ്ഞങ്ങാട്ട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. കുടക് സ്വദേശിയായ യുവാവാണു പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു തിരിച്ചു. ക്രൂരകൃത്യം നടന്ന് അഞ്ചാം ദിവസമാണു പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചന പൊലീസിനു ലഭിക്കുന്നത്. വിവാഹശേഷം വര്‍ഷങ്ങളായി കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാള്‍. സംഭവം നടന്ന പതിനഞ്ചാം തീയതിക്കുശേഷം ഇയാള്‍ വീട്ടില്‍നിന്നു മാറിനിന്നത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാള്‍ തന്നെയാണെന്നു പൊലീസ് ഉറപ്പിച്ചത്. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിനു ലഭിച്ചു. ഇയാള്‍ മറ്റൊരു പോക്സോ കേസിലും പ്രതിയാണെന്നാണു സൂചന. കഴിഞ്ഞ ബുധനാഴ്ചയാണു വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം വീടിനടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചത്. കുട്ടിയുടെ കുടുംബത്തെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളയാളാണു പ്രതിയെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതല്‍ അന്വേഷണസംഘം.
Read More » -
NEWS
പ്രവാസികളുടെ ജീവന് എന്തു വില…? സൗദിയിൽ കുടുങ്ങി 12 വർഷത്തിനു ശേഷം ചേതനയറ്റ് നാടണഞ്ഞ ഹരിപ്പാട് സ്വദേശിയും ഒമാൻ ജയിലിൽ മരിച്ച മലപ്പുറംകാരനും ദുരന്തത്തിൻ്റെ ഇരകൾ
ഹരിപ്പാടിനടുത്ത് പള്ളിപ്പാട് ഗ്രാമത്തിന് കണ്ണീരടങ്ങുന്നില്ല. കഴിഞ്ഞ 12 വർഷമായി നിയമക്കുരുക്കിൽപ്പെട്ട് സൗദിയിൽ അലയുകയായിരുന്ന ഷിജു എന്ന 49 കാരൻ്റെ ആകസ്മിക വേർപാട് ജന്മനാടിനെ സങ്കടക്കടലിൽ ആഴ്ത്തി. പള്ളിപ്പാട് തയ്യിൽ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ മകൻ ഷിജു സൗദി അറേബ്യയിൽ ജോലി തേടി പോയത് ഒരു വ്യാഴവട്ടം മുമ്പാണ്. സൗജന്യ വീസയിലായിരുന്നു യാത്ര. വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് (ഇക്കാമ) ലഭിക്കാത്തതിനാൽ നാട്ടിലേക്കു വരാൻ കഴിഞ്ഞില്ല. 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിയമക്കുരുക്കൾ മറികടന്ന് നാട്ടിലേക്ക് പുറപ്പെടാനിരിക്കെ മരണം പതുങ്ങി വന്ന് ഷിജുവിന്റെ ജീവൻ കവർന്നു കൊണ്ടു പോകുകയായിരുന്നു. സൗദിയിലെ ജുബൈലിൽ വച്ച് കഴിഞ്ഞ 5നാണു ഷിജു മരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മുതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്. മകൾ ഹെലന് രണ്ടര വയസ്സുള്ളപ്പോഴാണു ജോലി തേടി ഷിജു സൗദിയിലേക്കു പോയത്. അന്നുമുതൽ നാട്ടിലേക്കു വരാനുള്ള നിരന്തര പരിശ്രമം ഫലം…
Read More » -
Kerala
മുറിപൂട്ടി കിടന്നുറങ്ങി 2 വയസുകാരി, പാതിരാത്രിയില്‍ വീട്ടുകാരുടെ നെട്ടോട്ടം, രക്ഷകരായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍
കോട്ടയം: മുറിയില്‍ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി. മുറിക്കുള്ളില്‍ കയറാനാകാതെ പരിഭ്രാന്തരായി വീട്ടുകാര്‍, ഒടുവില്‍ രക്ഷകരായി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള വീട്ടുകാര്‍ക്കാണ് 2 വയസുകാരിയായ കുട്ടി എട്ടിന്റെ പണി കൊടുത്തത്. രാത്രി പത്തരയോടെ മുറിയില്‍ കയറി വാതിലടച്ച കുട്ടി മുറി പൂട്ടി കട്ടിലില്‍ കയറിക്കിടന്ന് സുഖമായുറങ്ങുകയായിരുന്നു. കതക് തുറക്കാനാകാതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തരായത്. രാത്രിയായതും, കര്ട്ടന് മൂലം മുറിയിലെ കാഴ്ചകള്‍ കാണാനാകാതെ വന്നതും വീട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നേരിട്ട് കാഞ്ഞിരപ്പളളിയില്‍ ഫയര്‍ഫോഴ്സ് ഓഫീസിലെത്തി വിവരം ധരിപ്പിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ നൗഫല്‍ പി.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി. ഇതെല്ലാം നടക്കുമ്പോഴും കുട്ടി പക്ഷേ മുറിയ്ക്കുള്ളില്‍ സുഖമായുറങ്ങുകയായിരുന്നു. അമ്മ വന്നെടുത്തപ്പോള്‍ മാത്രമാണ് കുട്ടി ഉറക്കമുണര്‍ന്നത്. കഴിഞ്ഞ ദിവസം പാറത്തോട്ടിലും സമാന രീതിയില്‍ രണ്ടര വയസുള്ള കുട്ടി മുറിക്കുള്ളില്‍…
Read More » -
Crime
റെയില്‍വേ ട്രാക്കില്‍ കൊലവെറി; ദൃശ്യം വൈറല്‍, ഗുണ്ടകള്‍ അറസ്റ്റില്‍
ആലപ്പുഴ: യുവാവിനെ റെയില്‍വേ ട്രാക്കിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം ഞക്കനാല്‍ അനൂപ് ഭവനത്തില്‍ അനൂപ് ശങ്കര്‍ (28), സഹോദരന് അഭിമന്യു എന്ന സാഗര്‍ (24), പത്തിയൂര്‍ ചെമ്പക നിവാസില്‍ അമല്‍ എന്ന ചിന്തു (24) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതി രാഹുല്‍ ഒളിവിലാണ്. കൃഷ്ണപുരം കാപ്പില്‍ പ്രസാദ് ഭവനത്തില്‍ അരുണ്‍പ്രസാദ് (26) ആണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തിന്റെയും പൊലീസിനെ അറിയിച്ചാല്‍ കൊത്തി നുറുക്കുമെന്ന് വടിവാള്‍ ഉയര്‍ത്തി ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതികളുടെ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. 16 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആക്കനാട് കോളനിയുടെ വടക്കുള്ള ഗ്രൗണ്ടിലും അതിനു വടക്കുള്ള റെയില്‍വേ ട്രാക്കിനു സമീപത്തുമാണ് പൈശാചികത അരങ്ങേറിയത്. നാലംഗ സംഘം വടിവാളും കുറുവടിയും പാറക്കല്ലും ഉപയോഗിച്ച് അരുണ്‍പ്രസാദിന്റെ ശരീരത്തിലും തലയ്ക്കും അടിക്കുകയും ഇടിക്കുകയുയിരുന്നു. വലതു ചെവിയുടെ ഡയഫ്രം പൊട്ടി. ഇയാളുടെ ഐ…
Read More » -
Crime
അല്‍ക്ക ബിസിനസ് പങ്കാളി, ലഹരി സംഘത്തിന്റെ കണക്ക് ബുക്കില്‍ രഹസ്യ പേരുകാരായി ഇക്കയും ബോസും
കൊച്ചി: മോഡലുള്‍പ്പെട്ട ലഹരിക്കേസില്‍ പൊലീസ് അന്വേഷണം പ്രതികളില്‍ നിന്ന് കണ്ടെടുത്ത ‘കണക്ക് ബുക്കിലെ’ രഹസ്യപേരുകാരിലേക്ക്. ഇക്ക, ബോസ് എന്നീ പേരുകാര്‍ക്ക് നല്‍കാനുള്ള പണത്തിന്റെ കണക്കുകളാണ് ബുക്കിലുള്ളത്. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ കൊക്കൈനുള്‍പ്പെടെ കൊച്ചിയില്‍ എത്തിച്ച് വിറ്റിരുന്നത്. ഇക്കയും ബോസും ബംഗളൂരുവിലുള്ള ലഹരി ഇടപാടുകാരായിരിക്കാം എന്നാണ് പൊലീസ് നിഗമനം. സൂരജ്, സല്‍മ, വിജയ്, അഗോരി, കെപി, എമിറിറ്റസ് എന്നിങ്ങനെ ലഹരിമരുന്ന് വാങ്ങിയവരുടെ പേരുകളും കണക്ക് പുസ്തകത്തിലുണ്ട്. അജിത്ത്, മിഥുന് മാധവ് എന്നീ യുവാക്കളാണ് മയക്കുമരുന്ന് സംഘത്തെ നിയന്ത്രിച്ചിരുന്നത്. പൊലീസ് എത്തുന്നതിന് മുന്‍പ് രണ്ട് പേരും ലോഡ്ജില്‍ നിന്ന് പോയിരുന്നു. ഇവരെ വൈകാതെ പിടികൂടാനാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം. വരാപ്പുഴ സ്വദേശിനിയും മോഡലുമായ അല്‍ക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അന്‍സാരി (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത് (24), മുഹമ്മദ് അസര്‍ (18), തൃശൂര്‍ സ്വദേശി എബിന് (18) എന്നിവരാണ് അറസ്റ്റിലായത്. കൊക്കെയ്ന്‍, മെത്ത്, കഞ്ചാവ് എന്നിവയാണ് പ്രതികളില്‍ നിന്ന്…
Read More » -
Crime
കോലഞ്ചേരിയില്‍ ഗൃഹനാഥന് ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
എറണാകുളം: കുടുംബവഴക്കിനെ തുടര്‍ന്ന് കോലഞ്ചേരിയില്‍ 71കാരന് ഭാര്യയെ വെട്ടിക്കൊന്നു. കിടാച്ചിറ വേണാട്ട് വീട്ടില്‍ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ജോസഫ് പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്. ജോസഫും ലീലയും ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം മുന്‍പാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുന്‍പ് ലീലയും തിരിച്ചെത്തി. വൈകിട്ട് വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അരിവാള്‍ ഉപയോഗിച്ച് ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ജോസഫ് കീഴടങ്ങുകയായിരുന്നു. അപ്പോഴാണ് കൊലപാതക വിവരം പൊലീസും നാട്ടുകാരും അറിയുന്നത്. വീടിന്റെ അടുക്കളയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശരീരമാസകലം വെട്ടേറ്റ നിലയിലാണ്. സ്വത്തുക്കള്‍ ഭാര്യയും മക്കളും തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ജോസഫ് പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ മൂന്ന് മക്കളും വിദേശത്താണ്.
Read More » -
India
സൈബർ ആക്രമണം താങ്ങാനാകാതെ 33 കാരി ജീവനൊടുക്കി, അപ്പാർട്മെന്റിലെ 4-ാം നിലയില്‍ നിന്ന് വീണ 7 മാസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലാണ് രൂക്ഷ സൈബർ ആക്രമണം ഉണ്ടായത്
ഐടി കമ്പനി ജീവനക്കാരിയും ചെന്നൈ തിരുവാരൂർ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33) ജീവനൊടുക്കിയത് അതി രൂക്ഷമായ സൈബർ ആക്രമണം താങ്ങാനാകാതെ. വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീടിനുള്ളില്‍ തൂങ്ങി മരിക്കുക ആയിരുന്നു യുവതി. കഴിഞ്ഞ മാസം 28നാണ് 7 മാസം പ്രായമുള്ള കുഞ്ഞ് രമ്യയുടെ പിടിവിട്ട് നാലാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നത്. അപ്പാർട്മെന്റിലെ ബാല്‍ക്കണിയിൽ വച്ചായിരുന്നു സംഭവം. ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യില്‍നിന്നു കുഞ്ഞു താഴേക്കു വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ, അശ്രദ്ധ കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ആരോപിച്ച് യുവതിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണുണ്ടായത്. ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളർന്നു. തുടർന്നു കടുത്ത വിഷാദം നേരിട്ട രമ്യ ചികിത്സയിലായിരുന്നു. രമ്യയും രണ്ട് മക്കളും രണ്ടാഴ്ച മുൻപാണു മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും ഭർത്താവ് വെങ്കിടേഷും…
Read More » -
India
നടി പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ സഹതാരം മരിച്ച നിലയില്‍
ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍. തെലങ്കാന അല്‍കാപൂരിലെ വസതിയിലായിരുന്നു അന്ത്യം. സുഹൃത്തും നടിയുമായ പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെയാണ് ചന്ദ്രകാന്തിന്റെ വിയോഗവും. ആത്മഹത്യയാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. മെയ് 12 നാണ് പവിത്ര വാഹനാപകടത്തില്‍ മരിച്ചത്. ആന്ധ്രാപ്രദേശിലെ മെഹബൂബ് നഗറിന് സമീപമായിരുന്നു അപകടം. തെലുങ്കിന് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷന്‍ പരമ്പര ‘ത്രിനയനി’യിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്. നടി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസ് കാറില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പവിത്രയുടെ മരണത്തിന് ശേഷം ചന്ദ്രകാന്ത് അതീവ ദുഖിതനായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വിവാഹിതരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More »