KeralaNEWS

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം കൂടും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെ വാര്‍ഡുകള്‍ വര്‍ധിക്കും. വാര്‍ഡ് വിഭജനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായി കമ്മീഷനെ നിയോഗിക്കും. സംസ്ഥാനത്താകെ 1200 പുതിയ വാര്‍ഡുകള്‍ വരുമെന്നാണ് കണക്കാക്കുന്നത്.

Signature-ad

വാര്‍ഡ് പുനര്‍നിര്‍ണയം ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റോഡുകള്‍, ചെറിയനടപ്പാതകള്‍, റെയില്‍പ്പാത എന്നിവയും അതിര്‍ത്തിയായി പരിഗണിക്കും. പുനര്‍നിര്‍ണയ കമ്മിഷന്‍ പ്രസിദ്ധീകരിക്കുന്ന കരടിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിക്കും.

അടുത്തവര്‍ഷം ഒക്ടോബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് വാര്‍ഡ് പുനര്‍നിര്‍ണം പൂര്‍ത്തിയാക്കും. ഗ്രാമപ്പഞ്ചായത്തുകളില്‍ 1000 പേര്‍ക്ക് ഒരു വാര്‍ഡ് എന്നാണു കണക്ക്. ജനസംഖ്യ വര്‍ധിച്ച സാഹചര്യത്തിലാണ് വാര്‍ഡ് പുനര്‍നിര്‍ണയിക്കുന്നത്.

 

Back to top button
error: