CrimeNEWS

വിദേശത്തേക്ക് ആളുകളെ കടത്തി അവയവ വില്‍പന; അന്താരാഷ്ട്ര സംഘത്തിന്റെ ഏജന്റ് കൊച്ചിയില്‍ പിടിയില്‍

കൊച്ചി: വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്‍പന നടത്തുന്ന സംഘത്തിന്റെ ഏജന്റ് പിടിയില്‍. തൃശ്ശൂര്‍ സ്വദേശി സബിത്താണ് കൊച്ചിയില്‍ പിടിയിലായത്. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വിദേശത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഫോണില്‍നിന്ന് അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റിന്റെ ഏജന്റാണ് സബിത്ത്.

Signature-ad

സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. അവിടെവെച്ച് ഒരു ആശുപത്രിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. പോലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടന്നിട്ടുണ്ട്.

Back to top button
error: